നായികയാകാനില്ലെന്ന് മുന്‍നിര നടിമാര്‍; കയാദു ലോഹറും പ്രദീപും പ്രണയത്തില്‍? തള്ളിക്കളഞ്ഞവര്‍ പുറകെ നടക്കുന്നു

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. നായകനായും സംവിധായകനായുമെല്ലാം പ്രദീപ് കയ്യടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രദീപിന്റെ പുതിയ സിനിമയായ ഡ്രാഗണ്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ധനുഷ് സംവിധാനം ചെയ്ത നീക്കിനൊപ്പമാണ് ഡ്രാഗണും റിലീസായിരിക്കുന്നത്. എന്നാല്‍ ധനുഷ് ചിത്രത്തെ ഡ്രാഗണ്‍ ആദ്യ ദിവസം തന്നെ പിന്നിലാക്കിയിരിക്കുകയാണ്. ആദ്യം ദിനം മാത്രം ഡ്രാഗണ്‍ നേടിയത് ആറ് കോടിയാണ്.

അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്‍ നായകനാകുമ്പോള്‍ അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, കെഎസ് രവികുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡ്രാഗണ്‍. ചിത്രത്തിലെ പ്രദീപിന്റെ പ്രകടനം കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം പ്രദീപിന്റെ ഡ്രാഗണ്‍ ആണ്.

Pradeep Ranganathan

സിനിമാ പശ്ചാത്തലമില്ലാതെയാണ് പ്രദീപ് കടന്നു വരുന്നത്. 2019 ല്‍ രവി മോഹനെ നായകനാക്കി കോമാളി എന്ന ഹിറ്റ് ഒരുക്കിയാണ് പ്രദീപ് സംവിധാനത്തില്‍ അരങ്ങേറുന്നത്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള സൈമ അവാര്‍ഡും പ്രദീപ് നേടി. പിന്നാലെ സ്വയം എഴുതി സംവിധാനം ചെയ്ത ലവ് ടുഡെ എന്ന ചിത്രത്തിലൂടെ പ്രദീപ് അഭിനയത്തിലും അരങ്ങേറി. ട്രെന്റ് സെറ്ററായി മാറുകയായിരുന്നു ലവ് ടുഡെ. 100 കോടി ക്ലബില്‍ ചിത്രം ഇടം നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ലവ് ടുഡെയുടെ ഹിന്ദി റീമേക്ക് ആയ ലവ്യ്യാപ്പ റിലീസ് ചെയ്തത്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനും ഖുഷി കപൂറുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതേസമയം മറ്റൊരു വസ്തുത എന്തെന്നാല്‍ ലവ് ടുഡെ ഒരുക്കുന്ന സമയം തന്റെ നായികയാകാന്‍ പ്രദീപ് പല നടിമാരേയും സമീപിച്ചുവെങ്കിലും അവരെല്ലാം നിരസിക്കുകയായിരുന്നു ചെയ്തത്. അറിയപ്പെടുന്ന നടിമാരാരും പ്രദീപിന്റെ നായികയാകാന്‍ ഒരുക്കമായിരുന്നില്ല. പ്രദീപിന് താരമൂല്യമില്ലാതിരുന്നതായിരുന്നു അവര്‍ സിനിമ നിരസിക്കാനുള്ള കാരണം.

Pradeep Ranganathan

എന്തായാലും ലവ് ടുഡെ വന്‍ വിജയമായതോടെ പ്രദീപും താരമായി. തുടര്‍ന്ന് അനശ്വരയേയും കയാദുവിനേയും നായികമാരാക്കി ഡ്രാഗണ്‍ ഒരുക്കുകയായിരുന്നു പ്രദീപ്. അതേസമയം ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രദീപും നടി കയാദു ലോഹറും പ്രണയത്തിലാണ്. ചിത്രത്തിലെ ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുന്നുണ്ട്. ഇതും ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ചൂട് പകരുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. താരങ്ങളും വാര്‍ത്തകളോട് പ്രതികരിച്ചിട്ടല്ല.

ഡ്രാഗണിന് ശേഷം പ്രദീപിന്റേതായി തീയേറ്ററിലേക്ക് എത്തുക ലവ് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും. പ്രദീപ് തന്നെയാണ് ഈ സിനിമയുടെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ ബന്ധങ്ങളൊന്നുമില്ലാതെയാണ് പ്രദീപ് കടന്നു വരുന്നത്. തുടക്കം ഷോര്‍ട്ട് ഫിലിമുകളിലൂടെയായിരുന്നു. പ്രദീപിന്റെ വാട്‌സ് ആപ്പ് കാതല്‍ വലിയ വിജയം നേടിയ ഷോര്‍ട്ട് ഫിലിമായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനം, എഡിറ്റിംഗ് എ്ന്നീ മേഖലയിലും പ്രദീപ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് രവി മോഹനെ നായകനാക്കി കോമാളി ഒരുക്കാനുള്ള അവസരം തേടിയെത്തുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X