പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാനൊരുങ്ങി ഹന്‍സിക, പ്രതീക്ഷയോടെ ആരാധകര്‍!

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത് താരങ്ങള്‍ പതിവാക്കിയിരിക്കുകയാണ് ഇപ്പോള്‍. വിജയ്, വിക്രം, സൂര്യ, ധനുഷ് എന്നിവരെല്ലാം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ട്രെയിലറും ടീസറുമെല്ലാം പുറത്തിറക്കി ആരാധകരെ സര്‍പ്രൈസ് ആക്കിയിട്ടുണ്ട്. ഈ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പിന്നാലെ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ തയാറായി നില്‍ക്കുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക ഹന്‍സിക മോഠ്‌വാനിയാണ്. പിറന്നാള്‍ ദിനമായ ഓഗസ്റ്റ് ഒന്‍പതിന് തന്റെ അമ്പതാമത്തെ ചിത്രം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് താരം.

2.0 കേരളത്തിലെത്താന്‍ ആവശ്യപ്പെടുന്നത് റെക്കോര്‍ഡ് തുക, ആര് ഏറ്റെടുക്കും ഈ വെല്ലുവിളി?

വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയ ഹന്‍സിക മലയാളികള്‍ക്കും പ്രിയതാരമാണ്. പ്രഭുദേവ നായകനായി എത്തിയ തമിഴ് ചിത്രം ഗുലേഭഗവലിയാണ് ഹന്‍സിക നായികയായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുപ്പാക്കി മുനൈ, 100 എന്നീ സിനിമകള്‍ ചിത്രീകരണത്തിലുമാണ്. 2003ല്‍ ഹവ എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ഹന്‍സിക ബിസിനസുകാരനായ പ്രദീപ് മോഠ്‌വാനിയുടേയും ഡര്‍മറ്റോളജിസ്റ്റായ മോനാ മോഠ്‌വാനിയുടേയും മകളാണ്.

hansikamotwani

മുബൈ സ്വദേശിയായ ഹന്‍സിക നായികയായി അരങ്ങേറിയത് അല്ലു അര്‍ജുന്‍ നായകനായ ദേശമുഡുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. ഹീറോ എന്ന പേരില്‍ മലയാളത്തില്‍ മൊഴിമാറിയെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2007ലെ മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ഹന്‍സികയ്ക്ക ലഭിച്ചു. ഇതേ വര്‍ഷം തന്നെ ആപ് കാ സുരൂര്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറി. ഹന്‍സികയുടെ ഏക കന്നട ചിത്രം 2008ല്‍ പുറത്തിറങ്ങിയ ബിന്‍ഡാസ് ആയിരുന്നു.

ധനുഷ് നായകനായി എത്തിയ മാപ്പിളൈ എന്ന ചിത്രത്തിലൂടെ 2011ലായിരുന്നു തമിഴ് അരങ്ങേറ്റം. ബോളിവുഡിലായിരുന്നു അരങ്ങേറ്റമെങ്കിലും തമിഴിലും തെലങ്കിലുമാണ് ഹന്‍സിക ഏറ്റവും അധികം ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്. പതിനാറാമത്തെ വയസില്‍ നായികയായി അരങ്ങേറിയ ഹന്‍സിക പ്രേക്ഷകരുടെ പ്രിയ നായികമാരിലൊരാളാണ്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായ ഹന്‍സിക 2014 ഫോബ്‌സ് മാസിക 100 മോസ്റ്റ് ഇന്‍ഫ്‌ളൂവന്‍ഷ്യല്‍ സെലിബ്രിറ്റീസിന്റെ നോമിനി ലിസ്റ്റിലും ഇടം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X