ആന്ദ്രേ റസലിന്റെ ഭാര്യയാണ് മക്കള്‍സെല്‍വന്റെ നായിക? ട്വീറ്റിന് നടിയുടെ മറുപടി
വിജയ് സേതുപതിയുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ഗായത്രി ശങ്കര്‍. മക്കള്‍ സെല്‍വനൊപ്പം നടുവുലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി എറ്റവുമൊടുവിലായി സൂപ്പര്‍ ഡീലക്സിലും എത്തിയിരുന്നു. ഗായത്രി ശങ്കറിനെ സംബന്ധിച്ചുളള പുതിയൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടറുമായ ആന്ദ്രേ റസലിന്റെ ഭാര്യയാണ് ഗായത്രിയെന്ന് അറിയില്ലായിരുന്നു എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. റസലിന്റെ ഭാര്യ ജാസിം ലോറയുമായി നടിക്ക് രൂപ സാദൃശ്യമുളളതുകൊണ്ടായിരുന്നു ഇങ്ങനെയൊരു ട്വീറ്റ് വന്നത്.

രസകരമായ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഗായത്രി ശങ്കര്‍ തന്നെ ഇയാളുടെ ട്വീറ്റ് പങ്കുവെക്കുകയായിരുന്നു. പോസ്റ്റിനുളള മറുപടിയായി ചിരിച്ചുകൊണ്ടാണ് നടി റിട്വീറ്റ് ചെയ്തത്. അതേസമയം ഗായത്രിക്ക് ജാസിം ലോറയുടെ മുഖവുമായി സാമ്യമുണ്ടെന്ന് പലരും ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ട് ആരാധകന്‍ തെറ്റിദ്ധരിച്ചതായിരിക്കുമെന്നും എല്ലാവരും വിലയിരുത്തി.


Click it and Unblock the Notifications