»   » ആഗ്രഹം പ്രകടിപ്പിച്ചു, ആരണ്യകാണ്ഡം സംവിധായകന്റെ ചിത്രത്തിലേക്ക് ഫഹദ് വന്നതിങ്ങനെ

ആഗ്രഹം പ്രകടിപ്പിച്ചു, ആരണ്യകാണ്ഡം സംവിധായകന്റെ ചിത്രത്തിലേക്ക് ഫഹദ് വന്നതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണല്ലോ നടന്‍ ഫഹദ് ഫാസില്‍. എന്നാല്‍ ആദ്യ ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ഫഹദ് മറ്റൊരു തമിഴ് ചിത്രത്തിനും ഡേറ്റ് കൊടുത്തു കഴിഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്നതാണ് ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ഇപ്പോഴിതാ ചിത്രത്തിലേക്ക് ഫഹദ് ഫാസിനെ ക്ഷണിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ഫഹദിന്റെ ആഗ്രഹം

ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദ് വളരെ അധികം ആഗ്രഹം പ്രകടിപ്പിച്ചതായി സംവിധായകന്‍ ത്യാഗരാജ കുമാരരാജ പറയുന്നു.

ഫഹദിന്റെ റോള്‍

എന്നാല്‍ ചിത്രത്തിലെ ഫഹദിന്റെ റോള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായില്ല.

ആരണ്യകാണ്ഡം പോലെയല്ല

ആരണ്യകാണ്ഡം പോലെയുള്ള ചിത്രമല്ല തന്റെ പുതിയ ചിത്രമെന്നും സംവിധായകന്‍ പറഞ്ഞു. മാസാല ചേരുവകളുള്ള ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

English summary
Director Tyagaraja Kumararaj about his next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam