ജി.വി പ്രകാശിന്റെ ദാമ്പത്യം തകര്‍ത്തത് ദിവ്യ ഭാരതിയുമായുള്ള അവിഹിതം? വിടാതെ ആരാധകര്‍; പൊട്ടിത്തെറിച്ച് ദിവ്യ

താരങ്ങളുടെ പ്രകടനങ്ങളേക്കാള്‍ ചര്‍ച്ചയായി മാറുന്നതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതം. താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹ മോചനവും വിവാഹേതര ബന്ധങ്ങളുമെല്ലാം വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഈയ്യടുത്ത് ചര്‍ച്ചയായി മാറിയ വിവാഹ മോചനമായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും സൈന്ദവിയും തമ്മിലുള്ള വിവാഹം മോചനം. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ജി.വിയും സൈന്ദവിയും.

സൈന്ദവിയും ജിവി പ്രകാശും വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരും പിരിയാനുണ്ടായ കാരണം എന്തെന്ന അന്വേഷണവും സോഷ്യല്‍ മീഡിയ ആരംഭിച്ചു. പലരുടേയും അന്വേഷണം അവസാനിച്ചത് ആകട്ടെ നടി ദിവ്യ ഭാരതിയിലും. ദിവ്യയും ജിവി പ്രകാശും ഒരുമിച്ച് അഭിനയിച്ചവരാണ്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ജിവി പ്രകാശിന്റെ ദാമ്പത്യം തകര്‍ത്ത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Divya Bharati

ഇപ്പോഴിതാ താനും ജിവി പ്രകാശും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിവ്യ ഭാരതി. ഇരുവരും ഒരുമിച്ച് അഭിനയിച്ച റൊമാന്റിക് ചിത്രമായിരുന്നു ബാച്ച്‌ലര്‍. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. ഇതാണ് ജിവിയും ദിവ്യയും പ്രണയത്തിലാണെന്നും അതാണ് ജിവിയും സൈന്ദവിയും പിരിയാന്‍ കാരണം എന്ന അനുമാനത്തിലേക്കും സോഷ്യല്‍ മീഡിയയെ നയിച്ചത്.

ഇതിനെതിരെയാണ് ഇപ്പോള്‍ ദിവ്യ ഭാരതി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം. താന്‍ ഒരിക്കലും ഒരു വിവാഹിതനുമായി പ്രണയത്തിലാകില്ലെന്നാണ് ദിവ്യ പറഞ്ഞത്. ഇന്‍ഡസ്ട്രയിലുള്ള ഒരാളുമായി പ്രണയത്തിലാകില്ലെന്നും താരം പറയുന്നുണ്. മാത്രമല്ല, ജിവിയുടെ ദാമ്പത്യ തകര്‍ച്ചയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ദിവ്യ ഭാരതി പറയുന്നുണ്ട്.

''എനിക്ക് യാതൊരു പങ്കുമില്ലാത്ത, ഒരു ദാമ്പത്യ പ്രശ്‌നത്തിലേക്ക് എന്റെ പേര് വലിച്ചിടപ്പെട്ടിരിക്കുകയാണ്. എനിക്ക് ജിവിയുടെ കുടുംബകാര്യത്തില്‍ യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു നടനെ പ്രണയിക്കില്ല. വിവാഹിതനായുമായി യാതൊരു സാഹചര്യത്തിലും അടുപ്പത്തിലാകില്ല. ഇതുവരെ ഞാന്‍ നിശബ്ദത പാലിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ കിംവദന്തികളില്‍ വിശ്വസിക്കുന്നത് ഞാന്‍ ഗൗനിച്ചിരുന്നില്ല. പക്ഷെ ഇപ്പോഴിത് അതിരുകടന്നിരിക്കുന്നു'' എന്നാണ് ദിവ്യ ഭാരതിയുടെ പ്രതികരണം.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളിലൂടെ തന്റെ ഇമേജിനെ നശിപ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ദിവ്യ പറയുന്നുണ്ട്. ഈ വിഷയത്തില്‍ തന്റെ അവസാനത്തെ പ്രതികരണം ആയിരിക്കും ഇതെന്നും ദിവ്യ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ ഇതാദ്യമായിട്ടല്ല ദിവ്യ ഭാരതി പ്രതികരിക്കുന്നത്. നേരത്തെ ദിവ്യയും ജിവിയും താനും ദിവ്യയും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ കഥ മെനയുന്നത് നിര്‍ത്തിയിരുന്നില്ല.

Divya Bharati

നേരത്തെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെക്കുറിച്ച് ജിവി പ്രകാശ് സംസാരിച്ചിരുന്നു. താനും ദിവ്യയും അടുപ്പത്തിലാണെന്നത് തെറ്റായ വാര്‍ത്തയാണെന്നാണ് ജിവി പറഞ്ഞത്. തങ്ങള്‍ ഷൂട്ടിംഗ് സെറ്റില്‍ വച്ച് മാത്രമാണ് കണ്ടിട്ടുള്ളത്. ജോലിയുടെ ആവശ്യത്തിനല്ലാതെ തങ്ങള്‍ കണ്ടിട്ടില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളല്ലെന്നുമാണ് ജിവി പറഞ്ഞത്. അതേസമയം വാര്‍ത്തകള്‍ അവഗണിക്കാനാണ് ജിവി തന്നോട് പറഞ്ഞതെന്ന് ദിവ്യയും നേരത്തെ പറഞ്ഞിരുന്നു.

ബാല്യകാല സുഹൃത്തുക്കളായിരുന്നു ജിവി പ്രകാശും സൈന്ദവിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013ലാണ് ഇരുവരും വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ 2024 മെയ് മാസം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. തങ്ങള്‍ തല്ലിപ്പിരിഞ്ഞതല്ലെന്നും വിവാഹ ബന്ധം അവസാനിച്ചാലും സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും മലേഷ്യയില്‍ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X