»   » വിജയ് സേതുപതിയുടെ ആരണ്യകാണ്ഡം 2 സംഭവിക്കുമോ?

വിജയ് സേതുപതിയുടെ ആരണ്യകാണ്ഡം 2 സംഭവിക്കുമോ?

Posted By: Nimisha
Subscribe to Filmibeat Malayalam

ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ആരണ്യകാണ്ഡം പറയുന്നത്. കഥ പറയുന്നതിനായി വളരെ വ്യത്യസ്തമാര്‍ന്ന വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന തരത്തിലുള്ള മേക്കിങാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.

ത്യാഗരാജന്‍ കുമാരരാജയുടെ സിനിമകള്‍ എപ്പോഴും വാര്‍ത്തയാവാറുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ചെയ്യുന്നുവെന്നാണ് കുറച്ച് മുമ്പ് കേട്ട വാര്‍ത്ത. പിന്നീട് സാമന്തയെക്കുറിച്ചും കേട്ടു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരെ വെച്ചാണ് സിനിമ ചെയ്യുന്നതെന്ന് അറിയേണ്ടേ...

vijay-sethupathi

പുതിയ ചിത്രത്തിനായി രണ്ടു പേരുകളാണ് സംവിധായകന്‍ കണ്ടുവെച്ചിരിക്കുന്നത്. ആരണ്യകാണ്ഡം 2 അഥവാ എകെ2, അനീതി കതൈകള്‍. പേര് തീരുമാനിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഇവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുമെന്നാണ് അവര്‍ നല്‍കുന്ന വിവരം. അന്തിമ തീരുമാനത്തിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്.

English summary
Vijay Sethupathi to team up for 'Aaranya Kaandam' director’s next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam