For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  |

  തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ തോൽവി ഭയന്ന് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം. മൂന്നുപേർ ആത്മഹത്യ ചെയ്തു. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

  actor suriya, actor suriya video, actor suriya films, actor suriya students video, suriya against, ആത്മഹത്യക്കെതിരെ സൂര്യ, നടൻ സൂര്യ, സൂര്യ സിനിമകൾ, നടൻ സൂര്യ ഫോട്ടോകൾ

  എന്നാൽ കേന്ദ്ര നിയമത്തിലെ ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഈ ബിൽ നടപ്പാക്കാനാകൂ. സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സാധിക്കുന്നില്ലെന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയത്.

  പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പ് തന്നെ തോൽവിയിൽ ഉണ്ടായേക്കാവുന്ന അപമാനം ഭയന്ന് പല വിദ്യാർഥികളും സ്വയം ജീവനൊടുക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷകളെ തോൽവിയെ ഉൾക്കൊള്ളാനും മുമ്പോട്ട് ആത്മവിശ്വാസത്തോടെ ജീവിക്കാനും ആവശ്യമായ കരുത്ത് നേടിയെടുക്കാനും വിദ്യാർഥികൾക്കായി വീഡിയോയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ.

  Also read: ഒറ്റ മുറിയിൽ നിന്നും ചേര്‍ത്തു പിടിച്ച് മേൽവിലാസം ഉണ്ടാക്കി തന്ന ആൾ; പേര് മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  പരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവനാണെന്നാണ് സൂര്യ വീഡിയോയിലൂടെ പറയുന്നത്. തോൽവികൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണെന്നും അതിനാൽ തന്നെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്താതെ തോൽവികൾ മറികടന്ന് പഠിച്ച് മുന്നേറാണ് ശ്രമിക്കേണ്ടതെന്നും സൂര്യ വീഡിയോയിലൂടെ പറയുന്നു.

  ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്നു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച്‌ നോക്കൂ.

  Also read: 'അമ്പിളി'യെ കുറിച്ച് ആർഷയ്ക്ക് പറയാനുള്ളത്

  അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. കുറച്ച്‌ നേരങ്ങളില്‍ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്.

  നിങ്ങളില്‍ ഒരാളപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്... നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം. അതിനാൽ തെറ്റായ തീരുമാനിങ്ങളിലേക്ക് വിദ്യാർഥികളായ നിങ്ങൾ ഒരിക്കലും എത്തിച്ചേരരുത് സൂര്യ കൂട്ടിച്ചേർത്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ ഫലം വരുന്ന വേളകളിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാകാറുണ്ട്.

  Also read: ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  സമൂഹത്തിൽ നിന്നും വീട്ടുകാരിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ള ചോദ്യങ്ങളും മറ്റും ഭയന്നാണ് പല വിദ്യാർഥികളും ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. സാമൂഹ്യവിഷയങ്ങളിൽ തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാറുള്ള നടൻ കൂടിയാണ് സൂര്യ മുമ്പും ഇത്തരത്തിൽ പ്രചോദനമേകുന്ന വീഡിയോകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

  നവരസ എന്ന തമിഴ് ആന്തോളജിയിലാണ് സൂര്യ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ​ഗിറ്റാർ കമ്പിമേലെ നിൻട്ര് എന്ന ചെറുചിത്രത്തിൽ മലയാളി താരം പ്രയാ​ഗ മാർട്ടിനായിരുന്നു നായിക. ചിത്രത്തിലെ 'തൂരിഹ' എന്ന ​ഗാനം വൈറലായിരുന്നു. ജയ് ഭീം അടക്കം നിരവധി സിനിമകൾ സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  Also read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  Read more about: suriya tamil students
  English summary
  exam is not bigger than life says actor Suriya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X