ശരത് കുമാറിന്റെ ദാമ്പത്യം തകര്‍ത്തത് നഗ്മയുമായുള്ള ബന്ധം; കല്യാണം കഴിക്കാന്‍ ഭീഷണിപ്പെടുത്തി നടന്‍!

തമിഴ് സിനിമയിലെ മുന്‍നിര താരമാണ് ശരത് കുമാര്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശരത് തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ്. ആരാധകരെ ആവേശം കൊള്ളിച്ച നിരവധി സിനിമകളിലെ നായകന്‍. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ശരത്കുമാര്‍ സജീവമാണ്. ഈയ്യടുത്തിറങ്ങിയ ശരത് കുമാര്‍ ചിത്രം പോര്‍ തൊഴില്‍ കേരളത്തിലും വന്‍ വിജയമായി മാറിയ ഒന്നാണ്.

സിനിമ പോലെ തന്നെ ശരത് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടി രാധികയാണ് ശരത് കുമാറിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാധികയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്യുന്നതിന് മുമ്പ് സായ ദേവിയായിരുന്നു ശരത് കുമാറിന്റെ ഭാര്യ.

Nagma

ശരത് കുമാറും സായ ദേവിയും പിരിയാനുള്ള കാരണം ശരത് കുമാറിന് മറ്റൊരാളുമായുണ്ടായ പ്രണയമായിരുന്നു. എന്നാല്‍ അത് രാധികയായിരുന്നില്ല. ശരത് കുമാര്‍ തമിഴ് സിനിമാ ലോകത്തെ മിന്നും താരമായി മാറിക്കൊണ്ടിരിക്കുന്ന കാലം. അതേസമയത്താണ് തമിഴിലെ മുന്‍നിര നായികയായ നഗ്മയും വളര്‍ന്നു വരുന്നത്. രജനീകാന്തിനൊപ്പം അഭിനയിച്ച ബാഷ, പ്രഭുദേവയ്‌ക്കൊപ്പം അഭിനയിച്ച കാതലന്‍ തുടങ്ങിയ സിനിമകളൊക്കെ ബ്ലോക്ക്ബസറ്ററുകളായി മാറിയതോടെ നഗ്മ വലിയ താരമായി മാറിയിരുന്നു.

ഈ സമയത്താണ് ശരത് കുമാറും നഗ്മയും പ്രണയത്തിലാകുന്നത്. ഇരുവരും അഘാതമായ പ്രണയത്തിലായിരുന്നു. ഭര്‍ത്താവിന് നഗ്മയുമായുള്ള പ്രണയം അറിഞ്ഞതോടെ സായ ദേവി വിവാഹ മോചനത്തിന് തയ്യാറാവുകയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ശേഷം ശരത് കുമാര്‍ നഗ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇരുവരും അതിനായുള്ള യാത്രയിലായിരുന്നു. എന്നാല്‍ അധികം വൈകാതെ ആ പ്രണയ ബന്ധം തകര്‍ന്നു.

വിവാഹത്തിന് നഗ്മ തയ്യാറാകാതെ വന്നതോടെ ശരത് കുമാര്‍ നഗ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരത് കുമാറിന്റെ ഭീഷണിയെ തുടര്‍ന്നാണ് നഗ്മ തെന്നിന്ത്യന്‍ സിനിമ തന്നെ ഉപേക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് നഗ്മ ബോജ്പൂരി സിനിമകളില്‍ സജീവമായി മാറുകയായിരുന്നു. അവിടേയും മുന്‍നിര നായികയായി മാറാന്‍ നഗ്മയ്ക്ക് സാധിച്ചു. എന്നാല്‍ വിവാദങ്ങള്‍ അവിടേയും നഗ്മയെ അലട്ടി. തുടര്‍ന്ന് താരം അഭിനയം നിര്‍ത്തുകയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയുമായിരുന്നു.

Nagma

നഗ്മയുമായി പിരിഞ്ഞ ശേഷമാണ് ശരത് കുമാര്‍ രാധികയുമായി പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ശരത് കുമാറിനും സായ ദേവിയ്ക്കും രണ്ട് മക്കളാണുള്ളത്. വരലക്ഷ്മിയും പൂജയും. വരലക്ഷ്മി അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി. ഇന്ന് തമിഴ് സിനിമയിലെ മുന്‍നിര നായികയാണ് വരലക്ഷ്മി. മലയാളത്തിലും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ശരത് കുമാറിനും രാധികയ്ക്കും ഒരു മകനാണുള്ളത്. രാഹുല്‍ എന്നാണ് താരപുത്രന്റെ പേര്.

തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശരത് കുമാര്‍. പോര്‍ തൊഴിലാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയമായിരുന്നു. ദിലീപ് ചിത്രം ബാന്ദ്രയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ ക്രിമിനല്‍, നിറങ്ങള്‍ മൂണ്‍ട്ര് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X