കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ കൂട്ടാക്കാതെ നയന്‍താര! കാരണം നടന്റെ ഈ ശീലമോ?

പകരം വെക്കാനില്ലാത്ത താരമാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നായിക. ആരാധകര്‍ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കുന്ന നയന്‍താരയുടെ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്. ഉയര്‍ച്ചയുടേയും താഴ്ചയുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും കഥയാണത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ നയന്‍താരയോളം താരപരിവേഷമുള്ള മറ്റൊരു നായികയില്ല.

ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു നയന്‍താരയുടെ കരിയര്‍ ആരംഭിക്കുന്നത്. സിനിമാ ജീവിതം ആരംഭിക്കുന്നതും മലയാളത്തില്‍ തന്നെ. പിന്നീട് തെന്നിന്ത്യയിലെത്തിയ നയന്‍താര അധികം വൈകാതെ തിരക്കുള്ള നായികയായി മാറി. കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ പരസ്യമായി തന്നെ അപമാനിക്കപ്പെട്ടിട്ടുണ്ട് നയന്‍താര. എന്നാല്‍ പിന്നീട് കണ്ടത് വിമര്‍ശകരെ പോലും തന്റെ ആരാധകരാക്കി കൊണ്ടുള്ള നയന്‍സിന്റെ വളര്‍ച്ചയാണ്.

Kamal Haasan

ഇപ്പോഴിതാ ബോളിവുഡിലും എത്തിയിരിക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയന്‍താര ബോളിവുഡിലെത്തിയിരിക്കുന്നത്. ജവാന്‍ എന്ന അരങ്ങേറ്റ ചിത്രം തന്നെ ചരിത്ര വിജയമായി മാറിയതോടെ ബോളിവുഡിലും സൂപ്പര്‍ നായികയായി എന്‍ട്രി നടത്തിയിരിക്കുകയാണ് നയന്‍താര. മോഹന്‍ലാല്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ ഇന്ത്യന്‍ സിനിമയിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുള്ള നയന്‍താര പക്ഷെ ഒരു താരത്തിന്റെ കൂടെ മാത്രം ഇതുവരേയും അഭിനയിച്ചിട്ടില്ല.

കമല്‍ഹാസനാണ് ആ സൂപ്പര്‍ താരം. ഇടയ്ക്ക് ഇരുവരും ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരേയും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് നയന്‍താര കമല്‍ഹാസനൊപ്പം അഭിനയിക്കാതിരിക്കുന്നത് എന്നത് കാലങ്ങളായി ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. ഇതേക്കുറിച്ച് നയന്‍താര ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയും ആരാധകരും അതിനൊരു കാരണം കണ്ടെത്തിയിട്ടുണ്ട്.

കമല്‍ഹാസന്‍ സിനിമകളില്‍ ചുംബന രംഗങ്ങള്‍ സ്ഥിരം സാന്നിധ്യമാണ്. അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ നായികയുമായി കമല്‍ഹാസന്‍ ചുംബനത്തിലേര്‍പ്പെടുന്ന രംഗം ഇല്ലാതിരുന്നിട്ടുള്ളൂ. പക്ഷെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ നയന്‍താര തയ്യാറല്ല. തന്റെ കരിയറിന്റെ തുടക്കകാലത്ത് അത്തരം രംഗങ്ങൡ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് നയന്‍താര താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് നയന്‍താരേയും കമല്‍ഹാസനേയും ഓണ്‍ സ്ക്രീനില്‍ ഒരുമിപ്പിക്കാതിരിക്കുന്ന കാരണം എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍.

Kamal Haasan

ജവാന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് നയന്‍താര. എന്നാല്‍ ചിത്രത്തില്‍ നായികയായിരുന്നിട്ടും അര്‍ഹിക്കുന്ന പ്രധാനം നല്‍കിയില്ലെന്നും അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന് തന്നേക്കാള്‍ പ്രാധാന്യം നല്‍കിയെന്നും ചൂണ്ടിക്കാണിച്ച് നയന്‍താര കലിപ്പിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ചിത്രത്തിന്റെ സംവിധായകനായ ആറ്റ്‌ലിയോട് നയന്‍താര പിണങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.തനിക്ക് നേരിടേണ്ട അവഗണനയെ തുടര്‍ന്ന് ഇനി ബോളിവുഡിലേക്ക് അടുത്തൊന്നും ഇല്ലെന്ന് പോലും നയന്‍താര തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരൈവന്‍ ആണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടെസ്റ്റ് ആണ് അണിയറയിലുള്ള സിനിമ. പിന്നാലെ പേരിടാത്ത മറ്റൊരു സിനിമയും അണിയറയിലുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡ് ആണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം വിക്രം ആണ് കമല്‍ഹാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ഇന്ത്യന്‍ 2 ആണ് കമല്‍ഹാസന്റെ നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X