റാണയ്ക്ക് സായി പല്ലവിയുടെ മുന്നറിയിപ്പ്, തീരുമാനം എടുത്തില്ലെങ്കില്‍ ഈ സിനിമയില്‍ താനില്ലെന്ന് നടി
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി പല്ലവി. സായിയുടെ കരിയര്‍ ഗ്രാഫ് പരിശോധിച്ചല്‍ തന്നെ അക്കാര്യം വ്യക്തമാകും. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ചെയ്യണം എന്ന് സായി പല്ലവിയ്ക്ക് നിര്‍ബന്ധമില്ല. ചെയ്യുന്ന സിനിമകള്‍ മികച്ചതായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേയുള്ളൂ.
ഒരുമിച്ച് ജീവിക്കാനാവില്ല! റിമി ടോമിയും റോയ്‌സും വേര്‍പിരിയുന്നു? വിവാഹമോചനത്തിന് ഹര്‍ജി നല്‍കി
നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന സായി പല്ലവി അടുത്തതായി ചെയ്യുന്നത് റാണ ദഗ്ഗുപതിയ്‌ക്കൊപ്പമുള്ള ചിത്രമാണ്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീരാട് പറവം എന്ന് പേരിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്ന് തുടങ്ങും എന്ന വിവരവുമില്ല. ഈ സാഹചര്യമാണെങ്കില്‍ സിനിമ താന്‍ ഉപേക്ഷിക്കും എന്ന് സായി പല്ലവി മുന്നറിയിപ്പ് നല്‍കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

Recommended Video
റാണയുടെ ചില തിരക്കുകള്‍ കാരണമാണ് ഷൂട്ടിങ് നീണ്ടു നീണ്ടു പോവുന്നതിന് കാരണം. എന്തായാലും സായി പല്ലവിയുടെ മുന്നറിയിപ്പ് റാണ അറിഞ്ഞിട്ടുണ്ട്. പല്ലവിയെ പോലെ കഴിവുള്ള നടിയെ ഒഴിവാക്കാന്‍ തയ്യാറാല്ലാത്തത് കൊണ്ട് ജൂണ്‍ മാസത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കാം എന്നാണത്രെ റാണ അറിയിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications