For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൈക്ക് ഉണ്ടല്ലോ, ഫ്ലൈറ്റ് എന്തിന്!, 650 കിലോമീറ്റർ ബൈക്കോടിച്ച് ചെന്നൈയിലേക്ക് വന്ന അജിത്; കഥയിങ്ങനെ

  |

  തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തമിഴകത്ത് ഏറെ ആരാധകരുള്ള താരം മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ്. മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ ഒന്നും അജിത്തിനെ കാണാന്‍ കഴിയില്ല. തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുത്ത താരമാണ് അദ്ദേഹം. അടുത്തിടെ ആരാധകരോട് തന്നെ 'തല'യെന്ന് വിളിക്കരുതെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു.

  തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ള താരമാണ് അജിത്. മലയാളത്തിന് ഏറെ പ്രിയങ്കരിയായ നടി ശാലിനിയെയാണ് അജിത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ സിനിമയെ വെല്ലുന്ന പ്രണയകഥയൊക്കെ തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്.

  Also Read: ആ സിനിമ വലിയ വിവാദമായി, മോഹൻലാൽ ഫാൻസ്‌ ഇളകി; ആദ്യ സിനിമയായ സൂപ്പർസ്റ്റാറിനെ കുറിച്ച് വിനയൻ

  സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന അജിത് യഥാർത്ഥ ജീവിതത്തിലും ഏറെ സാഹസികതകൾ ഇഷ്ടപ്പെടുന്ന ആളാണ്. കാർ റേസിങ്, ഷൂട്ടിങ് തുടങ്ങിവയിൽ എല്ലാം ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള അജിത് ബൈക്ക് റേസിങ്ങിനോടും യാത്രകളോടുമൊക്കെ ഏറെ പ്രിയമുള്ള ആളാണ്. ബൈക്കിൽ ട്രിപ്പ് പോകുന്ന അജിത്തിന്റെ ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

  അടുത്തിടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായി അജിത് ട്രിപ്പ് പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. തുനിവ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കിനിടെ ആണ് താരങ്ങൾ ട്രിപ്പ് പോയത്. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ഓരോ ചിത്രത്തിന് ശേഷവും ട്രിപ്പ് പോകുക എന്നതാണ് അജിത്തിന്റെ വിനോദം.

  അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം അതിൽ ബൈക്കിൽ നടത്തിയ ഒരു യാത്രയുടെ വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. വീണ്ടും ആ വാർത്ത ആരാധകരുടെ ശ്രദ്ധനേടുകയാണ്.

  ഇന്ത്യഗ്ലിറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് ലോക്ക്ഡൗണിന് മാസങ്ങൾക്ക് മുമ്പ്, വലിമൈ സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കി, മറ്റ് അഭിനേതാക്കളും ക്രൂ അംഗങ്ങളും ചെന്നൈയിലേക്ക് വിമാനത്തിൽ മടങ്ങിയപ്പോൾ അജിത് തിരഞ്ഞെടുത്തത് ബൈക്ക് അറിയിരുന്നു.


  Also Read: 'രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല'; പാർവ്വതി സിനിമ വിട്ടതിനെ കുറിച്ച് ജയറാം!

  അജിത് വിമാന ടിക്കറ്റ് റദ്ദാക്കുകയും, ചിത്രത്തിലെ ചേസ് സീക്വൻസുകളുടെ ചിത്രീകരണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബൈക്കുമെടുത്ത് ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

  റിപ്പോർട്ടനുസരിച്ച് ഒറ്റയടിക്ക് 650 കിലോമീറ്റർ ദൂരമാണ് അജിത് വണ്ടിയോടിച്ചത്. പൊട്രോൾ നിറയ്ക്കാനും ഭക്ഷണം കഴിക്കാനും മാത്രം ഇടവേള എടുത്തുകൊണ്ടായിരുന്നു യാത്ര. അജിത് ആരാധകർ ഏറെ ആവേശത്തോടെയാണ് വാർത്ത ഏറ്റെടുത്തത്.

  അതേസമയം, എച് വിനോത് സംവിധാനം ചെയ്യുന്ന തുനിവിന്റെ അവസാന ഷെഡ്യൂളും കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം പൊങ്കൽ റിലീസ് ആയി ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയുടെ വരിശു എന്ന ചിത്രവുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നാണ് സിനിമാ നിരീക്ഷകർ പറയുന്നത്. ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  Read more about: ajith kumar
  English summary
  Did You Know? Once Actor Ajith Kumar Rode 650 Km From Hyderabad To Chennai On A Bike After Shoot - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X