ശിവകാര്‍ത്തികേയന്‍ ചെയ്ത ദ്രോഹം മറക്കില്ല, മിണ്ടാതിരിക്കുന്നത് മക്കളെയോര്‍ത്ത്! തുറന്നടിച്ച് ഇമ്മന്‍

തമിഴ് സിനിമയിലെ ജനപ്രീയ നടനാണ് ശിവകാര്‍ത്തികേയന്‍. അവതാരകനില്‍ നിന്നും നായകനിലേക്കുള്ള ശിവകാര്‍ത്തികേയന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ശിവകാര്‍ത്തികേയന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സംഗീത സംവിധായകന്‍ ഡി ഇമ്മന്‍. ഇരുവരും ഒരുമിച്ച പാട്ടുകളെല്ലാം വലിയ ഹിറ്റുകളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ കോമ്പിനേഷനില്‍ സിനിമകളിറങ്ങുന്നില്ല. അതിന്റെ കാരണം വ്യ്ക്തമാക്കിയിരിക്കുകയാണ് ഡി ഇമ്മന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡി ഇമ്മന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

D Imman

മനം കൊത്തി പറവൈയാണ് ഞങ്ങളുടെ ആദ്യത്തെ സിനിമ. അത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായ മറീന റിലീസ് ചെയ്തിരുന്നില്ല, എഡിറ്റിംഗ് ടേബിളിലിലായിരുന്നു. ചാനല്‍ പരിപാടികള്‍ ചെയ്യുകയായിരുന്നു. നായകനായി രണ്ട് മൂന്ന് ഓപ്ഷനുണ്ടായിരുന്നു. അദ്ദേഹം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചിരുന്നു. നല്ല കഠിനാധ്വാനിയാണ്. അതാണ് അദ്ദേഹത്തെ ഇവിടെ വരെ എത്തിച്ചതെന്നാണ് ഇമ്മന്‍ പറയുന്നത്.

പിന്നീട് വരുത്ത പടാത വാലിഭര്‍ സംഗം, സീമ രാജ, രജനിമുരുകന്‍, നമ്മവീട്ട് പിള്ളൈ, തുടങ്ങിയ സിനിമകള്‍ ചെയ്തു. സിനിമകളും പാട്ടും ഹിറ്റായിരുന്നു. നല്ല കഴിവുണ്ട്. അദ്ദേഹം ആദ്യം പാടിയതും എന്റെ സംഗീതത്തിലാണെന്നും ഇമ്മന്‍ പറയുന്നുണ്ട്. എന്നാല്‍ താനിനി ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഡി ഇമ്മന്‍.

വീണ്ടും ഒരുമിക്കുക എന്നത് ഈ ജന്മത്തില്‍ ഇനിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാണ്. അദ്ദേഹം എന്നോട് ചെയ്തത് വലിയ ദ്രോഹമാണ്. അതെന്താണ് പറയാനാകില്ല. അതിനാല്‍ ഇനി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനാകില്ല. അടുത്ത ജന്മത്തില്‍ ചിലപ്പോള്‍ നടന്നേക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ആ ദ്രോഹം തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു. മൂന്നാമതൊരാള്‍ പറഞ്ഞതല്ല. ഞാന്‍ തന്നെ സ്വയം തിരിച്ചറിഞ്ഞതാണ്. അതോടെ ഭാവിയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചു. എന്നോട് എന്തിനാണ് ഈ ദ്രോഹം ചെയ്തതെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. പക്ഷെ അതിന് അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് പറയാനാകില്ല. ചില വിഷയങ്ങള്‍ ഞാന്‍ മൂടി വെക്കുന്നുണ്ട്. അതിന് കാരണം കുട്ടികളുടെ ഭാവിയാണെന്നും അദ്ദേഹം പറയുന്നു.

D Imman

നാട്ടുകാര്‍ എന്ത് പറയുന്നുവെന്നത് എനിക്ക് വിഷയമല്ല. ഞാന്‍ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാന്‍ എനിക്ക് ചുറ്റുമുള്ളവരോടും ലോകത്തോടും സത്യസന്ധമായിട്ടാണോ ഇരിക്കുന്നത് എന്ന് മാത്രമാണ് നോക്കുന്നത്. ജീവിതത്തില്‍ ചില കാര്യങ്ങള്‍ നടക്കുന്നത് പ്രതീക്ഷിക്കാതെയാകും. അപകടമൊന്നും പറഞ്ഞിട്ടല്ലല്ലോ വരുന്നത്.

എന്നാല്‍ എനിക്കത് നടന്നതിന് അദ്ദേഹം മാത്രമാണ് കാരണം എന്ന് പറയില്ല. അദ്ദേഹവും ഒരു പ്രധാന കാരണമാണ്. ഇത്രയും വര്‍ഷം ഒരുമിച്ച്, കുടുംബവുമായി നല്ല ബന്ധമുള്ളപ്പോള്‍ എനിക്കിത് അവരില്‍ നിന്നും ഉണ്ടായപ്പോള്‍ അംഗീകരിക്കാനായില്ല. വേദനയായി. ഞാന്‍ പണത്തിന് വേണ്ടി മാത്രമായിട്ടല്ല പണിയെടുക്കുന്നത്. ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. ചിലതൊക്കെ മാപ്പ് നല്‍കാനാകും. പക്ഷെ മറക്കാനാകില്ല. എല്ലാം മറന്ന് ഒരുമിച്ച് ജോലി ചെയ്യാന്‍ എനിക്കിനി സാധിക്കില്ല. അങ്ങനെ ചെയ്താല്‍ എന്റെ കലയോട് സത്യസന്ധമായിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X