ക്യാമറയെ ശരിക്കും മിസ് ചെയ്യുന്നു; വേറെ വഴിയില്ല, വൈറലാകുന്നു താരറാണിയുടെ വീഡിയോ
കൊറോണ വൈറസ് വ്യാപനം ജനജീവിതം താറുമാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ തുടർന്ന് ആളുകൾ സമൂഹത്തിൽ നിന്ന് അകന്നു താമസിക്കുകയാണ് . ലോക്ക് ഡൗൺ ദിനങ്ങൾ വെറുതെ ഇരിക്കാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ്. ലോക്ക് ഡൗൺ കാലം ആഘോഷമാക്കുന്നത് സിനിമ താരങ്ങളാണ്. പാചക പരീക്ഷണം മുതൽ സോഷ്യൽ മീഡിയയിലെ പുതിയ സാധ്യതവരെ കണ്ടെത്തിരിക്കുകയാണ്.

ലോക്ക് ഡൗൺകാലത്ത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യാമാണ് താരങ്ങൾ. ടിക് ടോക്കിലാണ് താരങ്ങൾ കൂടുതൽ സജീവം. ലേക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെയാണ് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ ടിക് ടേക്കിൽ സജീവമായത്. താരത്തിന്റെ വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഇപ്പോഴിത. പുതിയ വീഡിയോയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. കാമറയെ 'മിസ്' ചെയ്യുന്നുവെന്നും ഇതോടൊപ്പം കുറിച്ചു.
നേരത്തെ മേഘന്‍ തീ സ്റ്റാലിയന്റെ സാവേജ് സോങ്ങിനാണ് തൃഷ ചുവടുവെച്ച് രംഗത്തെത്തിയിരുന്നു. പർപ്പിൽ കളറിലുള്ള ടീ ഷർട്ടും കറുത്ത ഷോർട്ടും ധരിച്ച് ഗ്ലാമറ്സ് ലുക്കിലായിരുന്നു തൃഷ് എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത് ക്വാറന്റൈൻ കാലം സോഷ്യൽ മീഡിയയിലൂടെയാണ് തൃഷ സമയം ചെലവഴിക്കുന്നത്.
ആ സ്ത്രീകളുടെ ക്രൂരതയ്ക്ക് ഇരയായ ഹൃത്വിക് റോഷനോടും അധ്യായനോടും സഹതാപം...
ലോക്ക് ഡൗൺ കാലത്ത് സുഹൃത്തക്കളെ പരിചയപ്പെടുത്തി കൊണ്ട് തൃഷ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു റാണയുടേയും അല്ലു അർജുന്റേയും ചിത്രം പങ്കുവെച്ചത്. മൂവരും വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോർട്ടായിരുന്നു തൃഷ പങ്കുവെച്ചത്. താരത്തിന്റെ സ്റ്റോറി അന്ന് വൈറലായിരുന്നു. മണി രത്‌നം ഒരുക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' ആണ് തൃഷ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ മലയാളത്തിലും താരം എത്തുന്നുണ്ട്. മോഹൻ പ്രധാന വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് തൃഷ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായഹേയ് ജൂഡായിരുന്നു താരത്തിന്റെ ഒടുവിൽ പുറത്തു വന്ന മലയാള ചിത്രം. 'പരപാദം വിളയാട്ടു', 'ഗര്‍ജനാനി', 'രാംഗി' എന്നിവയാണ് തൃഷയുടെതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











