വരലക്ഷ്മിയുടെ വരന്‍ പതിനഞ്ചുകാരിയുടെ അച്ഛന്‍; ആദ്യ ഭാര്യ ചില്ലറക്കാരിയല്ല; പിരിയാന്‍ കാരണം?
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് വരലക്ഷ്മി ശരത് കുമാര്‍. താരപുത്രിയായ വരലക്ഷ്മി അച്ഛന്‍ ശരത്കുമാറിന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത പോടാ പോടി എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായാണ് അരങ്ങേറിയത്. ആദ്യ സിനിമയില്‍ നായികയായിരുന്നുവെങ്കിലും പിന്നീട് നായിക വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല വരലക്ഷ്മി. മലയാളത്തില്‍ അടക്കം വില്ലത്തി വേഷങ്ങളും സഹനടിയായുമെല്ലാം വരലക്ഷ്മി തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വരലക്ഷ്മി തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. താരം വിവാഹിതയാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ നിശ്ചയം നടന്നത്. നടിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

മാര്‍ച്ച് ഒന്നിനായിരുന്നു വരലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നത്. നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ വരന്‍. ഇരുവരും കഴിഞ്ഞ പതിനാല് വര്‍ഷമായി സുഹൃത്തുക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാലറിസ്റ്റാണ് വരലക്ഷ്മിയുടെ വരന്‍ നിക്കോളായ് തമിഴ് സ്‌റ്റൈലിലാണ് വിവാഹനിശ്ചയം നടന്നതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ ഇപ്പോഴിതാ നിക്കോളായിയെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിക്കോളായ് സച്ച്‌ദേവിന്റെ രണ്ടാം വിവാഹമാണിത്. കവിത ആണ് ആദ്യ ഭാര്യ. മിസിസ് ഗ്ലഡ്രാഗ്‌സ് 2010 വിന്നര്‍ ആയിരുന്നു കവിത. മിസ് ഗ്ലോബ് 2011 മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വെയ്റ്റ്‌ലിഫ്റ്റിംഗില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് മകള്‍. 15 വയസുകാരിയാണ് മകളെന്നുമാണ് വാര്‍ത്തകള്‍ പറയുന്നത്.
എന്നാല്‍ ആ ബന്ധത്തില്‍ വിള്ളലുകള്‍ വന്നതോടെ ഇരുവരും പിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് നിക്കോളായ് വരലക്ഷ്മിയുമായി പ്രണയത്തിലാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടേയും സമ്മതത്തിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഉടനെ തന്നെ വിവാഹവും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, വരലക്ഷ്മി തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും തിരക്കുള്ള നടിയാണ്. 2012ല്‍ ആരംഭിച്ച വരലക്ഷ്മിയുടെ സിനിമാ ജീവിതം 2024ല്‍ എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ മുപ്പതിന് മുകളില്‍ സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. തന്റെ കാഴ്ചപ്പാടുകളിലൂടേയും വരലക്ഷ്മി കയ്യടി നേടിയിട്ടുണ്ട്. ആരാധകര്‍ വരലക്ഷ്മിയെ വിളിക്കുന്നത് മക്കള്‍ സെല്‍വി എന്നാണ്.
അതേസമയം വിവാഹിതയാകില്ലെന്ന് പറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് വരലക്ഷ്മിയുടെ പിതാവും നടനുമായ ശരത്കുമാറിന്റെ രണ്ടാം ഭാര്യ രാധികയായിരുന്നു. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകള്‍ കൂടി ഇവര്‍ക്കുണ്ട്.


Click it and Unblock the Notifications