സിമ്പുവിനെ തകർക്കാൻ ശ്രമിക്കുന്നത് ധനുഷ്!! വെളിപ്പെടുത്തലുമായി തമിഴ് താരം...

2018 ല്‍ പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം വടചെന്നൈയില്‍ നായകവേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് സിമ്പുവിനെയായിരുന്നു

കോളിവുഡിലെ വിവാദ നയാക പര്യവേഷമുളള താരമാണ് ചിമ്പു. താരത്തിനെതിരെ നിരവധി കഥാകളാണ് സിനിമ മേഖലയിൽ നിന്ന് പുറത്തു വരുന്നത്. സിമ്പുവിന്റെ പെരുമാറ്റത്തെ കുറിച്ചും സെറ്റിലെ രീതികളെ കുറിച്ചുമുളള പരാതികൾ നേരത്തെ സംവിധായകന്മാർ ഉന്നയിച്ചിരുന്നു. കൂടാതെ താരം കരാറൊപ്പിട്ട ഏതാനും ചിത്രങ്ങൾ മുടങ്ങിപ്പോയതിനെ തുടർന്ന് നിർമ്മാതാക്കൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പരാതി നൽകിയിരുന്നു. ഇത് വൻ വാർത്തയായിരുന്നു.

ഞങ്ങളുടെ കുടുംബം തകർത്തത് അവരാണ്!! അമ്പിളി ദേവിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് ലോവൽ
വിവാദങ്ങൾ അന്നും ഇന്നും സിമ്പുവിൻരെ പിന്നാലെ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത് സിമ്പുവിന്റെ അടുത്ത സുഹൃത്തും താരവുമായ മഹത് ധനുഷിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ്. ചിമ്പുവിന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നത് ധനുഷാണെന്ന് താരം പറഞ്ഞു. അതേസമയം മഹതിന്റെ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . താരത്തിന്റെ വാക്കുകളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ആരാധകർ. തമഴ് നാട്ടിൽ ഒരുപോലെ ആരാധകരുളള താരങ്ങളാണ് സിമ്പുവും ധനുഷും.

സിമ്പുവിനെ അടിച്ചമർത്താൻ ശ്രമിക്കുന്നു

സിമ്പുവിനെ അടിച്ചമർത്താൻ ശ്രമിക്കുന്നു

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഹത് ഇക്കാര്യം വെളിപ്പെടുത്തിയത് . സിമ്പുവിനെ അടിച്ചമർത്താൻ ആരേലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹതിന്റെ മറുപടി. എന്നാൽ വെളിപ്പെടുത്തൽ വിവാദമാകുമെന്ന് തോന്നിയതോടെ മഹത് തന്റെ വെളിപ്പെടുത്തൽ മയപ്പെടുത്തുകയായിരുന്നു.

 സമൂഹമാധ്യമങ്ങളിൽ പരിഹാസം

സമൂഹമാധ്യമങ്ങളിൽ പരിഹാസം

താൻ ഉദ്യേശിച്ചത് ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മധ്യമങ്ങളിൽ ധനുഷിന്റെ പേരിൽ ചിലർ സിമ്പുവിനെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്നുമാണ് ഉദ്യേശിച്ചതെന്നും മഹത് പറഞ്ഞു. എന്നാൽ മഹതിന്റെ ഈ വെളിപ്പെടുത്തൽ സിമ്പുവിന്റെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സമൂഹിക മധ്യമങ്ങളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും മഹതിന്റെ വാക്കുകൾ ചർച്ചാ വിഷയമായിട്ടുണ്ട്. കൂടാതെ സിമ്പുവിന്റെ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.

  ഓരേ സമയത്ത് എത്തിയവർ

ഓരേ സമയത്ത് എത്തിയവർ

ധനുഷും സിമ്പുവും സിനിമയിൽ ഓരേ സമയത്ത് എത്തിയവാരാണ്. ഇരു താരങ്ങളുടേയും നായക പ്രവേശനവും സിനിമയിൽ കത്തി നിന്നതും ഒരുമിച്ചായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ സിനിമയിൽ കത്തി കയറാൻ ധനുഷിന് കഴിഞ്ഞിരുന്നു. പിന്നീട് ഇരു താരങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് രണ്ട് പേരുടെയും ബന്ധം മെച്ചപ്പെട്ടു എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ഇടയിലാണ് ഇത്തരത്തിലുളള ആരോപണവുമായി മഹത് രംഗത്തെത്തുന്നത്.

 വട ചെന്നൈയിൽ

വട ചെന്നൈയിൽ

2018 ൽ ധനുഷിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ വടാ ചെന്നൈയിൽ ആദ്യം നായിക വേഷത്തിൽ പരിഗണിച്ചത് സിമ്പുവിനെയായിരുന്നു. ഇതിനായി വെട്രിമാരാൻ താരത്തെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതിനെ തുടർന്നായിരുന്നു ഈ വേഷം ധനുഷിന്റെ കൈകളിൽ എത്തിയത്. 2018 ൽ ധനുഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു വട ചെന്നൈ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X