സ്വന്തം മുഖത്തോട് ഈ ക്രൂരത എന്തിനായിരുന്നു? തിരിച്ചറിയാന്‍ പറ്റുന്നില്ല; കാജലിന്റെ പ്ലാസ്റ്റിക് സര്‍ജറി പാളി
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കാജല്‍ അഗര്‍വാള്‍. ബോളിവുഡിലൂടെയായിരുന്നു കാജലിന്റെ തുടക്കം. പക്ഷെ കാജല്‍ താരമാകുന്നത് തമിഴിലൂടേയും തെലുങ്കിലൂടേയുമാണ്. ഹിന്ദി ചിത്രമായ ക്യുന്‍ ഹോ ഗയാ നാ ആണ് കാജലിന്റെ ആദ്യ സിനിമ. പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ മഗധീരയിലൂടെയാണ് കാജല്‍ താരമായി മാറുന്നത്. പിന്നീട് കാജലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താര ചിത്രങ്ങളിലെ നായികയായി മാറുകയായിരുന്നു കാജല്‍. തെന്നിന്ത്യയിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് തിരികെ വന്ന കാജല്‍ ഇത്തവണ വിജയം സ്വന്തമാക്കി. തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞു നില്‍ക്കുന്ന കാജല്‍ ഇന്ന് അമ്മയും കൂടിയാണ്. ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. നീല്‍ ആണ് ഇരുവരുടേയും മകന്‍.

വിവാഹ ശേഷം കാജല്‍ അഭിനയം നിര്‍ത്തുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രസവശേഷം അധികം കാത്തു നില്‍ക്കാതെ തന്നെ കാജല്‍ തിരികെ സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ കാജലിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തില്‍ വെള്ളയും നീലയും നിറത്തിലുള്ള വസ്ത്രമാണ് കാജല്‍ ധരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ നിന്നും കാജലിനെ തിരിച്ചറിയുക അസാധ്യമാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറിയിക്ക് വിധേയായിട്ടുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാജലിന്റെ മുഖം ആകെ മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ''ഇവര്‍ ആകെ മാറിപ്പോയി. ഇതിന്റെ ആവശ്യം എന്തായിരുന്നു?'' എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ''എനിക്ക് ഇവരെ മനസിലായതേയില്ല, ഇവരെ കാണാന്‍ എന്തു ഭംഗിയായിരുന്നു!, ന്യൂ ലുക്ക് എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

മുഖം മെഴുകു പ്രതിമയുടേത് പോലെയായി, വിശ്വസിക്കാന്‍ സാധിക്കുന്നില്ല, സുന്ദരമായ മുഖത്തിന്റെ എല്ലാ ഭംഗിയും നശിപ്പിച്ചു, പ്ലാസ്റ്റിക് സര്‍ജറി പാളിപ്പോയി, കാശു കൊടുത്ത് ചെയ്യുമ്പോള്‍ നല്ല ഡോക്ടറെക്കൊണ്ട് ചെയ്യിച്ചൂടേ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം കാജല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും മേക്കപ്പിന്റെ പ്രശ്‌നമാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. ലൈറ്റിംഗിന്റെ കുഴപ്പം കാരണം തോന്നുന്നതാണെന്നും ചിലര്‍ പറയുന്നുണ്ട്. വാര്‍ത്തകളോട് കാജല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം ഭഗവന്ത് കേസരിയാണ് കാജലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ ഇന്ത്യന്‍ ടുവിലാണ് അഭിനയിക്കുന്നത്. കമല്‍ഹാസന്‍ നായകനായി ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ ആണ്. ബ്ലോക്ബസ്റ്ററായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഉമ എന്ന ഹിന്ദി ചിത്രത്തിലും സത്യഭാമ എന്ന തെലുങ്ക് ചിത്രത്തിലും കാജല്‍ അഭിനയിക്കുന്നുണ്ട്. കാജലിന്റെ മാറ്റത്തെക്കുറിച്ചുള്ള ചർച്ച സജീവമായി മാറിയിരിക്കുകയാണ്. ആരാധകരുടെ ആശങ്ക അവർ പങ്കുവെക്കുന്നുണ്ട്. ഈ ചർച്ചയോട് കാജല്‍ പ്രതികരിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications











