വിജയ് സേതുപതിയുടെ കഥാപാത്രങ്ങള്‍ ഹിറ്റാകാനുള്ള കാരണം ഇതാണോ... നടന്‍ വെളിപ്പെടുത്തുന്നു!!
വിജയ് സേതുപതി ഇന്ന് തമിഴ്‌നാടിന്റെ മാത്രം മക്കള്‍ സെല്‍വനല്ല, തമിഴകവും താണ്ടി ആരാധകരെത്തി തുടങ്ങിയിരിയ്ക്കുന്നു നടന്. അഭിനയിക്കുന്ന സിനിമകളെല്ലാം വിജയം. വെറുമൊരു നായക വേഷം എന്നതിനപ്പുറം വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളാണ് വിജയ് സേതുപതി നോക്കി തിരഞ്ഞെടുക്കുന്നത്. 20 കാരനായും 75 കാരനായും വിജയ് സേതുപതി സ്‌ക്രീനിലെത്തുന്നു.
തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ സീതകാതിയില്‍ എഴുപത്തഞ്ചുകാരനായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ സ്‌ക്രിപ്റ്റ് മാത്രമേ നോക്കാറുള്ളൂ എന്ന് വിജയ് സേതുപതി പറയുന്നു. എന്റെ കഥാപാത്രം സാധാരണക്കാരനാണെങ്കില്‍ തീര്‍ച്ചയായും ആ വേഷം ചെയ്യും. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് എന്നെ അവരിലൊരാളായി കാണാന്‍ കഴിയുന്നത്.

കഥാപാത്രമായി മാറുകയല്ല, മേക്കപ്പ് ഇട്ട് കഴിയുമ്പോള്‍ ഞാനാണ് ആ കഥാപാത്രം എന്ന് വിശ്വസിക്കുകയാണ് ചെയ്യാറുള്ളത് എന്ന് വിജയ് സേതുപതി പറയുന്നു. പിന്നെ എന്നെ കൊണ്ടുപോകുന്നത് ആ കഥാപാത്രമാണ്. മൂന്ന് വര്‍ഷമായി ഒരു സീന്‍ ചെയ്തു കഴിഞ്ഞാല്‍ ഞാന്‍ മോണിറ്റര്‍ നോക്കാറില്ല എന്നും വിജയ് സേതുപതി വെളിപ്പെടുത്തി. സംവിധായകന്‍ ഓകെ പറഞ്ഞാല്‍ എനിക്കും ഓകെ. അവരാണ് ആ കഥാപാത്രത്തിന്റെ സ്രഷ്ടാവ്.. അവര്‍ക്കറിയാം ആ കഥാപാത്രം എങ്ങിനെ വേണം എന്ന്. കുറച്ചുകൂടെ നന്നാക്കാം എന്ന് എനിക്ക് സ്വയം തോന്നിയാല്‍ ഞാന്‍ റീടേക്ക് പറയാറുണ്ട്. ഓരോ അഭിനേതാക്കള്‍ക്കും ഓരോ രീതിയാണ്, എന്റെ രീതിയാണിത്- വിജയ് സേതുപതി പറഞ്ഞു.


Click it and Unblock the Notifications











