നഗ്നതയും അശ്ലീലചുവയുള്ള സംഭാഷണവും!! ഫഹദ് ഫാസിൽ -സേതുപതി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്
അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്സ്. വിജയ് സേതുപതി മാത്രമല്ല തൊട്ടതെല്ലാം പൊന്നാക്കുന്ന താരങ്ങളായ ഫഹദ് ഫാസിൽ, സമാന്ത, രമ്യ കൃഷ്ണൻ എന്നിവരും സൂപ്പർ ഡീലക്സിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ ചിത്രത്തിനായുളള ആകാംക്ഷയും കൂടിയിരുന്നു. ട്രെയിലർ പുറത്തു വന്നതോടെ അത് ഇരട്ടിക്കുകയായിരുന്നു.
വിജയ് സേതുപതി ട്രാൻസ് ജെൻഡറായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ സെൻസറിങ്ങ് കഴിഞ്ഞിരിക്കുകയാണ്. എ സർട്ടി ഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണവും ചില രംഗങ്ങളുമായി എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമത്രേ. ചിത്രത്തിന്റെ ഏറ്റവും പുതിയ ഡിങ് ഡോങ് പ്രെമോ വീഡിയോ പുറത്ത്. അൽഫോൺസ് പുത്രനാണ് വീഡിയോ എഡിററ് ചെയ്തിരിക്കുന്നത്.

ലൈംഗികതയും നഗ്നതയും
ഫഹദ് ഫാസിൽ വിജയ് സേതുപതി ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് സൂപ്പർ ഡിലീക്സ്. ചിത്രത്തിന്റെ ട്രെയിലറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്‌നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ശിൽപ്പ എന്ന ട്രാൻസ് ജെന്റർ
സൂപ്പർ ഡിലക്സിൽ ട്രാൻസ് ജെൻഡറായിട്ടാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. ശിൽപ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം മുതലെ വിജയ്സേതുപതിയുടെ കഥാപാത്രം ജനങ്ങളുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. എപ്പോഴും ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കണ്ടെത്താൻ ഇദ്ദേഹം ശ്രമിക്കാറുണ്ട്. ട്രാൻജെൻഡർ എന്ന കഥാപാത്രം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിയ്ക്കും എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

ട്രാൻസ് ജെന്ററായി വിജയ് സേതുപതി പോൺതാരമായി രമ്യ കൃഷ്ണനു
വൻ താരനിര ചിത്രത്തിൽ തെന്നിന്ത്യയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. വിജയ് സേതുപതിയ്ക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഫഹദ് ഫാസിൽ, തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരായ സാമന്ത, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാമന്തയാണ് ചിത്രത്തിലെ നായിക. രചിത്രത്തിൽ പ്രോസ്റ്റിറ്റ്യൂട്ടായിട്ടാണ് രാമ്യ കൃഷ്ണ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ട്രെയിലറിലെ താരങ്ങളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒന്നിനൊന്ന് മികച്ച അഭിനയമാണ് താരങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്.

രണ്ടാമത്തെ ചിത്രം
ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് ത്യാഗരാജൻ കുമാരരാജനാണ് സൂപ്പർ ഡീലക്സ് സംവിധാനം ചെയ്യുന്നത്. ഫഹദിന്റെ തമിഴിലെ രണ്ടാം ചിത്രമാണിത്. സംവിധായകനോപ്പം മിഷ്കിനും നളൻകുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന് അനീതി കഥൈകൾ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു.


Click it and Unblock the Notifications











