അഡ്ജസ്റ്റ്‌മെന്റിന് ഒരു ദിവസം 40,000; 15 ദിവസം വേണം; സംവിധായകന്‍ മുതല്‍ നടന്‍ വരെ!

സിനിമയിലും സീരിയലിലുമെല്ലാം നിലനില്‍ക്കുന്നൊരു വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. അഭിനയ മോഹവുമായി കടന്നു വരുന്നവരെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമീപിക്കുന്നവരുണ്ട്. തങ്ങള്‍ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മലയാള സിനിമ മുതല്‍ അങ്ങ് ഹോളിവുഡില്‍ നിന്നു വരെ പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ദുരനുഭവങ്ങളുണ്ടായവരില്‍ നടിമാരും നടന്മാരുമുണ്ട്.

താരങ്ങളുടെ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു വെളിപ്പെടുത്തല്‍ വാര്‍ത്തയായി മാറുകയാണ്. നടി ജീവിതയുടെ തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. കടൈക്കുട്ടി സിങ്കം, മാരന്‍ തുടങ്ങിയ സിനിമകളിലുടെ ശ്രദ്ധനേടിയ നടിയാണ് ജീവിത. കരിയറിന്റെ തുടക്കത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവമാണ് അടുത്തിടെ ഒരു ജീവിത പങ്കുവച്ചത്.

Jeevitha

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിത തുറന്നു പറഞ്ഞത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്. തന്നോട് ആദ്യം പറഞ്ഞിരുന്നത് ഒരു ദിവസത്തിന് 40000 രൂപ എന്ന നിലയിലായിരുന്നു എന്നാണ് ജീവിത പറയുന്നത്. പിന്നീടാണ് താന്നോട് അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ നിഷേധിച്ചപ്പോള്‍ തന്റെ പ്രതിഫലം വെട്ടിക്കുറച്ചുവെന്നാണ് ജീവിത പറയുന്നത്.

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായില്ലെങ്കില്‍ 40000 ന് പകരം 1000 മാത്രമേ തരികയുള്ളൂവെന്നാണ് പറഞ്ഞതെന്നാണ് ജീവിത പറയുന്നത്. ഒടുവില്‍ താന്‍ പതിനായിരം വാങ്ങിയാണ് അഭിനയിച്ചതെന്നും ജീവിത പറയുന്നു. കാരണം തന്റെ ആവശ്യം അഭിനയിക്കുക എന്നതാണെന്നും അതിനാല്‍ തനിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ലെന്നും ജീവിത പറയുന്നുണ്ട്. തനിക്കുണ്ടായ മറ്റൊരു അനുഭവവും നേരത്തെ ജീവിത വെളിപ്പെടുത്തിയിരുന്നു.

ആ വേഷം ലഭിക്കണമെങ്കില്‍ ക്യാമറാമാനും നിര്‍മ്മാതാവും മാനേജരും ഒക്കെയായി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടി വരുമെന്ന് സംവിധായകന്‍ പറഞ്ഞു എന്നായിരുന്നു ജീവിത വെളിപ്പെടുത്തിയത്. തഞ്ചാവൂരില്‍ 15 ദിവസം ഇവരുമൊക്കെയായി സഹകരിക്കണം. സംവിധായകന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയെന്നാണ് താരം പറയുന്നത്. ഏതുതരം അഡ്ജസ്റ്റ്മെന്റാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു, അവര്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മുറിയിലേക്ക് വരുമെന്ന് സംവിധായകന്‍ മറുപടി നല്‍കി.

Jeevitha

സംവിധായകന്റെ മറുപടിയില്‍ നിന്ന് കാര്യം മനസിലായ ജീവിത ഒന്നും മിണ്ടാതെ അയാളുടെ ഓഫീസില്‍ നിന്നും ഇറങ്ങി പോരുകയായിരുന്നു. അന്ന് തനിക്ക് പൊട്ടിക്കരയാനാണ് തോന്നിയതെന്ന് ജീവിത പറഞ്ഞിരുന്നു. അതേസമയം ഇത്തരം അനുഭവം നേരിടേണ്ടി വന്ന ആദ്യത്തെ താരമല്ല ജീവിത, അവസാനത്തെയോ നടിയല്ല ജീവിത. മുന്‍ നിര താരങ്ങള്‍ക്ക് പോലും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

നേരത്തെ നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കം കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. താരപുത്രിയായിരുന്നിട്ട് കൂടിയും തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടുവെന്നാണ് വരലക്ഷ്മി പറയുന്നത്. തന്നോട് ഇങ്ങനെ ചോദിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ സിനിമയിലേക്ക് കടന്നു വരുന്ന സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നാണ് വരലക്ഷ്മി ചോദിച്ചത്. മീടു തുറന്നു പറച്ചിലുകളിലൂടെ ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ താരങ്ങള്‍ നിരവധിയാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X