ഇന്ത്യന്‍ 2 യില്‍ എആര്‍ റഹ്മാന്‍ മതി എന്ന് കമല്‍ പറഞ്ഞു, ശങ്കര്‍ അനിരുദ്ധിനെ തിരഞ്ഞെടുത്തു!!
കമല്‍ ഹസന്‍ - ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യന്‍ 2 എന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്നെ പ്രേക്ഷക പ്രതീക്ഷയ്ക്ക് ആക്കം നല്‍കിയിരുന്നു. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധ് രവിചന്ദാണ്. എ ആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നായിരുന്നു കമലിന്റെ ആഗ്രഹം. ഇത് ശങ്കറിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ് ശങ്കര്‍ അനിരുദ്ധിനെ തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!
ഒരു അഭിമുഖത്തില്‍ സംസാരിക്കവെ എ ആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലായ്‌പ്പോഴും തന്റെ സിനിമകളില്‍ പുതിയതെങ്കിലും തിരയുന്ന ആളാണ് ശങ്കര്‍. അതിന്റെ ഭാഗമാണ് ഇതെന്ന് റഹ്മാന്‍ പറയുന്നു.

നന്‍പന്‍, അന്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ് ശങ്കര്‍ എ ആര്‍ റഹ്മാന്‍ അല്ലാതെ മറ്റൊരു സംഗീത സംവിധായകന് അവസരം നല്‍കിയത്. ഹാരിസ് ജയരാജാണ് ഈ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത്. ശങ്കര്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് പാട്ടുകള്‍. ഇന്ത്യന്‍ 2 യിലും വേറിട്ട ഗാനങ്ങള്‍ ആസ്വദിക്കാം.


Click it and Unblock the Notifications











