സിനിമകൾ നഷ്ടപ്പെട്ട് കടക്കെണിയിലായ അജിത്, രക്ഷപ്പെടുത്തിയത് ശാലിനിയുടെ ഉപദേശം; സംവിധായകൻ പറയുന്നു

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്തിനെ പോലൊരു ഭർത്താവിനെയും ശാലിനിയെപ്പോലൊരു ഭാര്യയെയും സ്വപ്നം കാണുന്നവരാണ് തമിഴ്‌നാട്ടിലെ യുവതി യുവാക്കൾ. ആരാധകർക്ക് മാതൃക ദമ്പതികളാണ് ഇവർ. മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ശാലിനി. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും ഇരുവർക്കും ഒരുപാട് ആരാധകരുണ്ട്.

തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അജിത് ശാലിനിയ്ക്ക് മിന്നുചാർത്തിയത്. വിവാഹത്തോടെ ശാലിനി അഭിനയം വിടുകയും ചെയ്തു. സമകാലീനയായിരുന്ന മിക്ക നടിമാരും വിവാഹശേഷം ഒരു ഇടവേളയെടുത്ത് സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും ശാലിനി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല. വിവാഹശേഷം പൊതുവേദികളിൽ പോലും ശാലിനിയെ അധികം കണ്ടിട്ടില്ല. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പോലും താരം സാന്നിധ്യം അറിയിച്ചത്.

Shalini, ajith

അനൗഷ്ക ആദ്വിക് എന്നിങ്ങനെ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്. ശാലിനിയെ പോലെ തന്നെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് അജിത്തും. സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ‌ പോലും അജിത്തിനെ കാണാറില്ല. സിനിമ കഴിഞ്ഞാൽ കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അജിത്. സ്റ്റാർഡം ആഘോഷിക്കാനൊന്നും നടൻ മുതിരാറില്ല.

എങ്കിലും ഇവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയായി മാറാറുണ്ട്. വല്ലപ്പോഴും ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങളും ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനും പ്രണയത്തിലാവുന്നത്. ആ പ്രണയം ഇന്നും ഇവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അജിത്തും ശാലിനിയും.

അതേ സമയം അജിത്തിന്റെ നട്ടെല്ലായാണ് ശാലിനിയെ പലരും വിശേഷിപ്പിക്കാറുള്ളത്. അജിത്തിന് പല സമയങ്ങളിലും കരുത്തായിട്ടുള്ളത് ശാലിനിയാണ്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ ചിത്ര ലക്ഷ്മണൻ. ഒരുകാലത്ത് സിനിമയ്ക്കൊപ്പം തന്നെ കാർ റേസിംഗും ബൈക്ക് റേസിങ്ങുമൊക്കെയായി നടന്നിരുന്ന ആളാണ് അജിത്. എന്നാൽ പിന്നീട് അത് നിർത്തി നടൻ സിനിമയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അജിത്തിന്റെ ആ തീരുമാനത്തിന് പിന്നിൽ ശാലിനി ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

Shalini, ajith

ബൈക്ക് തൊട്ട് പോകരുതെന്ന് ശാലിനി നിബന്ധന വെച്ചുവെന്ന് അദ്ദേഹം പറയുന്നു. 'ആ സമയത്ത് അജിത്തിന് ഒരുപാട് അപകടങ്ങൾ സംഭവിച്ചതിനാൽ സിനിമയിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കുറയാൻ തുടങ്ങി. അഡ്വാൻസ് നൽകിയവർ അടക്കം പണം തിരികെ വാങ്ങിയതോടെ അജിത് കടക്കെണിയിലായി. തുടർന്ന് ശാലിനിയാണ് സിനിമയിൽ ആദ്യം ശ്രദ്ധിക്കു, എന്നിട്ട് മറ്റു കാര്യങ്ങൾ നോക്കാമെന്ന് അജിത്തിനോട് പറയുന്നത്,'

'അങ്ങനെ അജിത് ശാലിനിയുടെ വാക്ക് കേട്ട് റേസുകളിൽ പങ്കെടുക്കുന്നത് നിർത്തി സിനിമയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതിന്റെ ഫലമായി ഇന്ന് കാണുന്ന, 150 കോടി പ്രതിഫലം വാങ്ങുന്ന വലിയ നടനായി അജിത്ത് വളർന്നു. അതുകൊണ്ടാണ് ശാലിനി എപ്പോഴും അജിത്തിന് പിന്തുണയായി നിൽക്കുന്നത്. അവർക്കിടയിൽ അങ്ങനെയൊരു ധാരണയുള്ളതുകൊണ്ടാണ് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നത്', ചിത്ര ലക്ഷ്മണൻ പറഞ്ഞു.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X