വിജയിയുടെ മേര്‍സല്‍ ദീപാവലിയ്ക്ക് എത്തുമോ? എതിര്‍പ്പുമായി മൃഗസംരക്ഷണ വകുപ്പ്, കാരണം ഇതാണ്!!

ഇളയദളപതി വിജയി നായകനായി അഭിനയിച്ച് ദീപാവലിയ്ക്ക് റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് മേര്‍സല്‍. സിനിമയുടെ പോസ്റ്ററിനും ട്രെയിലറിനും വലിയ ജനശ്രദ്ധ നേടിയിരുന്നെങ്കിലും സിനിമ വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചിത്രത്തില്‍ മൃഗങ്ങളെ ഉപയോഗിച്ചതാണ് ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. തങ്ങളുടെ അനുവാദമില്ലാതെയാണ് സിനിമയില്‍ പക്ഷികളെയും മൃഗങ്ങളെയും ഉള്‍പ്പെടുത്തിയതെന്നാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാട്. ഇതോടെ മേര്‍സലിന്റെ റിലീസിനെ ഇത് ബാധിക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

മേര്‍സല്‍

മേര്‍സല്‍

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ത്രില്ലര്‍ സിനിമയാണ് മേര്‍സല്‍. ദീപാവലിയോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

 മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നതിങ്ങനെ

മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നതിങ്ങനെ

തങ്ങളുടെ അനുവാദമില്ലാതെയാണ് സിനിമയില്‍ പക്ഷികളെയും മൃഗങ്ങളെയും ഉള്‍പ്പെടുത്തിയതെന്നാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ പറയുന്നത്. അനേകം പക്ഷിമൃഗാദികളെ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നു. അതിനായി അനുമതി തേടിയത് പല ഘട്ടങ്ങളിലായിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കി

തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കി

പല കാര്യങ്ങളും മറച്ച് വെച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുമായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നിരുന്നത്. ബിന്നി മില്‍സില്‍ നിന്നും വലിയ ക്യാന്‍വാസില്‍ മൃഗങ്ങളെ പങ്കെടുപ്പിച്ച് ചിത്രീകരണം നടത്തിയിരുന്നു. എന്നാല്‍ അതും തങ്ങളുടെ അനുമതി ഇല്ലാതെയായിരുന്നെന്നും മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നു.

 ആറ്റ്‌ലിയുടെ സിനിമ

ആറ്റ്‌ലിയുടെ സിനിമ

തെറി എന്ന സിനിമയ്ക്ക് ശേഷം വിജയിനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയാണ് മേര്‍സല്‍. നിന്നും ഇന്നലെ വൈകുന്നേരമാണ് ട്രെയിലര്‍ പുറത്ത് വന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍

വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, സത്യരാജ്, വടിവേലു, എന്നിവരും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

 മൂന്ന് ഗെറ്റപ്പുകള്‍

മൂന്ന് ഗെറ്റപ്പുകള്‍

ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് സിനിമയില്‍ അഭിനയിക്കുന്നത്. മുമ്പ് നിത്യ മേനോനും വിജയിയും കാളയ്‌ക്കൊപ്പം ചുവന്ന നിറമുള്ള വസ്ത്രം ധരിച്ചിരുന്നത് ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X