സൂര്യയ്ക്ക് വലുത് എന്റേയും മക്കളുടേയും സന്തോഷം! മുംബൈയിലേക്ക് മാറിയത് പിരിയാനല്ല; പ്രതികരിച്ച് ജ്യോതിക

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട താരജോഡി. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജ്യോതിക അഭിനയിച്ച കാതല്‍ ഈയ്യടുത്തായിരുന്നു റിലീസായത്. 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സൂര്യയുടേയും ജ്യോതികയുടേയും ദാമ്പത്യ ജീവിതം. രണ്ട് മക്കളുമുണ്ട് ദമ്പതികള്ക്ക്. ദിയയും ദേവും.

പൊതുവേദികളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ച് എത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിമിഷങ്ങളായി അവ മാറാറുണ്ട്. ഇരുവര്‍ക്കുമടിയിലെ സ്‌നേഹവും ബഹുമാനവുമൊക്കെ പലര്‍ക്കും പ്രചോദനവും മാതൃകയുമൊക്കെയാണ്. എന്നാല്‍ ഈയ്യടുത്തായി സൂര്യയുടേയും ജ്യോതികയുടേയും ദാമ്പത്യ ജീവിതത്തില്‍ ചില വിള്ളലുകള്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Jyothika

ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം. ആരാധകര്‍ക്ക് കനത്ത നിരാശയും ഞെട്ടലുമൊക്കെ നല്‍കിയ റിപ്പോര്‍ട്ടുകളായിരുന്നു ഇതെല്ലാം. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ജ്യോതിക തന്നെ എത്തിയിരിക്കുകയാണ്. താന്‍ എന്തുകൊണ്ടാണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക.

തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് ജ്യോതിക പറയുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക 2015 ലാണ് തിരികെ വരുന്നത്. താരം അഭിനയത്തിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണത്തിലും സജീവമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിറ സാന്നിധ്യമായി തുടരുന്നതിനിടെ ഇപ്പോഴിതാ ഹിന്ദിയിലും സജീവമായി മാറാന്‍ ഒരുങ്ങുകയാണ് ജ്യോതിക.

ഹിന്ദിയില്‍ ഷെയ്ത്താന്‍, ശ്രീ, ഡബ്ബ കാര്‍ട്ടല്‍ തുടങ്ങിയ സിനിമകളാണ് ജ്യോതികയുടേതായി ഒരുങ്ങുന്നത്. ഈ തിരക്കുകള്‍ മൂലമാണ് ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ന്യൂസ് 18 നോടായിരുന്നു ജ്യോതികയുടെ പ്രതികരണം. മക്കളും ഇപ്പോള്‍ പഠിക്കുന്നത് മുംബൈയിലാണ്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും ജ്യോതിക പറയുന്നുണ്ട്.

Jyothika

കാതല്‍ ആണ് ജ്യോതികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു. ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. ജ്യോതികയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. നേരത്തെ രാക്കിളിപ്പാട്ട്, സീതകല്യാണം എന്നീ മലയാള സിനിമകളിലും ജ്യോതിക അഭിനയിച്ചിരുന്നു. ഷെയ്ത്താന്‍ ആണ് ജ്യോതികയുടെ പുതിയ സിനിമ. അജയ് ദേവ്ഗണ്‍, മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധാനം വികാസ് ബാല്‍ ആണ്. ഹൊറര്‍ ചിത്രമാണ് ഷെയ്ത്താന്‍.

കമല്‍ഹാസന്‍ നായകനായ വിക്രമനില്‍ വില്ലന്‍ വേഷത്തിലാണ് സൂര്യ ഒടുവിലായി അഭിനയിച്ചത്. പിന്നാലെ റോക്കട്രിയില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. കങ്കുവ ആണ് സൂര്യയുടെ പുതിയ സിനിമ. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, ദിഷ പഠാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ കങ്കുവയില്‍ സൂര്യ ആറ് റോളുകളിലാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ബോബി ഡിയോളിന്റേയും ദിഷ പഠാനിയുടേയും തമിഴ് അരങ്ങേറ്റവും കങ്കുവയിലൂടെയാണ്.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X