പ്രഭുവിന്റെ മകളുടെ വിവാഹത്തിന് 500 കോടി സ്ത്രീധനമോ?; സത്യം വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

അടുത്തിടെ തമിഴകത്ത് വലിയ ചർച്ചയായ വിവാഹമാണ് സംവിധായകൻ ആദിക് രവിചന്ദ്രന്റേത്. മലയാളികളുടെയും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരം പ്രഭുവിന്റെ മകള്‍ ഐശ്വര്യയെയാണ് ആദിക് രവിചന്ദ്രൻ ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ഡിസംബര്‍ 15നാണ് ആദിക്കും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. സൂപ്പർസ്റ്റാർ രജനീകാന്ത്, നടൻ വിശാൽ, സംവിധായകൻ മണിരത്‌നം, ദുൽഖർ സൽമാൻ, ഖുശ്ബു എന്നീ താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. പ്രഭുവിന്റെ സഹോദരി തേൻമൊഴിയുടെ മകൻ കുനാൽ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ഭർത്താവ്. ഏതാനും വർഷങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ചു ജീവിച്ചത്. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിയുകയായിരുന്നു ഇരുവരും. വിവാഹമോചനത്തിന് ശേഷം ചെന്നൈയില്‍ ഒബേക്കറി ബിസിനസുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യ. ചെന്നൈയിലെ അറിയപ്പെടുന്ന ബേക്കിംഗ് വര്‍ക്ക് ഷോപ്പുകൾ നടത്തുന്നയാളാണ് താരപുത്രി.

Prabhu, Prabhu daughter, prabhu dowry, Prabhu Daughter Aishwarya

അതിനിടെയാണ് ഐശ്വര്യ ആദിക് രവിചന്ദ്രനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2015 മുതല്‍ ആദിക് രവിചന്ദ്രനും, ഐശ്വര്യയും പ്രണയത്തിലാണെന്നാണ് വിവരം. ആദിക്കിനെക്കാള്‍ രണ്ട് വയസ് മൂത്തയാളാണ് ഐശ്വര്യ. ഇവരുടെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വാർത്തകളും പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് പ്രഭു മകൾക്ക് 500 കോടി സ്ത്രീധനം നല്‍കി എന്നത്. തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലുവാണ് ഒരു വീഡിയോയിൽ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

മകളുടെ രണ്ടാം വിവാഹം ആയതിനാല്‍ ലളിതമായി നടത്താനാണ് പ്രഭു കരുതിയത്. പണ്ട് സംഭവിച്ച കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകാതിരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദിക് അത് സമ്മതിച്ചില്ലെന്നും അതിനാല്‍ വിവാഹം ഗ്രാന്‍റായി നടത്തിയെന്നും ചെയ്യാര്‍ ബാലു പറയുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ 500 കോടി സ്ത്രീധനം എന്ന വാര്‍ത്തയില്‍ പ്രഭുവിന്‍റെ ഭാഗത്ത് നിന്നും വിശദീകരണം വന്നിരിക്കുകയാണ്. മറ്റൊരു ജേര്‍ണലിസ്റ്റായ സബിത ജോസഫാണ് മറ്റൊരു ചാനലിൽ ഇക്കാര്യം പറഞ്ഞത്.

പ്രഭുവിന്‍റെ കുടുംബത്തിന് സ്വത്ത് 500 കോടിക്ക് അടുത്തുണ്ടാകാം. പ്രഭുവിന്‍റെ പിതാവ് ശിവാജിയുടെ കാലത്തെ വലിയ സമ്പന്നരാണ് അവര്‍. എന്നാല്‍ അതിന് അനുസരിച്ച് കുടുംബത്തില്‍ ചില സ്വത്ത് തര്‍ക്കവും ഉണ്ട്. 500 കോടി സ്ത്രീധനം എന്നൊക്കെ പറയുമ്പോള്‍ എല്ലാ കാര്യങ്ങളും മാറിമറിയും, ശരിക്കും താന്‍ വിവാഹത്തിന് ഒന്നും കൊടുത്തിട്ടില്ല. ബാക്കിയെല്ലാം വാസ്തവമില്ലാത്ത അഭ്യൂഹങ്ങളാണ് എന്നാണ് ഈ വാര്‍ത്തയോട് പ്രഭു പ്രതികരിച്ചത് എന്നാണ് സബിത ജോസഫ് പറയുന്നത്.

Prabhu, Prabhu daughter, prabhu dowry, Prabhu Daughter Aishwarya

നേരത്തെ ഒരു കോടി രൂപയും ഒരു ആഡംബര ബംഗ്ലാവും ഒപ്പം സ്വർണ്ണവും സ്ത്രീധനമായി പ്രഭു നൽകിയതായും ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിലും വ്യക്തത വന്നിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പ്രഭുവോ മറ്റു കുടുംബാംഗങ്ങളോ ഈ വിഷയത്തിൽ മാധ്യമങ്ങളുമായി നേരിട്ട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതേ സമയം കരിയറിൽ മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് ആദികിന്റെ വിവാഹം. ആദിക് സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി 100 കോടി നേടി വലിയ വിജയമായി മാറിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവായി മാറിയ ചിത്രത്തിൽ എസ് ജെ സൂര്യയും തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചിരുന്നു. വിശാൽ, എസ് ജെ സൂര്യ എന്നിവർക്ക് പുറമെ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തിയത്.

More from Filmibeat

Read more about: prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X