ദിനേശ് കാര്‍ത്തിക്കും തമിഴ് നടിയും വിവാഹിതരായോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാ

സിനിമാ ലോകവും ക്രിക്കറ്റും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മില ടാഗോറും മുതല്‍ കെല്‍ രാഹുലും അഥിയ ഷെട്ടിയും വരെയുള്ള ക്രിക്കറ്റ്-സിനിമാ പ്രണയങ്ങള്‍ വിവാഹങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരവും സിനിമാ താരവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ എന്നും ചര്‍ച്ചയായി മാറുകയും ചെയ്യാറുണ്ട്.

ഈയ്യടുത്ത് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുബ്മന്‍ ഗില്ലും ബോളിവുഡിലെ യുവനടി സാറ അലി ഖാനും തമ്മിലുള്ള പ്രണയ വാര്‍ത്തകളൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയും ചര്‍ച്ചയായി മാറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തികും തെന്നിന്ത്യന്‍ നടിയും വിവാഹിതരായെന്നാണ് ആ വാര്‍ത്ത.

Dinesh Kartik

തമിഴ് ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമായ വിജെ രമ്യയെ ദിനേശ് കാര്‍ത്തിക് വിവാഹം കഴിച്ചെന്നാണ് പ്രചരിക്കുന്നത്. തമിഴ്‌നാട്ടുകാരനാണ് ദിനേശ് കാര്‍ത്തിക്. മിനിസ്‌ക്രീനിലെ നിറ സാന്നിധ്യമാണ് വിജെ രമ്യ. കലക്കപ്പോകത് യാര് തുടങ്ങിയ നിരവധി ഹിറ്റ് പരിപാടികളുടെ അവതാരകയാണ് രമ്യ. ബിഗ് സ്‌ക്രീനിലും രമ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മങ്കാത്ത, ഓ കാതല്‍ കണ്‍മണി, വനമകന്‍, മാസ്റ്റര്‍, ഗെയിം ഓവര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് രമ്യ.

രമ്യ സുബ്രഹ്‌മണ്യം എന്നതാണ് വിജെ രമ്യയുടെ മുഴുവന്‍ പേര്. 2014 ലായിരുന്നു രമ്യ വിവാഹിതയാകുന്തന്. അപരജിത്ത് എന്നായിരുന്നു രമ്യയുടെ ഭര്‍ത്താവിന്റെ പേര്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നത ശക്തമായതോടെ രമ്യ ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം രമ്യ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ജീവിക്കുന്നത്. ഈയ്യടുത്ത് ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവര്‍ നടത്തുകയും ചെയ്തിരുന്നു രമ്യ.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രമ്യ രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനൊപ്പമുള്ള രമ്യയുടെ ഒരു ചിത്രമാണ് ഇതിനായി സോഷ്യല്‍ മീഡിയ ഉപയോഗിച്ചത്. ദിനേശ് കാര്‍ത്തിക്കും അദ്ദേഹത്തിന്റ രണ്ടാം ഭാര്യയും എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വ്യാജമായ വാര്‍ത്തയാണെന്നത് മാത്രമാണ് വസ്തുത. ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ് ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യ. രണ്ട് മക്കളുമുണ്ട് ഇവര്‍ക്ക്.

Dinesh Kartik

ദിനേശ് കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണ് ദീപികയുമായുള്ളത്. 2007ലാണ് ദിനേശ് കാര്‍ത്തിക് ആദ്യമായി വിവാഹിതനാകുന്നത്. നികിത വന്‍ജരയായിരുന്നു ആദ്യ ഭാര്യ. എന്നാല്‍ 2012 ല്‍ ഇരുവരും വിവാഹ മോചിതരായി. പിന്നിടാണ് കാര്‍ത്തിക് ദീപികയുമായി പ്രണയത്തിലാകുന്നത്. 2013 ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. 2015ലായിരുന്നു താര വിവാഹം. ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവുമാണ് താരങ്ങളുടെ വിവാഹം നടന്നത്. 2021 ല്‍ ദിനേശ് കാര്‍ത്തിക്കിനും ദീപികയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X