For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ തകര്‍ച്ചകള്‍, മൂന്നാം മാസം പിരിഞ്ഞ വിവാഹ നിശ്ചയം! തൃഷയുടെ ജീവിതത്തില്‍ സംഭവിച്ചത്...

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുമുള്ള തൃഷയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. സിനിമയിലെത്തി രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് തൃഷ. ഇന്നും തൃഷയുടെ ഭംഗി കൂടുകയല്ലാതെ തെല്ലും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  Also Read: ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്

  ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് തൃഷ. മോഡലിംഗിലൂടെ സിനിമയിലെത്തിയ തൃഷയുടെ സിനിമാ ജീവിതം കയറ്റിറക്കങ്ങള്‍ നിറഞ്ഞതൊക്കെ തന്നെയായിരുന്നു. ഇവിടെയിതാ തൃഷയുടെ ജീവിതത്തിലെ വലിയ വാര്‍ത്തയായി മാറിയ പ്രണയ ബന്ധങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമൊക്കെ വിശദമായി വായിക്കാം.

  സൂപ്പര്‍ ഹിറ്റ് ജോഡിയാണ് വിജയും തൃഷയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഗില്ലി. രണ്ടു പേരുടേയും കരിയറില്‍ വന്‍ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു ഗില്ലി. ചിത്രത്തിലെ ഇരുവരുടേയും ജോഡി പൊരുത്തവും കയ്യടി നേടിയിരുന്നു. ഇതിനിടെ തൃഷയും വിജയും പ്രണയത്തിലാണെന്ന് വരെ ചിലര്‍ എഴുതുകയുണ്ടായി. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് തൃഷ തന്നെ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ജോഡി വീണ്ടും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Also Read: 'ക്ഷുദ്ര ജീവികൾ ഒപ്പം കൂടിയതോടെ ഞാനിങ്ങനെ ആയി'; സുരേഷ് ​ഗോപി

  തൃഷയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയതായിരുന്നു റാണ ദഗ്ഗുബട്ടിയുമായുള്ളത്. ഇരുവരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. പല വേദികളിലും ഒരുമിച്ച് വരുന്നത് പതിവായതോടെയാണ് പ്രണയ വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. പലപ്പോഴായി അടുക്കുകയും അകലയും ചെയ്ത ഇരുവരും ഇന്ന് നല്ല സുഹൃത്തുക്കളാണ്. റാണയുടെ വിവാഹത്തിന് തൃഷ ആശംസ നേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.

  Also Read: 'ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്'; സുരേഷ് ​ഗോപി


  ഒരിക്കല്‍ വിവാഹത്തിനായി ഒരുങ്ങിയിരുന്നു തൃഷ. 2015 ജനുവരിയിലായിരുന്നു തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി തൃഷ അറിയിക്കുന്നത്. ബിസിനസുകാരന്‍ വരുണ്‍ മനിയന്‍ ആയിരുന്നു തൃഷയുടെ മനസ് കവര്‍ന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് തൃഷ വിവാഹം കഴിക്കാന്‍ തയ്യാറായിട്ടില്ല.

  ഇതിനിടെ 2020 തൃഷയും ചിമ്പുവും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിണ്ണെ താണ്ടി വരുവായ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ജോഡിയായിരുന്നു ഇത്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു.

  വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പ്രണയ വിവാഹത്തിനാണ് തയ്യാറാവുക എന്നാണ് തൃഷ പറഞ്ഞത്. തന്നെ നന്നായി മനസിലാക്കുന്ന ഒരാളെയാണ് വേണ്ടതെന്നും താരം പറഞ്ഞു. അതുവരെ അവിവാഹിതയായി കാത്തിരിക്കാന്‍ ഒരുക്കമാണെന്നും തൃഷ പറയുന്നുണ്ട്. അനുയോജ്യനായ ആളെ കണ്ടെത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവുന്‍ സിംഗിളായിരിക്കാന്‍ തയ്യാറാണെന്നും തൃഷ പറഞ്ഞിരുന്നു.

  അതേസമയം പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. തൃഷയ്‌ക്കൊപ്പം ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ശോഭിത ധൂലിപാല തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്.

  Read more about: trisha krishnan
  English summary
  From Broken Engagement To Singlehood Relationships Of PS-1 Actress Trisha Krishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X