ഒരുപാട് സര്‍ജറി ചെയ്തല്ലേ ഈ രൂപത്തില്‍ എത്തിയത്: അവഹേളന കമന്റിന് ഹന്‍സികയുടെ മറുപടി

ജന്മം കൊണ്ട് മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യയുടെ സ്വന്തം നായികയാണ് ഹന്‍സിക മോട്ട്വാനി. തുടക്കം ബാലതാരമായിട്ടായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകൡലൂടെ നായികയായി മാറി. തെലുങ്കിലും തമിഴിലുമെല്ലാം മുന്‍നിര നായികയായി മാറാന്‍ ഹന്‍സികയ്ക്ക് അധികനാള്‍ വേണ്ടി വന്നില്ല. വിജയ്, അല്ലു അര്‍ജുന്‍, സൂര്യ, കാര്‍ത്തി, ചിമ്പു, ധനുഷ്, ജയം രവി, വിശാല്‍, ആര്യ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം ഹന്‍സിക നായികയായി എത്തി.

ഈയ്യടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹന്‍സിക സുഹൃത്തായ സൊഹെയ്ന്‍ ഖതുരിയയെ വിവാഹം കഴിക്കുന്നത്. വലിയ ആഘോഷമായിരുന്നു ഹന്‍സികയുടെ വിവാഹം. താരവിവാഹം ഡോക്യൂ സീരീസായി ഹോട്ട്സ്റ്റാറിലുമെത്തിയിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന് മുന്നോടിയായി കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ ഈ സീരീസില്‍ ഹന്‍സിക സംസാരിക്കുന്നുണ്ട്.

Hansika Motwani

അതേസമയം സമീപകാലത്തായി ഹന്‍സികയ്ക്ക് വന്ന മാറ്റം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തലുണ്ടായിരുന്നതിനേക്കാള്‍ മെലിഞ്ഞിട്ടുണ്ട് ഹന്‍സിക. താരത്തിന്റെ മേക്കോവര്‍ ആരാധകരുടെ കയ്യടി നേടുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ യോഗാ ദിനത്തില്‍ ഹന്‍സിക പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. രാജ്യാന്താര യോഗാദിനം ആഘോഷിച്ചു കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

അധികം വൈകാതെ തന്നെ ഹന്‍സികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതിനിടെ ഒരാളുടെ കമന്റിന് ഹന്‍സിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ''ഈ നടിമാരൊക്കെ ഓപ്പറേഷനിലൂടെ ശരീരം മൊത്തം മാറ്റും. എന്നിട്ട് യോഗയിലൂടെയാണ് ശാരീരികമായ മാറ്റങ്ങളൊക്കെ സംഭവിച്ചതെന്ന് നടിക്കും'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ മറുപടിയുമായി ഹന്‍സിക എത്തുകയായിരുന്നു.

''എനിക്ക് എന്റെ കാര്യം മാത്രമേ സംസാരിക്കാനാകൂ. ഇപ്പോള്‍ എന്നെ കാണുന്നത് പോലെയാകാന്‍ ഒരുപാട് കഠിനാധ്വാനം വേണ്ടി വന്നിട്ടുണ്ട്. അതില്‍ യോഗയും ഒരുപാട് ഉള്‍പ്പെടുന്നുണ്ട്. മറ്റൊരു രസകരമായ വസ്തുത, വെറുപ്പ് കുറയ്ക്കാനും പോസിറ്റിവിറ്റി പ്രചരിപ്പിക്കാനും യോഗയ്ക്ക് സാധിക്കും'' എന്നാണ് ഹന്‍സിക നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കയ്യടിക്കുകയാണ്.

അതേസമയം ഇതാദ്യമായിട്ടല്ല ഹന്‍സിക സര്‍ജറി ആരോപണം നേരിടേണ്ടി വരുന്നത്. നേരത്തെ തന്റെ പ്രായത്തില്‍ കവിഞ്ഞ വലുപ്പം തോന്നിപ്പിക്കാനായി ഹന്‍സികയ്ക്ക് അമ്മ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. എന്നാല്‍ അതൊന്നും വസ്തുതാപരമല്ലെന്ന് താരവും അമ്മയും പിന്നീട് വ്യക്തമാക്കുകയായിരുന്നു.

Hansika Motwani

ബാലതാരമായിട്ടായിരുന്നു ഹന്‍സികയുടെ അരങ്ങേറ്റം. ഷക്കലക്ക ഭൂം ഭൂം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയായിരുന്നു ഹന്‍സിക താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. നായികയായി അരങ്ങേറുന്നത് അല്ലു അര്‍ജുന്‍ നായകനായ ദേസമുദ്രു എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം ഹീറോ എന്ന പേരില്‍ കേരളത്തിലും വലിയ വിജയമായി മാറി. പിന്നീട് തെലുങ്കിലേയും തമിഴിലേയും മുന്‍നിര നായികയായി ഹന്‍സിക വളര്‍ന്നു. ഇടയ്ക്ക് ഹിന്ദിയിലും അഭിനയിച്ചു.

മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് മലയാളത്തിലെത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ മഹ ആണ് ഒടുവിലായി ബോക്‌സ് ഓഫീസിലെത്തിയ സിനിമ. വിവാഹത്തിനായി ഇടവേളയെടുത്ത ഹന്‍സിക ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ്. നിരവധി സിനിമകളാണ് ഹന്‍സികയുടേതായി അണിയറയിലുള്ളത്. പാര്‍ട്ട്ണര്‍, 105 മിനുറ്റ്‌സ്, മൈ നെയിം ഈസ് ശ്രുതി, റൗഡി ബേബി, ഗാര്‍ഡിയന്‍, മാന്‍ തുടങ്ങിയ സിനിമകളാണ് ഹന്‍സികയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X