നയന്‍സിനെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച് ആരാധകര്‍! ഞെട്ടലോടെ വിജയ് സേതുപതി! കാണൂ

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള നടിയാണ് നയന്‍താര. തമിഴിലെന്ന പോലെ തെലുങ്കിലും മലയാളത്തിലുമെല്ലാം മികച്ച സ്വീകാര്യതയാണ് നയന്‍സിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ ചെയ്തുമായിരുന്നു നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നയന്‍സ് പിന്നീടങ്ങോട്ട് ശ്രദ്ധേയ സിനിമകളായിരുന്നു ചെയ്തിരുന്നത്. നായകന്‍മാരുടെ നിഴലിലൊതുങ്ങാതെയുളള ചിത്രങ്ങള്‍ ചെയ്തതിലൂടെയാണ് നയന്‍സിന് ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആരാധകര്‍ നല്‍കിയിരുന്നത്.

nayanthara

മായാ എന്ന ചിത്രമായിരുന്നു നയന്‍സ് മുഖ്യ വേഷത്തില്‍ അഭിനയിച്ചതില്‍ ആദ്യമായി സൂപ്പര്‍ഹിറ്റായി മാറിയിരുന്നത്. തുടര്‍ന്ന് അറം, ഡോറ തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. അറം എന്ന ചിത്രത്തില്‍ ഒരു കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് എത്തിയിരുന്നത്. സാമൂഹിക പ്രധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ക ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

nayanthara

ചിത്രത്തിലെ നയന്‍സിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ നടന്ന വിജയ് അവാര്‍ഡ്‌സില്‍ നയന്‍താരയ്ക്കായിരുന്നു മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നത്. അറം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നയന്‍സിന് പുരസ്‌കാരം ലഭിച്ചിരുന്നത്.

vijay sethupathi-nayanthara

അവാര്‍ഡ് ദാനത്തിനായി നയന്‍താര എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചിരുന്നത്. നയന്‍സിനെ ആരാധകര്‍ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സഹപ്രവര്‍ത്തകരുടെ അടുത്തെത്തി പരിചയം പുതുക്കുന്നതും നടി ആരാധകരെ അഭിവാദ്യം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.വിജയ് സേതുപതി.എ.ആര്‍ റഹ്മാന്‍.ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. മികച്ച നടിക്കൊപ്പം ജനപ്രിയ നായികയ്ക്കുളള പുരസ്‌കാരവും ഇത്തവണ നയന്‍സിനായിരുന്നു ചടങ്ങില്‍ ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X