കാറില്‍ നിന്നും റോഡിലേക്കിറങ്ങി സിഗരറ്റ് വലിച്ച് രജനി; ജയലളിതയ്ക്ക് നല്‍കിയ സിനിമ സ്‌റ്റൈല്‍ മറുപടി

തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍താരമാണ് രജനീകാന്ത്. പതിറ്റാണ്ടുകളായി ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് തന്റെ കുതിപ്പ് തുടരുകയാണ് സൂപ്പര്‍താരം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ രജനിയെ പോലൊരു താരം വേറെയില്ലെന്ന് പറയാം. ഇന്നും ചെറുപ്പക്കാര്‍ക്ക് പോലും ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രജനീകാന്ത് എന്ന, തമിഴകത്തിന്റെ തലൈവര്‍ തന്റെ യാത്ര തുടരുകയാണ്. അന്നും ഇന്നും എന്നും രജനീകാന്ത് ആയിരിക്കും തലൈവര്‍. ഇന്ന് രജനീകാന്തിന്റെ ജന്മദിനമാണ്. തമിഴ്‌നാട്ടിലെങ്ങളും അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിവസം ആഘോഷമാക്കി മാറ്റുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലടക്കമുള്ള താരങ്ങളും രജനീകാന്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

രജനിയെ പോലെ തന്നെ പ്രശ്‌സതമാണ് രജനികാന്ത് കഥകളും. സിനിമയിലും സിനിമയ്ക്ക് പുറത്തുമെല്ലാം തനീ വഴിയിലൂടെ സഞ്ചരിച്ച രജനീകാന്തിന്റെ താരപ്രൗഢി വിളിച്ചോതുന്ന ഒരുപാട് കഥകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ചിലതൊക്കെ ആരാധകരുടെ ഭാവനകളാണെങ്കില്‍ മറ്റ് ചിലതൊക്കെ സിനിമയെ വെല്ലുന്ന യഥാര്‍ത്ഥ്യങ്ങളാണ്. അത്തരത്തില്‍ രജനീകാന്ത് എന്ന താരം താന്‍ ആരാണെന്ന് തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കാണിച്ചു കൊടുത്തൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

രജനികാന്തും ജയലളിതയും

രജനികാന്തും ജയലളിതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നും തമിഴകത്തെ ചര്‍ച്ചാ വിഷയമാണ്. രജനിയുടെ താരജീവിതം ആരംഭിക്കുന്ന കാലത്താണ് ജയലളിത സിനിമയില്‍ നിന്നും പതിയെ പിന്മാറുന്നത്. ആ കാലം മുതല്‍ക്കു തന്നെ ഇരുവരും തമ്മില്‍ പലപ്പോഴായി ഉരസിയിട്ടുണ്ട്. രജനിയുടെ രണ്ട് സൂപ്പര്‍ഹിറ്റുകളായി മാറിയ സിനിമകള്‍ ജയലളിത നിരസിച്ചിരുന്നു. ജയലളിതയുടെ തിരഞ്ഞെടുപ്പിലെ പരാജയത്തിന് താനും ഒരു കാരണമായിട്ടുണ്ടെന്ന് രജനി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 2016 ലായിരുന്നു ജയലളിത മരിക്കുന്നത്. പിന്നീട് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നുവെങ്കിലും ആ ലക്ഷ്യം പതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു രജനിയുടെ യോഗം.

ട്രാഫിക് ബ്ലോക്ക്

രജനീകാന്തിന്റെ ജീവിതകഥയിലാണ് ഈ സംഭവം വിവരിക്കുന്നത്. ഒരു ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ രജനിയുടെ കാറിനെ പോലീസുകാരന്‍ തടയുകയായിരുന്നു. വലിയൊരു ട്രാഫിക് ബ്ലോക്ക് അവിടെ ഉടലെടുത്തിരുന്നു. രജനിയുടെ കാറിന്റെ അരികിലെത്തി ഒരു മുതിര്‍ന്ന പോലീസുകാരന്‍ ക്ഷമ ചോദിച്ചു കൊണ്ട് കാര്യം പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ, ജയലളിതയുടെ, കാറും അകമ്പടി വാഹനങ്ങളും കടന്നു പോകാതെ ട്രാഫിക് ബ്ലോക്ക് മാറ്റാന്‍ പറ്റില്ലെന്നായിരുന്നു പോലീസുകാരന്‍ അറിയിച്ചത്. അതെപ്പോഴാണ് സംഭവിക്കുക എന്ന് രജനികാന്ത് ചോദിച്ചു. അരമണിക്കൂറെങ്കിലും കഴിയുമെന്നായിരുന്നു ഇതിന് പോലീസുകാരന്റെ മറുപടി.

സിഗരറ്റിന് തീ കൊടുത്തു

അതുവരേയ്ക്കും കാറുകളെ പോകാന്‍ അനുവദിക്കണമെന്നായി രജനികാന്ത്. പറ്റില്ല, തനിക്ക് കിട്ടിയ ഓര്‍ഡര്‍ ഇതാണെന്നായിരുന്നു പോലീസുകാരന്റെ മറുപടി. നിങ്ങള്‍ എന്നെ മനപ്പൂര്‍വ്വം തടയുകയാണോ എന്ന് രജനികാന്ത് ചോദിച്ചപ്പോല്‍ പോലീസുകാരന്റെ മറുപടി മൗനമായിരുന്നു. പെട്ടെന്ന് രജനികാന്ത് തന്റെ കാറില്‍ നിന്നും പുറത്തിറങ്ങി. പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് 555 സിഗരറ്റ് എടുത്തു. അതില്‍ നിന്നും ഒരു സിഗരറ്റ് എടുത്ത രജനികാന്ത് അടുത്തു നിന്നിരുന്നൊരു പോസ്റ്റില്‍ ചാരി നിന്നു കൊണ്ട് സിനിമാ സ്‌റ്റൈലില്‍ ആ സിഗരറ്റിന് തീ കൊടുത്തു. തങ്ങളുടെ സൂപ്പര്‍താരത്തെ ഇങ്ങനെ അപ്രതീക്ഷിതമായി റോഡില്‍ കണ്ടതും ജനം തടിച്ചു കൂടി. ആള്‍ക്കൂട്ടം കണ്ടതും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ രജനിയുടെ അടുക്കലേക്ക് ഓടിയെത്തി. ഞാന്‍ അവരുടെ കാര്‍ പോകുന്നതും കാത്തു നില്‍ക്കുകയാണ്. കാത്തു നില്‍ക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല എന്നായിരുന്നു രജനിയുടെ മറുപടി.

Recommended Video

മമ്മൂക്കയുടെ ആ സിനിമ കണ്ട് രജനി ഞെട്ടി
കുറ്റബോധത്തോടെ

പിന്നീടും രജനി പരസ്യമായി തന്നെ പലപ്പോഴും ജയലളിതയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രജനിയുടേയും ജയലളിതയുടേയും ഇടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു. രജനികാന്തിന്റെ മകളുടെ വിവാഹത്തിന് ജയലളിത അതിഥിയായി എത്തിയിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെ നടന്ന അനുശോചന യോഗത്തില്‍ താന്‍ ചെയ്ത കാര്യങ്ങളെയോര്‍ത്ത് രജനികാന്ത് കുറ്റബോധത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: rajinikanth jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X