സാരിയിൽ സുന്ദരിയായി രജനിയ്ക്കൊപ്പം തൃഷ!! പേട്ടയുടെ പുതിയ പോസ്റ്റർ പുറത്ത്... കാണൂ
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
2.0 യ്ക്ക് ശേഷം പുറത്തെത്തുന്ന രജനി ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. തൃഷയാണ് ചിത്രത്തിൽ തലൈവരുടെ നായികയായി എത്തുന്നത്. 96 നു ശേഷം തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ നാടൻ ലുക്കിലാണ് തൃഷ പ്രത്യക്ഷപ്പെടുന്നത്. രജനിക്കൊപ്പം സാരിയിൽ അതിമനോഹരിയായിട്ടുളള തൃഷയുടെ ചിത്രമാണ് പുതിയ പോസ്റ്ററിലുളളത്. രജികാന്തിന്റെ 165ാം മത്തെ ചിത്രമാണ് പേട്ട.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദേശം എന്ന് അർത്ഥം വരുന്ന പേട്ടയിൽ വേറിട്ട ലുക്കിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്. രജനി , തൃഷ എന്നിവരെ കൂടാതെ വൻ താര നിരയാണ് പേട്ടയിൽ ഒരുമിക്കുന്നത്. നവാസുദ്ധീൻ സിദ്ധീക്കി, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ബോബി സിംഹ, സനന്ത് റെഡ്‌ഡി, മേഘ ആകാശ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ ആണ് പേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രഭു ദേവ കേന്ദ്രകഥാപാത്രത്തിലെത്തിയ മെർക്കുറിക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട. ചിത്രത്തിന് വേണ്ടി ആരാധകർ കട്ട കാത്തിരിപ്പിലാണ്.


Click it and Unblock the Notifications











