പഴയ പാട്ടുകള്‍ എടുക്കുന്നത് കഴിവ് ഇല്ലാത്തതുകൊണ്ട്! 96ല്‍ തന്റെ ഗാനം ഉള്‍പ്പെടുത്തിയതിനെതിരെ ഇളയരാജ
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും തരംഗമായ ചിത്രമായിരുന്നു വിജയ് സേതുപതിയുടെ 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷയും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു. മലയാളി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 96ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ഒരു പാട്ടും അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തി.
അതേസമയം ചിത്രത്തില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി ഇളയരാജ തന്നെ രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ പാട്ടുകള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു പ്രത്യേക കാലഘട്ടത്തില്‍ കഥ നടക്കുന്നു എന്നത് കൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല.

അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. പഴയ പാട്ടുകളുടെ നിലവാരത്തിലുളള നല്ല പാട്ടുകള്‍ ഉണ്ടാകാനുളള കഴിവ് അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനവുമായി ഇളയരാജ എത്തിയിരുന്നത്. ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനമായിരുന്നു ഇളയരാജയുടെതായി 96ല്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അതേസമയം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ചിത്രത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ചതെന്നായിരുന്നു 96ന്റെ സംവിധായകന്‍ സി പ്രേംകുമാര്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











