For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!

  |
  പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്ര | filmibeat Malayalam

  പേരന്‍പിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. കഴിഞ്ഞയാഴ്ചയായിരുന്നു പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയത്. കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് വീണ്ടുമൊരു ചിത്രവുമായി അദ്ദേഹമെത്തുന്നത്. തമിഴിലും തെലുങ്കിലേക്കുമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം എത്തിയിട്ടുള്ളത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ പേരന്‍പിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അച്ഛനും തമ്മിലുള്ള ബന്ധത്തെയായിരുന്നു റാം വരച്ചുകാട്ടിയത്. മമ്മൂട്ടിയും സാധനയും ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം .തെലുങ്കിലേക്ക് മമ്മൂട്ടി എത്തുന്നത് ബയോപ്പിക് സിനിമയിലൂടെയാണ്.

  അല്ലിയെ ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നാണ് സുപ്രിയ പറയുന്നതെന്ന് പൃഥ്വിരാജ്! വീഡിയോ വൈറല്‍! കാണൂ!

  ആന്ധപ്രദേശുകാരുടെ എക്കാലത്തെയും പ്രിയപ്പെട്ട മുഖ്യമന്ത്രിയും രാഷ്ട്രീയനേതാവുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ അമ്പരന്നിരുന്നു. സിനിമയുടെ പോസ്റ്ററും ടീസറും ഗാനങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഫെബ്രുവരി 8ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. സിനിമയെക്കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് മഹി വി രാഘവ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

   മമ്മൂട്ടിയുടെ വ്യത്യസ്തത

  മമ്മൂട്ടിയുടെ വ്യത്യസ്തത

  തന്റേതായ വഴിയിലൂടെയാണ് മമ്മൂട്ടി മുന്നേറുന്നത്. അഭിനയത്തിലായാലും അപ്രോച്ചിലായാലും ഏറെ വ്യത്യസ്തനാണ് അദ്ദേഹമെന്ന് മഹി വി രാഘവ് പറയുന്നു. കഥാപാത്രത്തെക്കുറിച്ച് മനസ്സിലായിക്കഴിഞ്ഞാല്‍ അദ്ദേഹം തന്നെ അത് ബില്‍ഡപ് ചെയ്യും. അനുകരണമല്ല മറിച്ച് ആ കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തിന്റെ ഈ രീതി തന്നെയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വൈഎസ് ആറിലേക്ക് ഇറങ്ങിച്ചെന്ന് അതിന് തന്റേതാ ഭാഷ്യം ഒരുക്കുകയായിരുന്നു അദ്ദേഹം.

  പൂര്‍ണ്ണമായും മമ്മൂട്ടി ചിത്രം

  പൂര്‍ണ്ണമായും മമ്മൂട്ടി ചിത്രം

  കംപ്ലീറ്റ് മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചും രീതിയെക്കുറിച്ചും കൃത്യമായി അറിയാവുന്നതിനാല്‍ ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എളുപ്പമുള്ളതായി മാറുമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മമ്മൂട്ടിയോളം നന്നായി ഈ കഥാപാത്രത്തെ മറ്റാര്‍ക്കും അവതരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പേരന്‍പിന് ശേഷമുള്ള അടുത്ത വിസ്മയത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് സംവിധായകനും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

  ഡബ്ബിംഗിലെ മികവ്

  ഡബ്ബിംഗിലെ മികവ്

  താന്‍ അഭിനയിക്കുന്ന സിനിമകള്‍ക്കായി സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള താരമാണ് മമ്മൂട്ടി. തെലുങ്ക് ഭാഷ അറിയില്ലായിരുന്നുവെന്നും കഷ്ടപ്പെട്ട് പഠിച്ചെടുത്താണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്നും താരം തന്നെ പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായും മലയാളത്തിലാക്കി എഴുതുകയായിരുന്നു അദ്ദേഹം. തെലുങ്ക് ഉച്ചാരണം ശരിയാക്കുന്നതിനായി അസിസ്റ്റന്റിന്റെ സഹായവും അദ്ദേഹം തേടിയിരുന്നു.

  ഇടവേളയ്ക്ക് ശേഷമുള്ള വരവ്

  ഇടവേളയ്ക്ക് ശേഷമുള്ള വരവ്

  സിനിമാജീവിതം നാല് പതിറ്റാണ്ടിലേക്ക് എത്തിനില്‍ക്കുന്നതിനിടയിലാണ് മമ്മൂട്ടി വീണ്ടും അന്യഭാഷാചിത്രങ്ങളുമായും എത്തുന്നത്. 26 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തെലുങ്കിലേക്ക് എത്തുന്നത്. കെവിശ്വനാഥ് സംവിധാനം ചെയ്ത സ്വാതികിരണത്തിലായിരുന്നു അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. റിലീസിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെല്ലാം പുരോഗമിക്കുന്നതിനിടയിലും കഥാവകാശ തര്‍ക്കം കേസിലെ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

   ഫെബ്രുവരി 6ന് അറിയാം

  ഫെബ്രുവരി 6ന് അറിയാം

  സിനിമയുടെ പേരിന്റെയും കഥയുടെയും അവകാശം തനിക്കാണെന്ന് വ്യക്തമാക്കി ശ്രീസായി ലക്ഷ്മി ഫിലിംസിലെ മുരുകനാണ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കഥയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതേത്തുടര്‍ന്നാണ് കോടതി അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചത്. ഫെബ്രുവരി 6നാണ് ഇതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നത്. ഇത് പരിഹരിച്ചാല്‍ മാത്രമേ സിനിമ റിലീസ് ചെയ്യാന്‍ കഴിയൂ.

  സുഹാസിനിയും മമ്മൂട്ടിയും

  സുഹാസിനിയും മമ്മൂട്ടിയും

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്. ഒരുകാലത്ത് താരജോഡികളായി നിറഞ്ഞുനിന്ന ഇവര്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു അക്കാലത്തെ വിജയഫോര്‍മുല. 26 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിലേക്കെത്തുമ്പോള്‍ ഒപ്പം സുഹാസിനിയുമുണ്ട്. 32 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ആന്ധ്രാപ്രദേശിലെ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദിരാറെഡ്ഡിയായാണ് സുഹാസിനിയെത്തുന്നത്.

  English summary
  Mahi V Ragav about Yathra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X