For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. ബോളിവുഡ് സിനിമാ ലോകവും ആരാധകരും ആഘോഷമാക്കി ഒരു താര വിവാഹമായിരുന്നു ഇവരുടേത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപികയും രൺബീറും 2018ൽ വിവാഹിതരാവുന്നത്. ഇംഗ്ലണ്ടിൽ വെച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു കല്യാണം നടന്നത്. നേരത്തെ തന്നെ ദീപിക, രൺവീർ വിവാഹത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് താരങ്ങൾ പ്രണയത്തെ കുറിച്ച് പോലും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

   Deepika Padukone - Ranveer Singh

  വിവാഹത്തിന് ശേഷമായിരുന്നു ദീപിക സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. തന്റേയും രൺവീർ സിങ്ങിന്റേയും സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. സാധാരണ താരദമ്പതികളെ പോലെയുളള ജീവിതമല്ല ഇവരുടേത്. സെലിബ്രിറ്റി എന്നുള്ള വിശേഷണം മാറ്റിവെച്ചാണ് ഇരുവരും ജീവിക്കന്നത്. നോർമൽ ഭാര്യയെ പോലെയാണ് താൻ എന്ന് ദീപിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രൺബീറിനെക്കാളും താരമൂല്യം ദീപികയ്ക്കാണുള്ളത്. ലഭിക്കുന്ന പ്രതിഫലത്തിലും വ്യത്യാസമുണ്ട്. എന്നൽ ഇതൊരിക്കലും തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ദീപിക വിവാഹത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സാധാരണ ഭാര്യയെ പോലെ ഭർത്താവ് അറിയാതെ പേഴ്സിൽ നിന്ന് പണം എടുക്കാറുണ്ടെന്നും നടി അന്ന് പറഞ്ഞിരുന്നു.

  അച്ഛൻ ഇങ്ങനെ ചെയ്തതിന് പിന്നിൽ എന്താണെന്ന് അറിയണം, പിതാവിന്റെ വിയോഗത്തെ കുറിച്ച് ഗോകുൽ രമേശ്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രൺവീറിന് ദീപിക അയച്ച ഒരു സന്ദേശമാണ്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാം ക്യുഎ സെക്ഷനിൽ എത്തിയിരുന്നു. ആരാധകർ മാത്രമല്ല സുഹൃത്തുക്കളും സഹപ്രവർത്തകരും നടനോട് രസകരമായ ചോദ്യം ചോദിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്ന. എങ്ങനെയുണ്ട് സെക്സി ബേബി എന്നായിരുന്നു അടുത്ത സുഹൃത്തും നടനുമായ അർജുൻ കപൂറിന്റെ ചോദ്യം. നിങ്ങളുടെ ട്രെയിനിംഗ് എന്നായിരുന്നു നടന്റെ മറുപടി. ടൈഗര്‍ ജാക്കി ഷറോഫും എത്തിയിരുന്നു. നിങ്ങൾ എപ്പോഴാണ് വീട്ടിലേയ്ക്ക് വരുന്നതെന്നായിരുന്നു ഭാര്യയും നടിയുമായ ദീപികയുടെ ചോദ്യം.'' ഭക്ഷണം ചൂടാക്കൂ ബേബി, ഞാൻ എത്താൻ പോവുകയാണ് എന്നായിരുന്നു മറുപടി. ചുംബനത്തിന്റെ ഇമോജിക്കൊപ്പമായിരുന്നു നടൻരെ വാക്കുകൾ. താരങ്ങളുടെ ചാറ്റ് ദീപ്വീർ ഫാൻസ് ആഘോഷമാക്കിയിട്ടുണ്ട് ദീപികയെ ക്വീൻ എന്നാണ് രൺവീർ വിളിച്ചത്. ദീപികയെ ഒറ്റവാക്കിൽ വിവരിക്കാൻ പറഞ്ഞപ്പോഴാണ് ക്വീൻ എന്ന് വിശേഷിപ്പിച്ചത്.

  അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ, ശിവാഞ്ജലിമാർക്കിടയിലെ പൊരുത്തക്കേട് ഉടൻ തീരും

  ലോക്ക് ഡൗണിന് ശേഷം താരങ്ങൾ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. വിവാഹശേഷം താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രമാണി 83. ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ കപിലായിട്ടാണ് രൺവീർ എത്തുന്നത്. ഭാര്യ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത് .വിവാഹശേഷം താരങ്ങൾ ഒന്നിച്ച് എത്തുന്ന ആദ്യത്തെ ചിത്രമാണിത്. സിനിമ റിലീസിനായി ഒരുങ്ങുമ്പോഴായിരുന്നു രാജ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിനെ തുടർന്ന് റിലീസ് നീട്ടുവെച്ചിരിക്കുകയാണ്. താരങ്ങൾ തങ്ങളുടെ വർക്കിൽ സജീവമായിട്ടുണ്ട്.

  വിവാഹത്തിന് ശേഷമായിരുന്നു ദീപികയുമായുള്ള പ്രണയത്തെ കുറിച്ച് രൺവീർ വെളിപ്പെടുത്തിയത്. ഈ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നാണ് നടൻ അന്ന് പറഞ്ഞത്. രൺവീറിന്റെ വാക്കുകൾ ഇങ്ങനെ... '' ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നു എന്ന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു, നടൻ രൺബീർ കപൂറുമായുള്ളല ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി പ്രണയത്തിലാവുന്നത്. വളരെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഇവരുടേത്. താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

  വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി പ്രണവ് മോഹൻലാൽ, അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  2006 ൽ പുറത്ത് ഇറങ്ങിയ കന്നഡ ചിത്രമായ ഐശ്വര്യയിലൂടെയാണ് ദീപിക സിനിമയിൽ എത്തുന്നത്. എന്നാൽ നടി ശ്രദ്ധിക്കപ്പെടുന്നത്. 2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയാണ് . ദീപികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഈ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ദീപികയ്ക്ക് ലഭിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം ഷാരൂഖ് ഖാൻ ദീപിക കൂട്ട്കെട്ടിൽ ഹിറ്റ് ചിത്രങ്ങൾ പിറന്നിരുന്നു. ഷാരൂഖ് ഖാന്റെ പുിതിയ ചിത്രത്തിലും ദീപിക തന്നെയാണ് നായിക. ചെന്നൈ എക്സ്പ്രസിന് ശേഷം ഇരുവരും ഒഒന്നിക്കുന്ന ചിത്രമാണിത്.

  Read more about: deepika padukone ranveer singh
  English summary
  Deepika Padukone And Ranveer Singh’s Instgram Q/A Section Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X