ഒരു വൈറസിന്റെ പേരില്‍ ദൈവങ്ങളെ മുഴുവന്‍ തളളിപറയരുത്! വിജയ് സേതുപതിക്കെതിരെ നടി ഗായത്രി
മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി പറഞ്ഞ വാക്കുകളെ വിമര്‍ശിച്ച് നടി ഗായത്രി രഘുറാം. വിശ്വാസങ്ങളേക്കാള്‍ മനുഷ്യരുടെ സല്‍പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുളള സേതുപതിയുടെ പ്രസംഗത്തെയാണ് നടി വിമര്‍ശിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ഗായത്രി പറഞ്ഞു. അദ്ദേഹത്തിന് എന്തും സംസാരിക്കാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്ത്ര്യവും. ഗായത്രി പറയുന്നു.

വിജയ് സേതുപതി ഇത് പറഞ്ഞതുകൊണ്ട് നാളെ മുതല്‍ വിശ്വാസികളാരും ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനോ തളളിപ്പറയാനോ പോകുന്നില്ല. അവിശ്വാസിയായ ഒരാള്‍ മാത്രമേ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവികൊളളുകയുളളു. പല മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ദൈവത്തെ ഒരു വൈറസിന്റെ പേരില്‍ തളളിപ്പറയരുത്. മത വിശ്വാസികളെ ആക്രമിക്കരുത്. നിരീശ്വര വാദം എന്ന അത്യപകടകരമായ വൈറസിനെയാണ് ഇന്ന് എറ്റവും കൂടുതല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു.
നേരത്തെ ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു. ഒരു സാധാരണ മനുഷ്യനെ ദൈവത്തിന് രക്ഷിക്കാന്‍ കഴിയില്ല, മതത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയു. ദൈവം മുകളിലും മനുഷ്യന്‍ ഭൂമിയിലുമാണുളളത്. മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനെ കഴിയൂ.. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. എല്ലാവരും പരസ്പരം സ്നേഹത്തോടെ സാഹോദര്യത്തോടെ കഴിയണം. മതം പറഞ്ഞ് ദൈവത്തിനെ പിടിക്കേണ്ട കാര്യമില്ല. മനുഷ്യര്‍ക്കും മതം ആവശ്യമില്ല, വിജയ് സേതുപതി മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ വാക്കുകളാണിവ.
അടുത്തിടെയാണ് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നത്. ദളപതി വിജയ് ഇത്തവണ വിവാദമായേക്കാവുന്ന കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. മാസ്റ്ററില്‍ വിജയുടെ വില്ലന്‍ വേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ചടങ്ങില്‍ സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക മോഹനന്‍, അനിരുദ്ധ് രവിചന്ദര്‍, വിഘ്‌നേഷ് ശിവന്‍, ശാന്തനു ഭാഗ്യരാജ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. മുന്‍പും വിവാദപരമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഗായത്രി രഘുറാം. അടുത്തിടെ നടി ഖുശ്ബിനെ ബോഡി ഷെയിമിങ് നടത്തിയ ഗായത്രിക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉണ്ടായത്.


Click it and Unblock the Notifications











