പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന് ചോദിച്ചും, ജാതി പറഞ്ഞാല്‍ പാടിക്കുമോ എന്ന പേടിയാണ്; വൈറല്‍ വീഡിയോ
സമൂഹം എത്രയൊക്കെ പുരോഗതി കൈവരിച്ചുവെന്ന് പറഞ്ഞാലും ഇന്നും മനുഷ്യര്‍ മുറുകെ പിടിച്ച് ജീവിക്കുന്ന ചില ദുഷ്ചിന്തകളും മോശം പ്രവണതകളുമുണ്ട്. അതിലൊന്നാണ് ജാതി. ഈ പുരോഗമന സമൂഹത്തില്‍ പോലും ജാതി വിവേചനം യാതൊരു മറയുമില്ലാതെ തുടരുന്നുവെന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന വസ്തുതയാണ്. ജാതിയുടെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ തുറന്നു പറച്ചിലുകള്‍ പലപ്പോഴും പുറമേയ്ക്ക് ശാന്തമായി തോന്നുന്ന സമൂഹത്തി്‌ന്റെ യാഥാര്‍ത്ഥ്യം കാണിച്ചു തരുന്നുണ്ട്.
ഇ്‌പ്പോഴിതാ അത്തരത്തിലൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ നിന്നുമുള്ളതാണ് സംഭവം. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് സംഗീത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തുന്ന പെണ്‍കുട്ടി തുറന്ന് പറയുകയാണ് വീഡിയോയില്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

തമിഴിലെ പ്രമുഖ ചാനലായ വിജയ് ടി.വിയിലെ സൂപ്പര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു സംഭവം. സൂപ്പര്‍ ഹിറ്റ് ഷോയിലെ മത്സരാര്‍ത്ഥിയായ അരുണയാണ് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. താന്‍ ക്ഷേത്രങ്ങളില്‍ പാടാന്‍ പോവുമ്പോള്‍ ആളുകള്‍ തന്നോട് തന്റെ ജാതി ചോദിക്കാറുണ്ടെന്നാണ് അരുണ പറയുന്നത്. എന്നാല്‍ തന്റെ ജാതി പുറത്ത് പറഞ്ഞാല്‍ പാടുന്നതില്‍ നിന്നും വിലക്കുമോയെന്ന് ഭയമാണെന്നും അരുണ പറയുകയാണ്. കണ്ണീരോടെയാണ് അരുണ സ്വന്തം അനുഭവം തുറന്നു പറയുന്നത്.
'പാട്ട് പഠിച്ച് ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി. പാടിക്കഴിഞ്ഞാല്‍ ഉടനെ എല്ലാവരും ചോദിക്കുന്നത് നിങ്ങള്‍ ഏത് ജാതിയാണെന്നാണ്. അത് വളരെ കഷ്ടമാണ്. അത് പുറത്ത് പറഞ്ഞാല്‍ ഇനി പാടാന്‍ സമ്മതിക്കില്ല എന്ന ഭയം വരും. അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്,' എന്നാണ് അരുണ വികാരഭരിതയായി പറയുന്നത്. അതേസമയം, അരുണയുടെ തുറന്ന് പറച്ചില്‍ നടന്ന ഈ എപ്പിസോഡില്‍ അതിഥിയായി എത്തിയ നടന്‍ ബാലാജി അരുണയെ പിന്തുണച്ച് സംസാരിക്കുന്നുണ്ട്.
ഇന്ന ജാതിയിലുള്ള ആളുകള്‍ മാത്രമേ പാട്ട് പാടാന്‍ സാധിക്കുകയുള്ളൂ എന്നൊന്നില്ല, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്നാണ് അരുണയോട് അദ്ദേഹം പറയുന്നത്. നിങ്ങള്‍ ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. അനുരാധ ശ്രീറാം, പി. ഉണ്ണികൃഷ്ണന്‍, ശ്വേത മോഹന്‍, ബെന്നി ദയാല്‍ എന്നിവരാണ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. ഇരുവരും അരുണയുടെ തുറന്ന് പറച്ചില്‍ കേട്ട് വികാരഭരിതരായി മാറുന്നതായി വീഡിയോയില്‍ കാണാം.

തമിഴില്‍ നിന്നുമുള്ളതാണ് വീഡിയോയെങ്കിലും ഇതിനോടകം തന്നെ വീഡിയോ കേരളത്തിലും വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. 'ഈ കാലത്തും ജാതിയൊക്കെ ഉണ്ടോയെന്ന്? നിഷ്‌കളങ്കമായി, ചിരിച്ചുകൊണ്ട് കാസ്റ്റ് ബ്ലെെന്‍റ്നെസ് ആയി ചോദിക്കുന്നവര്‍ക്കുള്ള മറുപടി,' എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. നിരവധി പേരാണ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തുന്നത്. മലയാളികളും വീഡിയോ പങ്കുവെക്കുന്നുണ്ട്.
'നാം ജീവിക്കുന്നത് ദുഷിച്ച സമൂഹത്തിലാണ്. ഈ ദുഷിപ്പ് മാറാന്‍ സമയം വേണ്ടി വരും, വിദ്യാഭ്യാസവും(വെറുതെ സയന്‍സും കണക്കും മാത്രമല്ല വിദ്യാഭ്യാസം) വിവേകവും എല്ലാവര്‍ക്കും എത്തുന്നിടത്തോളം കാലം ഈ ജാതി വിവേചനവും ഉണ്ടാകുമെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം കേരളത്തില്‍ സമീപ കാലത്തുണ്ടായ സംഭവങ്ങളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തെയടക്കം സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications











