അനിരുദ്ധും ഗായിക ജോനിതയും കട്ട പ്രണയത്തില്‍! ഉടന്‍ തന്നെ വിവാഹവും ഉണ്ടായേക്കും
വളരെ ചെറുപ്രായത്തില്‍ തന്നെ സംഗീത ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ സംഗീത സംവിധായകനാണ് അനിരുദ്ധ്. ധനുഷിനെക്കൊണ്ട് പാടിച്ച വൈ ദിസ് കൊലവെരി ഡി എന്ന സെന്‍സേഷനായി മാറിയ പാട്ടിലൂടെയാണ് അനിരുദ്ധ് താരമാകുന്നത്. പിന്നീടിങ്ങോട്ട് അനിരുദ്ധിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്തതില്‍ ഏറിയ പങ്കും വന്‍ ഹിറ്റായി മാറിയ, ട്രെന്റ് സൃഷ്ടിച്ച പാട്ടുകളാണ്. മുതിര്‍ന്ന സംഗീത സംവിധായകരെ പോലും അതിവേഗം പിന്നിലാക്കി തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ സംഗീത സംവിധായകനായി മാറുകയായിരുന്നു അനിരുദ്ധ്.
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ അനിരുദ്ധിന്റെ സംഗീതം ഒഴിച്ച് നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ്. മാസ് സിനിമയാണെങ്കിലും റൊമാന്റിക് സിനിമ ആണെങ്കിലും ആദ്യം അന്വേഷിക്കുക അനിരുദ്ധിന്റെ ഡേറ്റ് ആയിരിക്കും. തമിഴിന് പുറമെ തെലുങ്കിലും അനിരുദ്ധ് സംഗീതം ഒരുക്കി കയ്യടി നേടിയിട്ടുണ്ട്. പല സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും വിജയത്തിന് പിന്നില്‍ അനിരുദ്ധിന്റെ സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. സംഗീത സംവിധായകരിലെ സൂപ്പര്‍ താരമാണ് ഇന്ന് അനിരുദ്ധ്. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിലേക്കും ചുവടുവെക്കുകയാണ് അനിരുദ്ധ് ഇപ്പോള്‍.

പാട്ടുകള്‍ പോലെ തന്നെ അനിരുദ്ധിന്റെ വ്യക്തീജിവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അനിരുദ്ധിന്റെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ആന്‍ഡ്രിയ മുതല്‍ കീര്‍ത്തി സുരേഷ് വരെയുള്ളവര്‍ അനിരുദ്ധിന്റെ കാമുകിമാരായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അനിരുദ്ധിന്റെ ഏറ്റവും പുതിയ കാമുകിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായി മാറുകയാണ്.
അനിരുദ്ധും ഗായിക ജോനിത ഗാന്ധിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനിരുദ്ധ് സംഗീതം നല്‍കിയ പല ഹിറ്റ് പാട്ടുകളും പാടിയത് ജോനിതയായിരുന്നു. ചെല്ലമ്മ, അറബിക് കുത്ത്, പ്രൈവറ്റ് പാര്‍ട്ടി തുടങ്ങിയ പാട്ടുകള്‍ പാടിയത് ജോനിതയാണ്. ഇരുവരും ഒരുമിച്ച് സ്‌റ്റേജ് ഷോകളും ചെയ്യാറുണ്ട്. ഇതോടെയാണ് അനിരുദ്ധും ജോനിതയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്.
തങ്ങളുടെ പ്രണയം അനിരുദ്ധും ജോനിതയും മറച്ചുവെക്കാറില്ലെന്നും പരസ്യമായി തന്നെ പ്രണയം പങ്കുവെക്കുന്നുണ്ടെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇരുവരേയും ഒരുമിച്ച് പലപ്പോഴായി പൊതുഇടങ്ങളില്‍ കണ്ടിട്ടുണ്ട്. അനിരുദ്ധ് ഉള്ളയിടത്തെല്ലാം ജോനിതയേയും കാണാണം എന്നുമൊക്കെയാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അനിരുദ്ധിന്റെ പാട്ടുകള്‍ സ്ഥിരമായി ജോനിത പാടുന്നതിനേയും ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തുവച്ചാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
അനിരുദ്ധും ജോനിതയും കടുത്ത പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രണയ വാര്‍ത്തകളോട് അനിരുദ്ധോ ജോനിതയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതും പ്രണയ വാര്‍ത്തകളെ ശക്തമാക്കുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്.

ഇതാദ്യമായല്ല അനിരുദ്ധിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നേരത്തെ ഗായികയും നടിയുമായ ആന്‍ഡ്രിയ ജെറമീയ, നടിമാരായ കീര്‍ത്തി സുരേഷ്, പ്രിയ ആനന്ദ് എന്നിവരുടെ പേരുകളും അനിരുദ്ധിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രണയ വാര്‍ത്തകളോട് താരം പ്രതികരിച്ചിട്ടില്ല.
അതേസമയം ഇപ്പോഴിതാ ബോളിവുഡിലേക്ക് എന്‍ട്രി നടത്തുകയാണ് അനിരുദ്ധ്. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലൂടെയാണ് അനിരുദ്ധിന്റെ ബോളിവുഡ് എന്‍ട്രി. നയന്‍താര നായികയായ ചിത്രത്തിന്റെ സംവിധാനം ആറ്റ്‌ലിയാണ്.


Click it and Unblock the Notifications











