കടുത്ത വിവേചനം, ഇടാന്‍ ഡ്രസ് പോലും തന്നില്ല! എന്നാല്‍ ഇന്ന്...; ദുരനുഭവം തുറന്നു പറഞ്ഞ് ഹന്‍സിക

തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡിലും തിരിച്ചും അഭിനയിക്കുന്നത് ഇന്ന് സാധാരണയാണ്. ആര്‍ആര്‍ആറിലെ നായികയായ ആലിയ ഭട്ട് വന്നതും, ദുല്‍ഖര്‍ സല്‍മാനും ധനുഷും അടക്കമുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡ് ചിത്രങ്ങളിലെ നായകന്മാരുകുന്നതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. സിനിമയെ ഭാഷയുടെ പേരില്‍ വേര്‍തിരിച്ച് കാണുന്ന മനോഭാവം ഒടിടിയുടെ വരവോടെ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ താരങ്ങളുടെ പിറവിയിലേക്ക് നയിച്ചത് ഈ മാറ്റമാണ്.

അതേസമയം തെന്നിന്ത്യന്‍ താരങ്ങളോട് ബോളിവുഡ് കാണിക്കുന്ന വിവേചനം ഇന്നും പൂര്‍ണമായും അവസാനിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കു പോലും ബോളിവുഡില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നത് അത്ര ശക്തമല്ലെങ്കിലും മുമ്പത് വളരെ പ്രകടമായിരുന്നു. ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം നടി ഹന്‍സിക മോട്ട്വാനി തുറന്നു പറഞ്ഞിട്ടുണ്ട്.

Hansika Motwani

ജന്മം കൊണ്ട് മുംബൈക്കാരിയാണ് ഹന്‍സിക. അഭിനയത്തിന്റെ തുടക്കം ബാലതാരമായി ഹിന്ദിയിലായിരുന്നു. എന്നാല്‍ ഹിന്‍സിക താരമാകുന്നത് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ്. തെലുങ്കിലും തമിഴിലുമെല്ലാം മിന്നും താരമാണ് ഹന്‍സിക. ഹിറ്റുകള്‍ ഒരുപാടുള്ള, ധാരാളം ആരാധകരുള്ള താരം. എന്നിട്ടും തനിക്ക് വിവേചനം നേരിടേണ്ടി വന്നെന്നാണ് ഹന്‍സിക പറഞ്ഞത്. തെന്നിന്ത്യന്‍ താരം ആയതുകൊണ്ടാണ് തന്നോട് വിവേചനം കാണിച്ചതെന്നാണ് ഹന്‍സിക പറഞ്ഞത്.

തെന്നിന്ത്യന്‍ നടിയായതിനാല്‍ ചില ഡിസൈനര്‍മാര്‍ തനിക്ക് അവരുടെ വസ്ത്രങ്ങള്‍ തന്നില്ലെന്നാണ് ഹന്‍സിക ആരോപിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. അന്ന് തന്നെ അവഗണിച്ച അതേ ഡിസൈനര്‍ ഇപ്പോള്‍ തനിക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ ആവേശത്തോടെ വരാറുണ്ടെന്ന് ഹന്‍സിക പറയുന്നു. എന്നാല്‍ തനിക്ക് അവരോട് വിദ്വേഷമില്ലെന്നും ഹന്‍സിക വ്യക്തമാക്കി.

''ഓ സൗത്തിലെ നടിയല്ലേ, ഞങ്ങള്‍ നിങ്ങള്‍ക്ക് വസ്ത്രം തരില്ലെന്ന് പറഞ്ഞ ഡിസൈനര്‍മാരുണ്ട്. പക്ഷെ ഇപ്പോള്‍ അവര്‍ തന്നെ നിങ്ങള്‍ക്കൊരു ഇവന്റുണ്ടല്ലോ, ട്രെയിലര്‍ ലോഞ്ചുണ്ടല്ലോ, ഞങ്ങളുടെ ഡ്രസ് ഇട്ടുക്കൂടേ എന്ന് ചോദിച്ച് വരും. ഞാന്‍ വളരെ മാന്യമായി തന്നെ യെസ് പറഞ്ഞു. അവരും ഞാനും തമ്മില്‍ വ്യത്യാസം വേണ്ടതില്ലേ?'' എന്നാണ് ഹന്‍സിക പറഞ്ഞത്. ഞാന്‍ കഠിനാധ്വാനം ചെയ്യും, അവരൊക്കെ തിരിച്ചു വരും എന്നായിരുന്നു അന്ന് എന്റെ മനോഭാവം. ഇപ്പോള്‍ അവര്‍ തിരികെ വരുമ്പോള്‍ ഇന്ന് നിങ്ങള്‍ക്ക് എന്നെ സ്‌റ്റൈല്‍ ചെയ്യണം, വസ്ത്രം ധരിപ്പിക്കണം, അല്ലേ എന്ന് ചോദിക്കും എന്നും ഹന്‍സിക പറഞ്ഞു.

Hansika Motwani

അതേസമയം താന്‍ സ്വയം വിലയിരുത്തുന്നത് ഇന്ത്യന്‍ നടി എന്നാണ് എന്നും ഹന്‍സിക പറഞ്ഞു. '' കുറച്ച് വാക്കുകളല്ല എന്റെ നിര്‍വ്വചനം. ഞാന്‍ എന്നും ഇന്ത്യന്‍ നടിയാണ്. ഞാന്‍ ഇന്ത്യന്‍ സിനിമയിലാണ് ജോലി ചെയ്യുന്നത്. പഴയ വരകളൊക്കെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാന്‍ കുറച്ചുനാളായി അഭിനയിക്കുന്നു. എന്നും പറഞ്ഞിട്ടുള്ളത് ഇന്ത്യന്‍ നടിയെന്നാണ്'' ഹന്‍സിക പറയുന്നു. ഈയ്യടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ വിവാഹത്തിന്റെ വിശേഷങ്ങളൊക്കെ സീരീസ് രൂപത്തില്‍ ഹന്‍സിക പങ്കുവച്ചിരുന്നു.

വിവാഹത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഹന്‍സികയുടേതായി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മഹയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പാര്‍ട്ട്ണര്‍, 105 മിനുറ്റ്‌സ്, മൈ നെയിം ഈസ് ശ്രുതി, റൗഡി ബേബി, ഗാര്‍ഡിയന്‍, ഗാന്ധാരി, മാന്‍ തുടങ്ങിയ സിനിമകളാണ് ഹന്‍സികയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. പിന്നാലെ എംവൈ 3 എന്നൊരു വെബ് സീരീസിലും അഭിനയിക്കുന്നുണ്ട് ഹന്‍സിക. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X