ഇത്ര വലിയ വേദന അമ്മ എന്തുകൊണ്ട് മറച്ചുവച്ചു എന്ന് മകന്‍ ചോദിച്ചു; വിചിത്രയുടെ ഭര്‍ത്താവ് പറയുന്നു
തനിക്ക് സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നടി വിചിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് തമിഴ് സീസണ്‍ 7 ലെ മത്സരാര്‍ത്ഥിയാണ് വിചിത്ര. ഷോയില്‍ വച്ചായിരുന്നു വിചിത്രയുടെ വെളിപ്പെടുത്തല്‍. തന്നെ ഒരു പ്രശസ്ത തെലുങ്ക് നടനും സ്റ്റണ്ട് മാസ്റ്ററും അപമാനിച്ചുവെന്നാണ് വിചിത്ര പറഞ്ഞത്. ഈ സംഭവത്തോടെയാണ് താന്‍ അഭിനയം നിര്‍ത്തിയതെന്നും വിചിത്ര പറഞ്ഞിരുന്നു.
ഷൂട്ടിന്റെ ആദ്യത്തെ ദിവസം ആ നടന്‍ തന്നോട് തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനത് നിഷേധിച്ചു. പിറ്റേദിവസം മുതല്‍ തന്റെ വാതിലില്‍ പുരുഷന്മാര്‍ വന്ന് മുട്ടുന്നത് പതിവായി. ഒരു ദിവസം ഷൂട്ടിനിടെ സ്റ്റണ്ട് മാന്‍ തന്റെ ദേഹത്ത് പിടിച്ചുവെന്നും പരാതി പെട്ടപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ തന്നെ തല്ലിയെന്നുമാണ് വിചിത്ര പറഞ്ഞത്.

വിചിത്രയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ അന്ന് നടന്നത് എന്ത് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംഗീതയുടെ ഭര്‍ത്താവ് ഷാജി. അന്നത്തെ സംഭവം നടക്കുമ്പോള്‍ വിചിത്ര താമസിച്ച ഹോട്ടലിലെ മാനേജരായിരുന്നു ഷാജി. അന്ന് വിചിത്ര അതിഥിയും താന്‍ ഹോട്ടല്‍ മാനേജരും മാത്രമായിരുന്നുവെന്നാണ് ഷാജി പറയുന്നത്.
വിചിത്രയുടെ ഹോട്ടലിലെ മുറിയുടെ വാടക നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നില്ല. തിരികെ ചെന്നൈയിലേക്ക് പോകാന്‍ വിചിത്രയ്ക്ക് ടിക്കറ്റും എടുത്തു കൊടുത്തിരുന്നില്ലെന്നും താനാണ് പിന്നീട് അവരെ സുരക്ഷിതമായി എയര്‍പോര്‍ട്ടില്‍ എത്തിച്ചതെന്നും ഷാജി പറയുന്നു. അന്നത്തെ പരിചയമാണ് ഷാജിയേയും വിചിത്രയേയും സുഹൃത്തുക്കളാക്കുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
അന്ന് വിചിത്ര നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നുവെന്നും കുറച്ചുനാള്‍ അന്വേഷണം നടന്നുവെന്നും ഷാജി പറയുന്നു. എന്നാല്‍ അന്ന് നടിഗര്‍ സംഘം വിചിത്രയെ സഹായിച്ചില്ലെന്നും ഷാജി പറയുന്നു. കേസ് പിന്‍വലിക്കാന്‍ ആ നടന്റെ ഭാഗത്തു നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഷാജി പറയുന്നു. ഈ സംഭവമാണ് വിചിത്രയോട് അഭിനയം നിര്‍ത്താന്‍ താന്‍ ആവശ്യപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.
വിചിത്രയുടെ വെളിപ്പെടുത്തല്‍ താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. എപ്പിസോഡ് കണ്ട ശേഷം മകന്‍ വികാരഭരിതനായെന്നും ഇത്രയും വലിയൊരു സംഭവം എന്തുകൊണ്ട് അമ്മ തന്നോട് മറച്ചുവെച്ചുവെന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. 2001 ലായിരുന്നു വിചിത്രയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

മലയാളികള്‍ക്ക് അടക്കം സുപരിചിതയായ നടിയാണ് വിചിത്ര. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ബിഗ് ബോസിലും മത്സരിക്കുകയാണ്. ബിഗ് ബോസ് തമിഴിന്റെ സീസണ്‍ 7 നടന്ന് കൊണ്ടിരിക്കുകയാണ്. 20 വര്‍ഷം താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിക്കാനുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് വിചിത്ര വെളിപ്പെടുത്തിയത്. തങ്ങളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications