600 കോടിക്ക് മുകളില്‍ സ്വത്ത്, ജനനായകന് 275 കോടി! വഴി മുടക്കിയ അച്ഛനെ പൂട്ടാന്‍ കേസ് കൊടുത്ത വിജയ്

ഇളയ ദളപതിയില്‍ നിന്നും ദളപതിയിലേക്ക് വിജയ് എന്ന നടന്‍ താണ്ടിയ ദൂരം തമിഴ് സിനിമയുടെ വളര്‍ച്ചയുടെ കാലം കൂടിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തമിഴ് സിനിമയുടെ മറുവാക്കായി വിജയ് എന്ന പേരുണ്ട്. സമാനതകളില്ലാത്തതാണ് വിജയ് പടുത്തുയര്‍ത്തിയ സാമ്രാജ്യം. തമിഴിന്റെ അതിര്‍ വരമ്പുകള്‍ കടന്നും അദ്ദേഹം വളര്‍ന്നു. കേരളത്തില്‍ വിജയ്ക്കു ഉണ്ടാക്കിയെടുക്കാനായ ആരാധകവൃന്ദം പലര്‍ക്കും സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്തതാണ്.

മൂന്ന് പതിറ്റാണ്ടുകളും എഴുപതോളം സിനിമകളും പിന്നിടുമ്പോള്‍ വിജയ് തന്റെ കരിയറിന് കര്‍ട്ടനിടുകയാണ്. സിനിമ ജീവിതം ഉപേക്ഷിച്ച്, കൂടുതല്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ ജീവിതം തിരഞ്ഞെടുക്കുകയാണ് വിജയ്. പ്രതീക്ഷയും സംശയങ്ങളും വിമര്‍ശനങ്ങളും പിന്തുണയുമെല്ലാം വേണ്ടുവോളമുണ്ട് ആ യാത്രയ്ക്ക് കൂട്ടായി. എന്നാല്‍ വിജയ് എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തും, ഏറെ ആലോചിച്ചുമെടുത്ത തീരുമാനമാണ് രാഷ്ട്രീയ പ്രവേശനം എന്നാണ് കരുതപ്പെടുന്നത്.

Vijay

തുടക്കം

സിനിമയുടെ പരിസരത്തു തന്നെയാണ് വിജയ് ജനിക്കുന്നതും വളരുന്നതുമെല്ലാം. സംവിധായകന്‍ എസ്എ ചന്ദ്രശേഖറും ഗായിക ശോഭ ചന്ദ്രശേഖറുമാണ് വിജയിയുടെ അച്ഛനും അമ്മയും. പത്ത് വയസ് മാത്രമുള്ളപ്പോള്‍ വെട്രി എന്ന ചിത്രത്തിലൂടെ ബാലതാരമായി വിജയ് ക്യാമറയ്ക്ക് മുന്നിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം നാളെയെ തീര്‍പ്പ് എന്ന ചിത്രത്തില്‍ തന്റെ 18 വയസിലാണ് വിജയ് നായകനാകുന്നത്. പക്ഷെ തുടക്കം പരാജയങ്ങളുടേതായിരുന്നു. പലരും ആ പയ്യനെ എഴുതിത്തള്ളി.

നിറത്തേയും രൂപത്തേയും വരെ പലരും കളിയാക്കി. അതെല്ലാം കേട്ട് തിരിച്ചു പോകാന്‍ വിജയ് ഒരുക്കമായില്ല. തന്റെ കഠിനാധ്വാനത്തേയും കഴിവിനേയും കൂട്ടുപിടിച്ച് വിജയ് മുന്നോട്ട് നടന്നു. പതിയെ പതിയെ വിജയ് സ്വന്തമായൊരു ഇടം കണ്ടെത്തി. ഗില്ലിയിലൂടെ തമിഴ് സിനിമയിലെ ആദ്യത്തെ 50 കോടി നേടി വിജയ് തമിഴ് സിനിമയിലെ മാസിന്റെ മറുവാക്കായി മാറുന്നതാണ് പിന്നെ കണ്ടത്. ഇപ്പോഴിതാ പുറത്തിറങ്ങാനുള്ള ജനനായന്‍ എന്ന ചിത്രത്തിലൂടെ വിജയ് തന്റെ സിനിമാ ജീവിതം മതിയാക്കുകയാണ്. വേദനയോടെയെങ്കിലും അനിവാര്യമായൊരു യാത്ര പറച്ചിലിന് തയ്യാറെടുക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

രാഷ്ട്രീയത്തിലേക്ക്

2024 ഒക്ടോബറിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴഗം പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് തന്നെ തന്റെ ആരാധകരുടെ സംഘടനയിലൂടെ വിജയ് ഗ്രൗണ്ട് വര്‍ക്ക് ആരംഭിച്ചിരുന്നു. പിന്നാലെ തന്നെ പൊളിറ്റിക്കല്‍ റാലികളും മറ്റും സംഘടിപ്പിക്കുകയും ചെയ്തു വിജയ്. കരിയറിന്റെ പീക്കില്‍ എല്ലാം ഉപേക്ഷിച്ച് വരുന്നത് ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് എന്നാണ് ജനങ്ങളോടായി വിജയ് പറഞ്ഞത്. വിജയ്ക്ക് സിനിമയിലെ വിജയം രാഷ്ട്രീയത്തിലും ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

അച്ഛനും അമ്മയ്ക്കുമെതിരെ വിജയ്

ഇതിനിടെ വിജയ്ക്കും കുടുംബത്തിനും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയുണ്ടായിട്ടുണ്ട്. അച്ഛന്‍ ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമെതിരെയാണ് വിജയ് കോടതിയെ സമീപിച്ചത്. 2021ല്‍ അച്ഛന്‍ തന്റെ പേരില്‍ ആരംഭിച്ച പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്് വിജയ് പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് പൊതു യോഗങ്ങളും മറ്റും നടത്തുന്നതിനേയും താരം എതിര്‍ത്തു. സ്വന്തം അച്ഛനെതിരെ തന്നെ വിജയ് രംഗത്തെത്തിയത് വലിയ വിവാദമായി മാറി. തന്റെ രാഷ്ട്രീയ പ്രവേശനം എങ്ങനെയാകണം എന്ന കാര്യത്തില്‍ വിജയ്ക്ക് കുറേക്കൂടി വ്യക്തമായ പ്ലാനുണ്ടായിരുന്നുവെന്ന് വേണം അതിലൂടെ മനസിലാക്കാന്‍.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് വിജയിയുടെ അച്ഛനും അമ്മയും പാര്‍ട്ടി ആരംഭിക്കുന്നത്. അമ്മയായിരുന്നു ട്രഷറര്‍. ബന്ധുവായ പത്മനാഭന്‍ ആയിരുന്നു പ്രസിഡന്റ്. വിജയിയുടെ സമ്മതമില്ലാതെയാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും അടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് നിയമനടപടി സ്വീകരിക്കുന്നത്. തന്റെ ആരാധകരോട് അച്ഛന്റെ പാര്‍ട്ടിയില്‍ നിന്നും അകലം പാലിക്കാനും താരം ആവശ്യപ്പെട്ടു.

Take a Poll

വിജയ്‌യുടെ സ്വത്തും പ്രതിഫലവും

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയിയുടെ സ്വത്ത് 600 കോടിയ്ക്ക് മുകളില്‍ വരും. തെന്നിന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നരായ നടന്മാരില്‍ ഒരാളാണ് വിജയ്. പരസ്യങ്ങളില്‍ നിന്നും വിജയ് നേടുന്നത് പത്ത് കോടിയാണ്. റോള്‍സ് റോയ്‌സ്, ബിഎംഡബ്ല്യു, ഓഡി, ഫോര്‍ഡ് തുടങ്ങിയ കമ്പനികളുടെ ആഢംബര കാറുകളുടെ ശേഖരം തന്നെയുണ്ട് വിജയ്ക്ക്. കടല്‍ക്കരയില്‍ കോടികള്‍ വിലമതിക്കുന്നൊരു ആഢംബര ബംഗ്ലാവും വിജയ്ക്ക് സ്വന്തമായുണ്ട്. അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ സിനിമയ്ക്കായി വിജയ് വാങ്ങുന്ന 200 കോടിയിലധികമാണ്.

പോയ വര്‍ഷം പുറത്തു വന്ന ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് വിജയ് തന്റെ അവസാന സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 275 കോടിയാണെന്നാണ്. ഇത് ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകനായി വിജയ് മാറും. ഇതോടെ വിജയ് പിന്നിലാക്കിയിരിക്കുന്നത് 250 കോടി പ്രതിഫലം വാങ്ങിയ സാക്ഷാല്‍ ഷാരൂഖ് ഖാനെ തന്നെയാണ്.

ദാമ്പത്യത്തിലെ വിള്ളലുകള്‍

ഇതിനിടെ വിജയിയുടെ ദാമ്പത്യ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. സംഗീതയാണ് വിജയിയുടെ ഭാര്യ. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. കാണാന്‍ വന്ന ആരാധികയുമായി വിജയ് പ്രണയത്തിലാവുകയായിരുന്നു. പൊതുവേദികളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന ശീലക്കാരിയാണ് സംഗീത. വളരെ അപൂര്‍വ്വമായി മാത്രമാണ് സംഗീത പൊതുവേദികളിലെത്തിയിട്ടുള്ളത്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് വിജയിയും സംഗീതയും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. വിജയ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് അടക്കമുള്ള പരിപാടികൡ വിജയ്‌ക്കൊപ്പം സംഗീതയെ കാണാതെ വന്നതാണ് റിപ്പോര്‍ട്ടുകളുടെ ഉറവിടം.

ഇതിനിടെ സംഗീത മകള്‍ക്കൊപ്പം വിദേശത്താണെന്ന വാര്‍ത്തകളും പുറത്തു വരികയുണ്ടായി. ഇരുവരും വിവാഹ മോചിതരാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ച്‌നാള്‍ കറങ്ങി നടന്നുവെങ്കിലും എല്ലാം പതിയെ കെട്ടടങ്ങി. റിപ്പോര്‍ട്ടുകള്‍ പറഞ്ഞതിന് വിപരീതമായി ഇപ്പോഴും രണ്ടു പേരും ഒരുമിച്ച് തന്നെയുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

അവസാന സിനിമ

ജനനായകന്‍ ആണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുമ്പ് അഭിനയിക്കുന്ന സിനിമ. തന്റെ അവസാന സിനിമയുടെ പേരില്‍ വിജയിയുടെ പൊളിറ്റിക്കല്‍ അമ്പീഷന്‍ വ്യക്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അത്തരത്തിലൊന്നായിരുന്നു. പതിവ് മാസ് മസാല ചിത്രം എന്നതിലുപരിയായി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബൂസ്റ്റ് ചെയ്യുന്ന ചിത്രമാകും ജനനായകന്‍ എന്നുറപ്പാണ്. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. അതേസമയം ജനനായകന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ക്ലീന്‍ മസാല ചിത്രമാകും എന്നാണ് നേരത്തെ എച്ച് വിനോദ് പറഞ്ഞത്. കണ്ടറിയുക തന്നെ വേണം.

Vijay

വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോല്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരെയ്ന്‍, പ്രിയാമണി, മമിത ബൈജു, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് നായകനാകുന്ന 69-ാമത് സിനിമയാണ് ജനനായകന്‍. അനിരുദ്ധ് സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് ജനനായകന്‍. ഒക്ടോബറിലായിരിക്കും സിനിമ തീയേറ്ററുകളിലേക്ക് എത്തുകയെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ഗോട്ട് ആണ് വിജയ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വെങ്കട്ട് പ്രഭു ആയിരുന്നു സിനിമയുടെ സംവിധാനം. പ്രശാന്ത്, സ്‌നേഹ, പ്രഭുദേവ, ജയറാം, ലൈല, മോഹന്‍, മീനാക്ഷി ചൗധരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വിജയ് ഇരട്ട വേഷത്തിലെത്തിയ സിനിമ വലിയ വിജയം നേടുകയും ചെയ്തു. പക്ഷെ കേരളത്തില്‍ ചിത്രം വിമര്‍ശനങ്ങളാണ് കൂടുതലും നേടിയത്. എന്തായാലും വിജയ് ഒരിക്കല്‍ കൂടെ സ്‌ക്രീനിലും, പിന്നാലെ തെരുവിലും ആവേശം തീര്‍ക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

FAQs
വിജയിയുടെ സഹോദരിയ്ക്ക് സംഭവിച്ചതെന്ത്?

രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് വിജയിയുടെ സഹോദരി മരണപ്പെടുന്നത്. വിദ്യ എന്നായിരുന്നു സഹോദരിയുടെ പേര്. താരത്തെ വല്ലാതെ ബാധിച്ച സംഭവമാണ് സഹോദരിയുടെ മരണം.

Filmibeat Entertainment

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X