For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയുടെ വഴിയെ ഹന്‍സികയും! വിവാഹ വേദിയായി കൊട്ടാരം തിരഞ്ഞെടുത്ത് ഹന്‍സിക

  |

  തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് ഹന്‍സിക മോട്ട്വാനി. ബാലതാരമായി അഭിനയത്തിലെത്തിയ ഹന്‍സിക പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. നിരവധി ഹിറ്റുകളിലെ നായികയാണ് ഹന്‍സിക. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ടൊരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഹന്‍സിക വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ്.

  Also Read: 'യേശുദാസിന്റെ പാട്ട് വേണ്ട, ലക്ഷങ്ങൾ നഷ്ടമായിട്ടും തീരുമാനം മാറ്റിയില്ല'; നിർമാതാവ് പറയുന്നു

  ഹന്‍സിക വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. വിവാഹ തിയ്യതിയോ മറ്റ് വിവരങ്ങളോ ഇതുവരേയും പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിത താരം തന്റെ വിവാഹത്തിനുള്ള വേദി തിരഞ്ഞെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയ്പൂരിലെ മുണ്ടോട്ട ഫോര്‍ട്ട് ആന്റ് പാലസില്‍ വച്ചായിരിക്കും താരം വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  നേരത്തെ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിച്ചത് രാജസ്ഥാനിലെ പാലസില്‍ വച്ചായിരുന്നു. വന്‍ ആര്‍ഭാടത്തോടെ നടക്കാന്‍ പോകുന്ന ഹന്‍സികയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പാലസില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിഥികള്‍ക്കുള്ള താമസ സൗകര്യവും മറ്റും തയ്യാറാകി വരികയാണ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Also Read: '​ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ‌ അവർ‌ ആവശ്യപ്പെട്ടു, അമ്മയുടെ മരണം വിഷാദത്തിലാക്കി'; ശ്രീകല

  അതേസമയം താരത്തിന്റെ വരന്‍ ആരെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു രാഷ്ട്രീയ നേതാവിന്റെ മകനെയാണ് ഹന്‍സിക വിവാഹം കഴിക്കുന്നത്. അറിയപ്പെടുന്ന ബിസിനസുകാരനാണ് വരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരായിരിക്കും തങ്ങളുടെ മനം കവര്‍ന്ന സുന്ദരിയുടെ മനസ് കവര്‍ന്നിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ഹന്‍സികയുടെ ആരാധകര്‍ ഇപ്പോള്‍.

  ഇതാദ്യമായിട്ടല്ല ഹന്‍സികയുടെ വിവാഹം വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് പലവട്ടവും താരസുന്ദരി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ 2013 ല്‍ ഹന്‍സികയും നടന്‍ ചിമ്പുവും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.


  ബാലതാരമായിട്ടായിരുന്നു ഹന്‍സികയുടെ കരിയര്‍ ആരംഭിച്ചത്. ടെലിവിഷന്‍ പരമ്പരകളിലും പരസ്യ ചിത്രങ്ങളിലുമാണ് ആദ്യം അഭിനയിച്ചത്. ഷക്ക ലക്ക ബൂം ആയിരുന്നു ആദ്യത്തെ പരമ്പര. ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ ഗയ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് നായികയായി മാറുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവ സാന്നിധ്യമായിരുന്നു ഹന്‍സിക. നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്.

  തെലുങ്കിലൂടെയാണ് ഹന്‍സികയുടെ നായികയായുള്ള അരങ്ങേറ്റം. ദേസമുദ്രുവായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ആപ് കാ സുരൂരിലൂടെ ഹിന്ദിയിലും നായികയായി. മാപ്പിളൈ, എങ്കേയും കാതല്‍, വേലായുധം, ഒരു കല്‍ ഒരു കണ്ണാടി, സേട്ടൈ, സിംഗം 2, മാന്‍ കരട്ടെ, അരണ്‍മനൈ, വാല്, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായിരുന്നു. വില്ലനിലൂടെ മലയാളത്തിലുമെത്തി.
  2022 ജൂലൈയില്‍ പുറത്തിറയങ്ങിയ മഹായിലാണ് ഹന്‍സികയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. എന്നാല്‍ ഈ സിനിമയ്ക്ക് വിജയം നേടാന്‍ സാധിച്ചില്ല.

  താരം ഇപ്പോള്‍ അഭിനയിക്കുന്നത് വണ്‍ നോട്ട് ഫൈവ് മിനുറ്റ്‌സ് എന്ന ചിത്രത്തിലാണ്. പിന്നാലെ മൈ നെയിംസ് ഈ ശ്രുതി എന്ന തെലുങ്ക് ചിത്രം, റൗഡി ബേബി തുടങ്ങി നിരവധി തമിഴ് സിനിമകളും അണിയറയിലുമുണ്ട്.

  Read more about: hansika motwani
  English summary
  Hansika Motwani Is Getting Married And This Is The Venue According To Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X