ഏറ്റവും സമ്പന്നനായ നടന്‍, ലളിത ജീവിതം; ബസ് കണ്ടക്ടറില്‍ നിന്നും അതിസമ്പന്നനായ സൂപ്പര്‍ സ്റ്റാറിലേക്ക്!
തെന്നിന്ത്യന്‍ സിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആണ് രജനീകാന്ത്. ഇന്ത്യന്‍ ജനതയെ രജനിയെ പോലെ സ്വാധീനിച്ച മറ്റൊരു താരമുണ്ടാകില്ല. തന്റെ 72-ാം വയസിലും ബോക്‌സ് ഓഫീസുകള്‍ ഇളക്കി മറിക്കാന്‍ രജനീകാന്തിന് അനായാസം സാധിക്കും. ഈയ്യടുത്തിറങ്ങിയ ജയിലറിലൂടെ വീണ്ടും തീയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് രജനീകാന്ത്. ചിത്രം ഇതിനോടകം തന്നെ നാനൂറ് കോടി ക്ലബില്‍ ഇടംനേടിക്കഴിഞ്ഞു. സൂപ്പര്‍ ഹിറ്റില്‍ നിന്നും ഓള്‍ ടൈ ഹിറ്റുകളിലൊന്നിലേക്ക് അതിവേഗം കുതിക്കുകയാണ് ജയിലര്‍.
തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഓണ്‍ സ്‌ക്രീനില്‍ ആവേശമാണെങ്കില്‍ ഓഫ് സ്‌ക്രീനില്‍ പ്രചോദനമാണ്. സാധാരണക്കാരില്‍ സാധാരണക്കാരനില്‍ നിന്നും ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു സിനിമാക്കഥ പോലെ ആവേശം കൊള്ളിക്കുന്നതാണ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളും ഏറ്റവും സമ്പന്നരായ നടനമാരില്‍ ഒരാളുമൊക്കെയാണ് രജനീകാന്ത്.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനീകാന്തിന്റെ സമ്പാദ്യം 430 കോടി രൂപയാണ്. ജീവിതത്തില്‍ പൊതുവളെ ലാളിത്യ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രജനീകാന്ത്. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് അദ്ദേഹ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ് വിനിയോഗിക്കുന്നത്. അതേസമയം തന്റെ സിനിമകള്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ നിര്‍മ്മാതാവിന് തന്റെ പ്രതിഫലം തിരിച്ചു നല്‍കുന്ന രജനീകാന്തിനേയും നമ്മള്‍ കണ്ടിട്ടുണ്ട്.
ചെന്നൈയിലെ വീട് രജനീകാന്ത് നിര്‍മ്മിക്കുന്നത് 2002ലാണ്. വീടിന്റെ ഇപ്പോഴത്തെ വലിയ 40- മുതല്‍ അമ്പത് ലക്ഷം വരെയാണ്. മറ്റ് താരങ്ങളെ പോലെ ഒരുപാട് കാറുകളൊന്നുമില്ല രജനീകാന്തിന്. മൂന്ന് കാറുകളാണ് സൂപ്പര്‍ സ്റ്റാറിനുള്ളത്. ഒരു റേഞ്ചര്‍ റോവറും ഒരു ബെന്റ്‌ലിയും ഒരു ഇന്നോവയുമാണ് രജനീകാന്തിന്റെ ഉടമസ്ഥയിലുള്ള കാറുകള്‍. രജനീകാന്തിന്റെ കാറുമായി ബന്ധപ്പെട്ടകള്‍ ആരാധകര്‍ ഏറെ പ്രശസ്തമാണ്.
നിലവില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. 50-60 കോടിയാണ് രജനീകാന്ത് ഇപ്പോള്‍ പ്രതിഫലമായി വാങ്ങുന്നത്. രജനീയുടെ മാര്‍ക്കറ്റിന് ഒരുകാലത്തും കോട്ടം സംഭവിക്കില്ല എന്നുറപ്പാണ്. ജയിലറിന്റെ വിജയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ പ്രതിഫലം ഇനിയും ഉയരാനാണ് സാധ്യത. പ്രതിഫലത്തിന് പുറമെ 100 മുതല്‍ 120 കോടിയോളം രൂപയെ നിക്ഷേപം പല ബിസിനസുകളിലായി രജനീകാന്തിനുണ്ട്.
1950 കര്‍ണാടകയിലായിരുന്നു രജനീകാന്തിന്റെ ജനനം. ശിവാജി റാവു ഗെയ്ഗ്വാദ് എന്നാണ് രജനീയുടെ യഥാര്‍ത്ഥ പേര്. അച്ഛന്റേയും അമ്മയുടേയും നാലാമത്തെ മകനാണ്. രജനീകാന്ത് കുഞ്ഞായിരിക്കെയാണ് അമ്മ മരണപ്പെടുന്നത്. പിന്നീട് മക്കളെ അച്ഛന്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. മറാത്തിയാണ് രജനീകാന്തിന്റെ മാതൃഭാഷ. എന്നാല്‍ തന്റെ മാതൃഭാഷയില്‍ ഇതുവരേയും ഒരു സിനിമ പോലും അദ്ദേഹം ചെയ്തിട്ടില്ല.

സാധാരണക്കാരിയിരുന്നു രജനീകാന്തിന്റെ കുടുംബം. സിനിയിലെത്തും മുമ്പ് പലതരം ജോലിയും അദ്ദേഹം ചെയ്തിരുന്നു. ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. തുടക്കം വില്ലനായിട്ടായിരുന്നു. പിന്നീട് നായകനായി മാറി. തന്റെ വേറിട്ട അഭിനയ ശൈലിയും മറ്റാര്‍ക്കും അനുകരിക്കാനാകാത്ത സ്റ്റൈലും അധികം വൈകാതെ രജനീകാന്തിനെ സൂപ്പര്‍ സ്റ്റാറാക്കി വളര്‍ത്തുകയായിരുന്നു. തമിഴിന് പുറമെ ഹിന്ദിയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.
ജയിലറിന്റെ വിജയത്തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ് കുമാറും അതിഥി വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. വിനായകന്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തിലും വലിയ വിജയമാണ് ജയിലര്‍ സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











