ഖുശ്‌ബു വന്നത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ ആ നടിയെ പ്രണയിച്ചേനെ; മനസുതുറന്ന് സുന്ദർ സി!
തമിഴകത്തെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരളാണ് സുന്ദര്‍ സി. അഭിനേതാവ് കൂടിയായ അദ്ദേഹം രജനികാന്ത്, കമല്‍ഹാസന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളെ നായകനാക്കി നിരവധി സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. തുടക്കകാലത്ത് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധനേടിയ അദ്ദേഹം പിന്നീട് ഹൊറര്‍ സിനിമകളിലൂടെയാണ് തമിഴില്‍ സജീവമായത്. 2014 ല്‍ അരണ്‍മൈ എന്ന സിനിമയിലൂടെ ഹൊറര്‍ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹം ആരംഭിച്ചു.
രജനികാന്ത് അഭിനയിച്ച് 1997 ൽ പുറത്തിറങ്ങിയ അരുണാചലമാണ് സുന്ദറിന്റെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് കമൽഹാസനെ നായകനാക്കി ഒരുക്കിയ അൻബേ ശിവം എന്ന ചിത്രവും വലിയ ശ്രദ്ധനേടി. തുടർന്ന് വിന്നർ, ഗിരി, കലകലപ്പ് എന്നിങ്ങനെ ഒരുപിടി ഹിറ്റുകളും അദ്ദേഹം ഒരുക്കി. അതിനിടെ സുന്ദർ സിയുടെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം നേടി. നടി ഖുശ്‌ബുവുമായുള്ള വിവാഹത്തോടെയാണ് സുന്ദറിന്റെ വ്യക്തിജീവിതം വാർത്തകളിൽ നിറയാൻ തുടങ്ങിയത്.

2000ല്‍ ആണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. അവന്തിക, അനന്ദിത എന്നിങ്ങനെ രണ്ടു മക്കളും ഇവർക്കുണ്ട്. ഇക്കാലമത്രയും നീണ്ടു നിന്ന ദാമ്പത്യത്തിന് പിന്നില്‍ രണ്ടു പേര്‍ക്കിടയിലും ഇന്നും നിലനില്‍ക്കുന്ന പ്രണയമാണ് കാരണമെന്ന് സുന്ദര്‍ സി പറഞ്ഞിട്ടുണ്ട്. അതിനിടെ ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ സുന്ദർ സി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ഖുശ്ബു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കിൽ, മറ്റൊരു നടിയോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയേനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തമിഴിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയ അന്തരിച്ച നടി സൗന്ദര്യയെ കുറിച്ചാണ് സുന്ദര്‍ സി പറഞ്ഞത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൗന്ദര്യ കഴിവിലും സൗന്ദര്യത്തിലും താന്‍ അതീവ ആകൃഷ്ടനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗന്ദര്യയുമായി ഇനി സിനിമ ചെയ്യരുതെന്ന് വരെ തന്‍റെ ഭാര്യ തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സുന്ദര്‍ സി തമാശരൂപേണ പറഞ്ഞു. രജനികാന്ത് ചിത്രം അരുണാചലത്തിലാണ് സുന്ദര്‍ സി സൗന്ദര്യയോടൊപ്പം പ്രവര്‍ത്തിക്കുന്നത്. അഭിമുഖത്തിൽ ചിത്രത്തിലെ നടിയുടെ പ്രകടനത്തെ വാഴ്ത്തിയ സുന്ദര്‍ സി അവരൊടൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും മികച്ച അനുഭവം ആയിരുന്നുവെന്നും പങ്കുവെച്ചു. സൗന്ദര്യയുടെ സഹോദരന് അവരൊടുണ്ടായിരുന്ന കരുതലിനെയും സ്നേഹത്തെയും പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല.

യഥാര്‍ത്ഥത്തില്‍ സൗന്ദര്യയുടെ ഏറ്റവും വലിയ ആരാധകന്‍ താണെന്ന് അവരുടെ സഹോദരന്‍ എപ്പോഴും പറയുമായുരുന്നുവെന്നും സുന്ദര്‍ സി പറഞ്ഞു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ നടിയായിരുന്നു സൗന്ദര്യ.
നടി തൃഷയുടെ പ്രകടനത്തെ കുറിച്ചും സുന്ദര്‍ സി അഭിമുഖത്തില്‍ പ്രശംസിച്ചു. തൃഷയോടൊപ്പം ഒന്നിലധികം സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് അവരുടെ കഴിവ് അപാരം തന്നെയാണ്. നേരില്‍ കാണുന്നതുപോലെ അല്ല പ്രൊഫഷനോടുള്ള അവരുടെ ആത്മാര്‍ത്ഥത പ്രശംസിക്കപ്പെടണമെന്ന് സുന്ദര്‍ സി പറഞ്ഞു.
അതേ സമയം ആരാൺമൈയുടെ നാലാം ഭാഗമാണ് സുന്ദർ സിയുടേതായി അണിയറയിൽ ഉള്ള ചിത്രം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റാഷി ഖന്ന, തമന്ന ഭാട്ടിയ, കോവൈ സരള, രാമചന്ദ്ര രാജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം അടുത്ത മാസം പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും. സുന്ദർ സിയും സിനിമയിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











