»   » തട്ടത്തിന്‍മറയത്തെ സുന്ദരി തമിഴകത്തേയ്ക്ക്

തട്ടത്തിന്‍മറയത്തെ സുന്ദരി തമിഴകത്തേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറത്തിലെ ഐഷയായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഇഷ തല്‍വാര്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ തിലമുള്ള് എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ഇഷ തമിഴകത്തെത്തുന്നത്. ശിവയാണ് ചിത്രത്തിലെ നായകന്‍. പ്രകാശ് രാജ്, മനോബാല, ഇളവരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 Isha Talwar

തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാനാവുന്നതിന്റെ ആവേശത്തിലാണ് ഇഷ. പ്രകാശ് രാജുമൊത്ത് അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും നടി പറയുന്നു. ബോളിവുഡില്‍ നിന്നും ഇഷയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തുന്നുണ്ട്.

തട്ടത്തിന്‍ മറയത്ത് ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയതോടെ മലയാളത്തില്‍ നിന്നും ഇഷയെ തേടി ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നു. കലവൂര്‍ രവി കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഷാഫിയുടെ '101 വെഡ്ഡിംഗ്' എന്ന ചിത്രമായിരുന്നു ഇതിലൊന്ന്. എന്നാല്‍ ഇനി മലയാളത്തിലേയ്ക്കില്ലെന്നാണത്രേ ഇഷയുടെ തീരുമാനം. ഭാഷ വഴങ്ങാഞ്ഞത് മൂലമാണ് ഇഷ മോളിവുഡിലേയ്ക്ക് വരാന്‍ മടിയ്ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Kollywood's legendary director K.Balachander’s cult classic, Thillu Mullu, is all set to be remade in Tamil by Vendhar Movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam