twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി മഞ്ജിമ മോഹന്‍ ലിവിംഗ് ടുഗദറിലാണോ? നടന്‍ ഗൗതം കാര്‍ത്തിക്കുമായി വിവാഹിതയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

    |

    മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി വളര്‍ന്ന് വലുതായതിന് ശേഷം നായികയായിട്ടും അഭിനയിച്ചു. ഇപ്പോഴും തമിഴിലും മലയാളത്തിലുമൊക്കെ തിളങ്ങാനും മഞ്ജിമയ്ക്ക് സാധിച്ചിരുന്നു. ഇതിനിടെ പ്രമുഖരായ പല നടന്മാരുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഏറ്റവുമൊടുവില്‍ നടന്‍ ഗൗതം കാര്‍ത്തികുമായിട്ടുള്ള നടിയുടെ പ്രണയകഥയാണ് വൈറലാവുന്നത്.

    ഈ വര്‍ഷം തന്നെ ഗൗതവുമായിട്ടുള്ള മഞ്ജിമയുടെ വിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അതില്‍ വ്യക്തത വരുത്തിയതുമില്ല. അതേ സമയം വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് വിവാഹത്തിന്റെ പേരിലാണ്.

    ഗൗതമിനൊപ്പം മഞ്ജിമ ലിവിംഗ് ടുഗദറിലാണ്

    നിലവില്‍ ഗൗതമിനൊപ്പം മഞ്ജിമ ലിവിംഗ് ടുഗദറിലാണെന്നാണ് മറ്റ് അഭ്യൂഹങ്ങള്‍. ഇരുവരും ചെന്നൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനം ഒരു ശുഭദിനത്തിന് വേണ്ടിയാണ് താരങ്ങള്‍ കാത്തിരിക്കുന്നത്. വരും മാസങ്ങളില്‍ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് തന്നെയാണ് അറിയുന്നത്. വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകര്‍ക്ക് ഇതൊരു വലിയ വാര്‍ത്തയാണ്. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നാണ് വിവരം.

     ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ

    ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ തന്നെ പറയുകയും ആ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഗൗതം കാര്‍ത്തിക്കുമായിട്ടുള്ള ബന്ധം നടി നിഷേധിച്ചിരുന്നില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയിരിക്കും. ഒരു കല്യാണം നടക്കുകയാണെങ്കില്‍ അത് നിങ്ങളെ അറിയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജിമ നല്‍കിയ മറുപടി. എന്തായാലും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ ആ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

    ജീവിതത്തെ പോലും ഗൗരവ്വമായി കണ്ട് തുടങ്ങിയത് അപ്പോഴാണ്; കാശ് ജഗപൊഗയായി തീര്‍ത്തിരുന്നു, ശ്വേത മേനോന്‍ പറയുന്നുജീവിതത്തെ പോലും ഗൗരവ്വമായി കണ്ട് തുടങ്ങിയത് അപ്പോഴാണ്; കാശ് ജഗപൊഗയായി തീര്‍ത്തിരുന്നു, ശ്വേത മേനോന്‍ പറയുന്നു

    വിവാഹ വാർത്തകൾക്കിടയിലും സിനിമാ തിരക്കിലാണ്

    2019 ല്‍ റിലീസ് ചെയ്ത 'ദേവരേട്ടം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമയും പരിചയത്തിലാവുന്നത്. ചിത്രത്തില്‍ നായികയും നായകനുമായി അഭിനയിച്ചതും ഇരുവരുമായിരുന്നു. വൈകാതെ താരങ്ങള്‍ പ്രണയത്തിലായി. വിവാഹം ഉടനെ ഉണ്ടാവുമെന്ന വാര്‍ത്തകള്‍ക്കിടയിലും സിനിമാ തിരക്കുകളിലാണ് താരങ്ങള്‍. എഫ്‌ഐആര്‍, ഒക്ടോബര്‍ മുപ്പത്തിയൊന്ന് ലേഡീസ് നൈറ്റ് എന്നീ രണ്ട് തമിഴ് സിനിമകളിലും മലയാളത്തില്‍ സം സം എന്ന ചിത്രവുമാണ് മഞ്ജിമയുടേതായി വരാനിരിക്കുന്നത്.

    വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍

    Recommended Video

    വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
    മലയാളത്തിൻ്റെ പ്രിയ ബാലതാരമായിരുന്നു

    മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ബാലതാരമായിരുന്നു മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ശാലിനിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ടാണ് നടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രിയം, തെങ്കാശി പട്ടണം, മധുര നൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, എന്നിങ്ങനെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. ശേഷം വലിയൊരു ഇടവേള എടുത്ത നടി ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികയായി തിരിച്ച് എത്തി. തമിഴിലും തെലുങ്കിലേക്കും സജീവമായതോട് കൂടി നായികയായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍.

    ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു; അമ്മയാവാൻ ഒരുങ്ങുന്നതിടെ കേൾക്കേണ്ടി വന്നതിനെ പറ്റി നടി കാജൽ അഗർവാൾ

    English summary
    Gautham Karthik-Manjima Mohan Marriage Date Locked, Actress To Enter Wedlock This Year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X