»   » വിജയ് സേതുപതിയുടെ ഹീറോ ആരാണെന്ന് അറിയാമോ? ഒരു താരവും ഇതുവരെ പറയാത്ത ഉത്തരമാണത്!!!

വിജയ് സേതുപതിയുടെ ഹീറോ ആരാണെന്ന് അറിയാമോ? ഒരു താരവും ഇതുവരെ പറയാത്ത ഉത്തരമാണത്!!!

By: Teresa John
Subscribe to Filmibeat Malayalam

വിജയ് സേതുപതി എന്ന താരത്തിന്റെ ഉദയം പെട്ടെന്നായിരുന്നു. തമിഴില്‍ മറ്റ് താരങ്ങളെ പോലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെറിയ സിനിമകളില്‍ നിന്നുമാണ് വിജയ് സേതുപതി മക്കള്‍ ശെല്‍വം എന്ന പേരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയത്.

ഫഹദ് ഫാസിലിന്റെ സിനിമകളില്‍ കോടികള്‍ വാരിക്കൂട്ടിയത് ഏത് സിനിമയാണെന്ന് അറിയാമോ? അതും 55 ദിവസം കൊണ്ട്

നടനാകണമെന്ന് ആഗ്രഹിച്ച കാലം മുതല്‍ തന്റെ മനസില്‍ ഒരു ഹീറോ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് വിജയ് പറയുന്നത്. അതാരണെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

വിജയ് സേതുപതിയുടെ ഹീറോ

സിനിമയില്‍ ഒരു നടനാകണം എന്ന ആഗ്രഹമുള്ളത് മുതല്‍ തന്റെ ഹീറോ താന്‍ തന്നെയാണെന്നാണ് വിജയ് സേതുപതി പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഡബ്ബിങ്ങിലൂടെ സിനിമയിലേക്ക്

സിനിമയുടെ ചിത്രീകരണ സമയത്ത് ഓരോ താരങ്ങള്‍ ആ സമയത്ത് എന്തൊക്കെയായിരിക്കും മനസില്‍ ആലോചിക്കുന്നതെന്ന് താനും മനസില്‍ ഓര്‍ക്കാറുണ്ട്. അങ്ങനെ ബബ്ബിങ്ങിലൂടെയാണ് താനും സിനിമയിലേക്കെത്തിയതെന്നാണ് വിജയ് സേതുപതി പറയുന്നത്.

മോഹന്‍ലാലിന് ശബ്ദം നല്‍കി

വരവേല്‍പ്പ് എന്ന മോഹന്‍ലാല്‍ ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ മോഹന്‍ലാലിന് ശബ്ദം നല്‍കിയതും വിജയ് സേതുപതിയായിരുന്നു.

തന്റെ ഫാന്‍സ്

തന്റെ ഏറ്റവും വലിയ ഫാന്‍സ് ഭാര്യയും മക്കളുമാണ്. താന്‍ പുറത്ത് പോവുമ്പോള്‍ ആരെങ്കിലും വന്ന് കെട്ടിപിടിക്കുന്നതോ സ്‌നേഹം പ്രകടിപ്പിക്കുന്നതോ അവര്‍ക്ക് ഇഷ്ടമല്ലെന്നും അച്ഛനെ ആരും കെട്ടിപിടിക്കേണ്ട എന്നാണ് അവര്‍ പറയുന്നതെന്നും താരം പറയുന്നു.

മലയാളിയായ ഭാര്യ

വിജയ് സേതുപതിയുടെ ഭാര്യ ജെസി കൊല്ലം സ്വദേശിനിയാണ്. സിനിമ മനസില്‍ കയറുന്നതിന് മുമ്പ് ജെസി മാത്രമായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്നാണ് വിജയ് പറയുന്നത്.

ഭാര്യയാണ് പ്രോത്സാഹനം

10 ലക്ഷത്തോളം രൂപയുടെ കടം കയറി നില്‍ക്കുമ്പോവും സിനിമയിലേക്ക് പോവണമെന്ന ആഗ്രഹം വന്നപ്പോള്‍ ഭാര്യയാണ് കൂടുതല്‍ പ്രോത്സാഹനം തന്നതെന്നാണ് താരം പറയുന്നത്.

മലയാളികളുടെ സ്‌നേഹം

വിക്രം വേദ ഇറങ്ങിയതിന് ശേഷം മലയാളത്തില്‍ നിന്നും നിരവധി മെസേജുകളാണ് തനിക്ക് ലഭിക്കുന്നതെന്നും അവരുടെ സിനിമ പോലെ തന്നെ വിക്രം വേദയെ സ്വീകരിച്ചതില്‍ സന്തോഷമുണെന്നും താരം പറയുന്നു.

    English summary
    Do you know who is Vijay Sethupathi's hero?
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos