21-ാം വയസില്‍ ആത്മഹത്യ ചെയ്ത നടി; സിമ്രന്റെ സഹോദരിയ്ക്ക് സംഭവിച്ചത് ഇന്നും രഹസ്യം!

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സിമ്രന്‍. ഹിറ്റുകള്‍ ഒരുപാടുണ്ട് സിമ്രന്റെ കരിയറില്‍. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് സിമ്രന്‍. ബോളിവുഡിലേക്കും ഈയ്യടുത്ത് സിമ്രന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സിമ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. തന്റെ സഹോദരിയുടെ ഓര്‍മ്മ പങ്കുവെക്കുന്ന സിമ്രന്റെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

നടിയും സിമ്രാന്റെ സഹോദരിയുമായ മോണല്‍ മരിച്ച് 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയെങ്കിലും രണ്ടു വര്‍ഷം മാത്രമായിരുന്നു മോണല്‍ സിനിമയിലുണ്ടായിരുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരുപിടി സിനിമകളില്‍ ഭാഗമാകാനും കഴിഞ്ഞിരുന്നു. 21-ാമത്തെ വയസില്‍ മോണല്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. താരത്തെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Simran

അതേസമയം, മോണല്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നുള്ളത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. മോണിലെ ഓര്‍മ്മിക്കുന്ന സിമ്രന്റെ പോസ്റ്റ് ആരാധകരേയും അന്നത്തെ ഓര്‍മ്മകൡലേക്ക് കൊണ്ടു പോവുകയാണ്. സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ജന്മം കൊണ്ട് മുംബൈക്കാരിയായ സിമ്രന്‍ മലയാള ചിത്രം ഇന്ദ്രപ്രസ്ഥത്തിലൂടെയാണ് തെന്നിന്ത്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു. വിജയ്, അജിത്ത്, കമല്‍ഹാസന്‍, വിക്രം തുടങ്ങിയ സൂപ്പര്‍ നായകന്മാരുടെ കൂടെ അഭിനയിച്ച് തമിഴിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു സിമ്രന്‍. വിവാഹത്തോടെ സിമ്രന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം സിമ്രന്‍ സിനിയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സിമ്രന്റെ സഹോദരിയുടെ ഓര്‍മ്മ ദിവസം. എന്റെ 'സുന്ദരിയായ സഹോദരി മോണലിന്റെ സ്‌നേഹനിര്‍ഭരമായ ഓര്‍മയില്‍, ഒരിക്കലും നിന്നെ മറക്കാനാവില്ല' എന്ന കുറിപ്പോടെ സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു സിമ്രന്‍ ചെയ്തത്. ഇതോടെയാണ് മോണലിനെക്കുറിച്ചുള്ള ചര്‍ച്ചയാകുന്നത്. മോഡലിംഗിലൂടെയാണ് മോണലും സിനിമയിലെത്തുന്നത്.

2000 മുതല്‍ 2002 വരെയായിരുന്നു കാലഘട്ടത്തിലായിരുന്നു അഭിനേത്രിയായി തിളങ്ങിയത്. എന്നാല്‍ 2002 ഏപ്രില്‍ 14 ന് ല്‍ ചെന്നൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ മോണലിനെ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. സഹോദരിയുടെ മരണത്തെക്കുറിച്ച് സിമ്രന്‍ നടത്തിയ പത്രസമ്മേളനവും വലിയ വാര്‍ത്തയായിരുന്നു.

തന്റെ സഹോദരി മോണാലിനെ ആത്മഹത്യയിലേക്ക് നയിച്ചത് നര്‍ത്തകന്‍ പ്രസന്നയാണെന്ന് സിമ്രന്‍ ആരോപിച്ചിരുന്നു. മോണാലും സിനിമയില്‍ കോറിയോഗ്രാഫറായിരുന്ന പ്രസന്നയും റിലേഷന്‍ഷിപ്പിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു. പ്രസന്ന ഉപേക്ഷിച്ചപ്പോഴാണ് ജീവനൊടുക്കാന്‍ മോണാലിനെ പ്രേരിപ്പിച്ചതെന്നാണ് സിമ്രന്‍ പറഞ്ഞത്.

Simran

അതുപോലെ നടി മുംതാസും അവളുടെ മാനേജര്‍ റിയാസും മൊണാലിന്റെ 50,000 രൂപ വിലയുള്ള മേക്കപ്പ് കിറ്റും തെളിവുകളുള്ള വ്യക്തിഗത ഡയറിയും മോഷ്ടിച്ചതായും സിമ്രാന്‍ ആരോപിച്ചിരുന്നു. ഇവരായിരുന്നു മോണലിന്റെ ആത്മഹത്യ അറിഞ്ഞതും ആദ്യം സംഭവസ്ഥലത്ത് എത്തിയവര്‍. എന്നാല്‍ ഈ സംഭവവും കേസുമെല്ലാം അധികം വൈകാതെ ആളുകളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോവുകയായിരുന്നു. ഇപ്പോഴിതാ സിമ്രാന്റെ പോസ്റ്റിന് മോണാലിനെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരും പങ്കുവെയ്ക്കുകയാണ്.

അതേസമയം സിമ്രന്‍ ഒടുവിലായി സ്‌ക്രീനിലെത്തിയത് ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു. ഗുല്‍മോഹര്‍ ആയിരുന്നു ചിത്രം. മനോജ് വാജ്‌പേയ് നായകനായ ചിത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. തമിഴില്‍ സിമ്രാന്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത് വിക്രമിന്റെ ധ്രുവനക്ഷത്രത്തിലൂടെയാണ്. ഗൗതം വാസുദേസ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ആണ് നായകന്‍.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X