രണ്ടാം വിവാഹം, രജനീകാന്തിന്റെ അതൃപ്തി! എല്ലാത്തിനും മറുപടിയുമായി ഐശ്വര്യ രജനീകാന്ത്; പുതിയ പോസ്റ്റ് വൈറൽ

കഴിഞ്ഞ വർഷമാണ് നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായിരുന്നു ഇവരുടെ വേർപിരിയൽ പ്രഖ്യാപനം. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. രണ്ടുപേരും കരിയർ തിരക്കുകളിലാണ് ഇപ്പോൾ. എങ്കിലും മക്കളുടെ ആവശ്യങ്ങൾക്കെല്ലാം രണ്ടുപേരും ഒന്നിച്ചുണ്ടാകാറുണ്ട്. ഐശ്വര്യയ്ക്ക് ഒപ്പമാണ് യാത്ര, ലിങ്ക എന്ന രണ്ടുമക്കളും കഴിയുന്നത്.

അതിനിടെ ഐശ്വര്യ രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നതായുള്ള ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ ഒരു യുവ നടനുമായി ഐശ്വര്യ പ്രണയത്തിലാണ്. ചെന്നൈയിലെ ഒരു റിസോർട്ടിൽ വച്ച് യുവ നായകനൊപ്പം ഐശ്വര്യയെ കണ്ടു. ഉടനെ തന്നെ ഇരുവരും വിവാഹിതരാകും എന്നൊക്കെയായിരുന്നു റിപ്പോർട്ടിൽ. ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രജനീകാന്ത് ഒറ്റയ്ക്ക് മാലിദ്വീപിൽ യാത്ര പോയതും ചർച്ചയായി മാറി.

aishwarya rajinikanth

രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് രജനീകാന്ത് ഐശ്വര്യയുമായി വഴക്കിട്ടുവെന്നും സമാധാനത്തിനായി മാലിദ്വീപിലേക്ക് യാത്ര പോയതാണ് എന്നുമുള്ള റിപ്പോർട്ടുകളായിരുന്നു ഇതിന് കാരണം. നടനും സിനിമ നിരൂപകനുമായ ബയിൽവാൻ രംഗനാഥനാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

'ഐശ്വര്യ അടുത്തിടെ രജനിയെ കണ്ട് താൻ രണ്ടാമതും വിവാഹിതയാകാൻ പോവുകയാണെന്നും അസിസ്റ്റന്റ് ഡയറക്ടറെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നതായും രജനിയോട് പറഞ്ഞു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ ടെൻഷനടിച്ച രജനികാന്ത് മകളെ ശകാരിച്ച് മാലിദ്വീപിലേക്ക് പോവുകയായിരുന്നു. ധനുഷിന് മക്കളോടുള്ള ഇഷ്ടം നിന്നോടും തോന്നും, ക്ഷമയോടെ ഇരിക്കണം. തെറ്റായ തീരുമാനം എടുക്കരുത്', എന്നും രജനി മകളോട് പറഞ്ഞതായാണ് ബയിൽവാൻ പറഞ്ഞത്.

ഇതോടെ രജനീകാന്തും മകളും പിണക്കത്തിലാണ് എന്ന വാർത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ രജനീകാന്ത്. അച്ഛനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ.

ജയിലർ ഓഡിയോ ലോഞ്ചിന് ശേഷം എടുത്ത ചിത്രമാണ് താരപുത്രി പങ്കുവച്ചത്. 'പോസ്റ്റ് പാക്ക് അപ്പ്... ഡ്രസ് അപ്പ്... ഷോ അപ്പ്...' എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി മാറി. ഇവർ തമ്മിൽ പിണക്കത്തിൽ ആണെന്ന് ആരാണ് പറഞ്ഞതെന്നാണ് പോസ്റ്റിന് താഴെ ആരാധകർ ചോദിക്കുന്നത്.

ജയിലർ ഷൂട്ട് പൂർത്തിയാക്കിയ ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന സിനിമയിലാണ് രജനി അഭിനയിച്ചത്. ആ സിനിമയുടെ പാക്കപ്പിന് ശേഷം അതിന്റെ ക്ഷീണം മാറ്റാനായാണ് രജനീകാന്ത് മാലിദ്വീപിലേക്ക് പോയത് എന്നാണ് വിവരം. ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് രജനി എത്തുന്നത്. പൊതുവെ ഷൂട്ടിങ് ഇടവേളകളിൽ രജനി യാത്ര പോകാറുണ്ട്. അത്തരമൊരു യാത്ര മാത്രമായിരുന്നു മാലിദ്വീപ് യാത്ര എന്നാണ് ഇപ്പോൾ വ്യക്‌തമാകുന്നത്. ഐശ്വര്യയുടെ വിവാഹ വാർത്തയും വ്യാജമാണെന്നാണ് വിവരം.

aishwarya rajinikanth

2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ധനുഷിനോട് ഐശ്വര്യയ്ക്ക് തോന്നിയ ആരാധന വീട്ടിൽ പറയുകയും കുടുംബത്തിന്റെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ധനുഷിനെക്കാൾ രണ്ട് വയസിന് മൂത്തതാണ് ഐശ്വര്യ. മാതൃകാ പരമായ ദാമ്പത്യമായിരുന്നു ഇവരുടേത്.

ഐശ്വര്യയെ വിവാഹം ചെയ്യുന്ന സമയത്ത് ധനുഷ് കരിയർ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഐശ്വര്യയുടെ പൂർണ പിന്തുണ ധനുഷിന്റെ കരിയരിൽ മുഴുനീളെ കാണാമായിരുന്നു. ധനുഷ് പലതവണ വിവാദങ്ങളിൽ പെട്ടപ്പോഴും ഐശ്വര്യ ആയിരുന്നു നടന്റെ ശക്തി. അതുകൊണ്ട് തന്നെ ഇവരുടെ വേർപിരിയൽ ആരാധകരെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു.

Read more about: Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X