അജിത് ഒന്നും മനസ്സിൽ വെക്കില്ല, എല്ലാം ഒരു നിമിഷം കൊണ്ട് മറക്കും; പക്ഷേ വിജയ് അങ്ങനെയല്ല; നടന്റെ വാക്കുകൾ!

അജിത്തിൽ ഉള്ളതും വിജയിൽ ഇല്ലാത്തതുമായ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് സംവിധായകനും നടനുമൊക്കെയായ മാരിമുത്തു

തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടു താരങ്ങളാണ് അജിതും വിജയ്‌യും. തമിഴകത്ത് ഏറെ ആരാധകരാണ് ഈ രണ്ടു സൂപ്പർ താരങ്ങൾക്കും ഉള്ളത്. കേരളത്തിലും ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇവർ ഒട്ടും പുറകിലല്ല. ഏകദേശം ഒരേ സമയം പ്രശസ്തിയിലേക്ക് ഉയർന്നവരാണ് അജിതും വിജയും.

ബാലതാരമായി സിനിമയിൽ എത്തിയതാണ് വിജയ്. അച്ഛൻ ചന്ദ്രശേഖർ തമിഴിലെ പ്രമുഖ സംവിധായകനും നടനുമൊക്കെ ആയത് വിജയ്ക്ക് ഗുണം ചെയ്തു. ബാല താരമായി തുടങ്ങിയ വിജയ് പതിയെ നായക കഥാപാത്രങ്ങളിലേക്കും സൂപ്പർ തരാമെന്ന നിലയിലേക്കും വളരുകയായിരുന്നു. 90 കളുടെ അവസാതോടെയാണ് നടൻ സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കുന്നത്.

ajith vijay

90 കളിലാണ് അജിത്തും തമിഴ് സിനിമ ലോകത്ത് സജീവമാകുന്നത്. 90 കളിൽ സിനിമയിൽ ചുവടുവെച്ച അജിത്. 2000 ത്തിന്റെ തുടക്കത്തിൽ അജിത്തും സൂപ്പർ താരമായി മാറി. ഗോഡ് ഫാദർമാരോ സിനിമ പരമ്പര്യമോ ഒന്നുമില്ലാതെ സിനിമയിൽ എത്തിയ അജിത്, മറ്റു സൂപ്പർ താരങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ്.

മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷൻ പരിപാടികളിലോ ഒന്നും അജിത്തിനെ കാണാൻ കഴിയില്ല. തന്റെ പേരിലുള്ള ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട് മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുത്ത താരമാണ് അജിത്. അടുത്തിടെ ആരാധകരോട് തന്നെ തലയെന്ന് വിളിക്കരുതെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു. ഇതെല്ലാം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു.

അതേസമയം, തന്റെ ആരാധകരുടെ ആത്മബന്ധം സൂക്ഷിക്കുന്ന നടനാണ് വിജയ്. തന്റെ എളിമ കൊണ്ടൊക്കെ ആരാധകരുടെ പ്രിയം നേടിയെടുക്കാൻ വിജയ്‌ക്കും സാധിച്ചിട്ടുണ്ട്. വിജയുടെ കരിയറിൽ വഴിത്തിരിവുകൾ സംഭവിച്ച കാലഘട്ടം 1997 മുതലാണ്.

ഇതേസമയം തന്നെ ഒരേ സമയം കത്തികയറിയ തല അജിത്തും ദളപതി വിജയിയും തമ്മിലുള്ള മത്സരം തമിഴ് സിനിമയിൽ പരസ്യമായ കാര്യവുമാണ്. ഇവരുടെ ആരാധകർ വരെ പലപ്പോഴും ഇവരുടെ പേരിൽ പോരാടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വർഷങ്ങളായി ഇരുവരുടെയും ചിത്രങ്ങൾ ഒരേസമയം തിയേറ്ററുകളിൽ എത്താറുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ ആ പതിവ് തെറ്റിയിരുന്നു.

വിജയുടെ വാരിസും അജിത്തിന്റെ തുനിവും ഒന്നിച്ചാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പൊങ്കൽ റിലീസായി ഇറങ്ങിയ രണ്ടു ചിത്രങ്ങൾക്കും അത്ര കണ്ട് വിജയമാകാൻ സാധിച്ചില്ല. സിനിമയുടെ റിലീസിന് മുൻപ് ഒരു നടന്റെ വളർച്ചയിൽ താൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് അജിത്തിന്റെ ആണെന്ന് പേരെടുക്കാതെ വിജയ് പറഞ്ഞതൊക്കെ ഏറെ ശ്രദ്ധനേടിയിരുന്നു.

അതിനിടെ, അജിത്തിനെയും വിജയിയെയും കുറിച്ച് തമിഴിലെ അറിയപ്പെടുന്ന നടനും സംവിധായകനുമായ മാരിമുത്തു പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാരിമുത്തു അജിത്തിനെയും വിജയിയെയും കുറിച്ച് ആരാധകരെയെല്ലാം ഞെട്ടിക്കുന്ന ഒരു പരാമർശം നടത്തിയത്.

ajith vijay

സംഭവിക്കുന്നത് നല്ലതോ ചീത്തയോ ആയിക്കോട്ടെ, എന്തായാലും ഒരു നിമിഷം കൊണ്ട് അജിത് അത് മറക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തന്നെയാണ് നടന്റെ ഏറ്റവും മികച്ച ഗുണമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ വിജയ് അങ്ങനെ അല്ലെന്നും അദ്ദേഹം പറയുന്നു.

തന്നെ മോശമായി ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ, എത്ര സമയമെടുത്താലും അയാൾ അത് മറക്കില്ല. ഷൂട്ടിംഗ് സെറ്റിൽ നടന്ന സംഭവം ആയാൽ പോലും അയാൾ നടന്നതെല്ലാം ഓർത്ത് വെച്ച് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇരട്ടി തിരിച്ചു കൊടുക്കും. ഇത് വിജയ്‌യിലെ മോശം സ്വഭാവമാണെന്ന് അദ്ദേഹം വിമർശിച്ചു. മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്ന ആളാണ് വിജയ് എന്ന തരത്തിലുള്ള നടന്റെ പരാമർശം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X