»   » ഫഹദ് തമിഴില്‍ ചുവടുറപ്പിക്കുന്നു? മണിരത്‌നം ചിത്രം, ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചു...

ഫഹദ് തമിഴില്‍ ചുവടുറപ്പിക്കുന്നു? മണിരത്‌നം ചിത്രം, ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചു...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മികച്ച നടന്മാരെ തന്റെ സിനിമകളുടെ ഭാഗമാക്കാന്‍ എന്നും താല്പര്യം കാണിക്കുന്ന സംവിധായകനാണ് മണിരത്‌നം. മോഹന്‍ലാലിന് ഇരുവര്‍, മമ്മൂട്ടിക്ക് ദളപതി എന്നീ ചിത്രങ്ങള്‍ നല്‍കിയ മണിരത്‌നം മലയാളത്തിലെ യുവതാരങ്ങളേയും തന്റെ ചിത്രങ്ങള്‍ക്കായി പരിഗണിച്ചു. രാവണ്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനേയും ഓകെ കണ്‍മണിയില്‍ ദുല്‍ഖറിനേയും കഥാപാത്രങ്ങളാക്കിയ മണിരത്‌നത്തിന്റെ അടുത്ത നറുക്ക് വീണിരിക്കുന്നത് ഫഹദ് ഫാസിലിനാണ്. 

അടുത്ത ഹിറ്റ് ഉറപ്പിച്ച് ടൊവിനോയുടെ തരംഗം! മാസ് ലുക്കില്‍ നിവിന്‍ പോളിയും? ട്രെയിലര്‍ കലക്കി...

പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും...

fahadh manirathanam

കാട്രുവിളൈയിടെ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് കഥാപാത്രമാകുന്നത്. സിനിമയുടെ ചിത്രീകരണം 2018ല്‍ ജനുവരില്‍ ആരംഭിക്കും. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായിരിക്കും ഇത്. ഫഹദിനേക്കൂടാതെ വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളാകും. ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

ഫഹദ് വില്ലനായി എത്തുന്ന വേലൈക്കാരന്‍ റിലീസിന് തയാറെടുക്കുകയാണ്. മലയാളത്തില്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍, അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഇപ്പോള്‍. ഈ ചിത്രങ്ങള്‍ പൂര്‍ത്തികരിച്ച് ശേഷം ഫഹദ് മണിരത്‌നം ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

English summary
Fahadh Faasil’s Mani Ratnam film to go on floors soon, date disclosed. Its will starts rolling in January.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam