'ആ ശീലം ഒഴിവാക്കാൻ സാധിച്ചില്ല; അതോർക്കുമ്പോൾ നാണക്കേടുണ്ട്': ജയലളിത സന്തോഷം വരുമ്പോൾ ചെയ്തത്!

ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്ത്രീയാണ് ജയലളിത. രാഷ്ട്രീയത്തിലും സിനിമയിലും മികച്ച രീതിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ജയലളിതക്കു സാധിച്ചു. രാഷ്ട്രീയത്തിൽ വന്നതോടെ പലതരത്തിലുള്ള വിവാദങ്ങളിൽ ജയലളിത അകപ്പെട്ടു. എന്നിട്ടും തന്റെ ശബ്ദം വീണ്ടും വീണ്ടും ഉച്ഛത്തിൽ തന്നെ ശബ്ദിച്ചു. സിനിമയിൽ വളരെ ചെറുപ്പത്തിൽ തന്നെ എത്തിയ ജയലളിത ചെറുപ്രായത്തിൽ തന്നെ നായികയായി സിനിമയിൽ അഭിനയിച്ചു. ബാലാതരമായി അഭിനയിച്ച് അതികം താമസിക്കാതെ തന്നെ പ്രധാന നായികയായി ജയലളിത വളർന്നു.

120ൽ അധികം സിനിമകൾ ജയലളിത ചെയ്തിട്ടുണ്ട്. അതിലൂടെ ഇന്നും ജനങ്ങൾ മനസിൽ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങൾ ജയലളിത സമ്മാനിച്ചിട്ടുണ്ട്. കന്നട സിനിമാ മേഖലയിൽ നിന്നാണ് സിനിമയെന്ന മായാലോകത്തേക്ക് ജയലളിത എത്തുന്നത്. കന്നട, ഹിന്ദി, തെലു​ഗു ഭാഷകളിലായി അഭിനയിച്ചതിനു ശേഷം തമിഴിൽ അഭിനയിക്കുന്നത് നായികയായിട്ടാണ്. 17ാം വയസിൽ "വെണ്ണീര ആടൈ" എന്ന ചിത്രത്തിലൂടെ ​ഗ്ലാമറസ് വേഷം ചെയ്ത് യുവാക്കളെ വല്ലാതെ ആകർഷിച്ചു. ചെറുപ്രായമായതിനാൽ ജയലളിത ഇതെല്ലാം ആസ്വദിച്ചു.

Jayalalitha

ജയലളിതയുടെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നായിരുന്നു സ്വപ്നം. എന്നാൽ അതു സാധിച്ചില്ല. പക്ഷേ നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായഹസ്തവുമായി ജയലളിത ഉണ്ടായിരുന്നു എന്നതും സത്യം. സിനിമയിൽ നിന്ന് ഒരുപാട് അവസരം ലഭിച്ചു. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളും. അതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. ഏകദേശം 28 സിനിമകൾ എം.ജി.ആറിനൊപ്പം മാത്രം ജയലളിത അഭിനയിച്ചു. ആ ജോഡിയെ ജനങ്ങൾ ഇഷ്ടപ്പെട്ടു. മുത്തുരാമൻ, ജയശങ്കർ,ശിവാജി ​ഗണേഷൻ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പവും ജയലളിത നിരവധി സിനിമകൾ ചെയ്തു.

ഒരു ഘട്ടമെത്തിയപ്പോൾ ജയലളിത പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാൽ സിനിമയിൽ നിന്നും മാറി നിന്നു. ഇതിന്റെ പേരിൽ ജനങ്ങൾ പറഞ്ഞത് സിനിമാ അവസരങ്ങൾ നഷ്ടമായപ്പോൾ ജയലളിത രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത് ആണെന്നാണ്. ഇതേ ചോദ്യം ഒരിക്കൽ ഒരു ആരാധകൻ കത്തിലൂടെ ജയലളിതയോട് ചോദിച്ചു. എന്നാൽ ഇതിനു രസകരമായ മറുപടിയും ജയലളിത നൽകി.

"അതായത് ഏത് ജോലി ചെയ്യുമ്പോഴും മുന്നോട്ട് പോവില്ലെന്ന് ഉറപ്പ് വന്നാൽ അതൊഴിവാക്കണം. സിനിമാ അവസരം നഷട്മായെന്ന് ആരാണ് പറഞ്ഞത്. രജനിക്കൊപ്പം ബില്ല എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചു. പക്ഷേ ആ അവസരം ഞാൻ ഉപേക്ഷിച്ചു." ഇങ്ങനെയായിരുന്നു ജയലളിത ആരാധകന് മറുപടിയായി എഴുതിയത്.

Jayalalitha

ഒരിക്കൽ ഒരു അഭിമുഖത്തിനിടെ പത്രപ്രവർത്തകൻ ജയലളിതയോട് ഒരു ചോദ്യം ചോദിച്ചു. "താങ്കൾ സന്തോഷവതിയാവുമ്പോൾ എന്താണ് ചെയ്യുക" എന്ന്. അതിന് ഏറെ കൗതുകമുണർത്തിയ മറുപടിയും ജയലളിത നൽകി. "ഞാൻ ഹാപ്പിയാണെങ്കിൽ ഉടനെ വിസിൽ അടിക്കും. അത് മനപ്പൂർവം ചെയ്യുന്നതല്ല. ഈ ശീലം ഒഴിവാക്കണമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ സാധിക്കുന്നില്ല. ഒരിക്കൽ എന്റെ സുഹൃത്തിനൊപ്പം മൈസൂരിലെ വൃന്ദാവൻ ​ഗാർഡനിൽ ഞാൻ പോയി.

അന്ന് ഒരുപാട് സന്തോഷം ഉണ്ടായ ദിവസമായിരുന്നു. അറിയാതെ എന്നോട് വിസിൽ അടിച്ചുപോയി. അങ്ങനെ ചില ശബ്ദങ്ങൾ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൂട്ടം കുട്ടികൾ എനിക്കു പിറകിൽ നിൽക്കുന്നു. ഞാൻ ഞെട്ടിപ്പോയി. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു. അവിടുന്ന് സുഹൃത്തിനൊപ്പം വേ​ഗം ഓടി എന്റെ കാറിൽ കയറി. ഇപ്പോൾ അതെല്ലാം ആലോചിക്കുമ്പോൾ നാണക്കേട് തോന്നുന്നു." ജയലളിത പറഞ്ഞു.

More from Filmibeat

Read more about: jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X